Author: ഓൺലൈൻ ഡെസ്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ഇപ്പോഴത്തെ ഭരണത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രിയും മുൻ മേയറുമായ വി. ശിവൻകുട്ടി. നഗരത്തിൽ മാലിന്യപ്രശ്നവും തെരുവുനായ ശല്യവും അതിരൂക്ഷമാണെന്നും, മുൻപ് കെട്ടിപ്പടുത്ത സംവിധാനങ്ങളെല്ലാം ഇന്ന് തുരുമ്പെടുക്കുകയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെയാണ് മന്ത്രിയുടെ വിമർശനം. നഗരത്തിലെ തെരുവുകളിലൂടെ ഒന്നു നടന്നുനോക്കാൻ മന്ത്രി ആവശ്യപ്പെട്ടു. മാലിന്യക്കൂമ്പാരങ്ങൾക്കിടയിലൂടെ മൂക്കും വായും പൊത്തി നടക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. മാലിന്യ സംസ്കരണം എന്നത് ഇന്ന് കേവലം ഫോട്ടോ എടുക്കാനും റീൽസ് ചെയ്യാനുമുള്ള പരിപാടിയായി മാറി. പലയിടങ്ങളിലും ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ താളംതെറ്റിയ അവസ്ഥയിലാണ്. കുടിവെള്ള പ്രശ്നങ്ങളിൽ വാട്ടർ അതോറിറ്റിയെ പഴിചാരി നഗരസഭയ്ക്ക് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാലിന്യപ്രശ്നങ്ങൾക്ക് പുറമെ നഗരവാസികളെ അലട്ടുന്ന മറ്റ് പ്രധാന വിഷയങ്ങളും വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കാൽനടയാത്രക്കാർക്കും കുട്ടികൾക്കും പേടികൂടാതെ വഴിനടക്കാൻ കഴിയാത്ത വിധം തെരുവുനായ ശല്യം രൂക്ഷമാണ്. പാമ്പ് ശല്യവും വർദ്ധിച്ചു. കോർപ്പറേഷൻ മനുഷ്യൻ്റെ ജീവൻ വെച്ച് കളിക്കുകയാണ്. രാത്രിയായാൽ…
മുംബൈ: ഐപിഎൽ 2026-ലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് കൂറ്റൻ സ്കോർ. പരിക്കേറ്റ എം.എസ് ധോണിയുടെ അഭാവത്തിൽ വാങ്കഡെ സ്റ്റേഡിയത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ചെന്നൈ ഇന്നിങ്സിന് കരുത്തായത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസ് അടിച്ചുകൂട്ടി. മുംബൈയുടെ വിജയലക്ഷ്യം 208 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി സഞ്ജുവും നായകൻ ഋതുരാജ് ഗെയ്ക്‌വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 14 പന്തിൽ 22 റൺസെടുത്ത ഗെയ്ക്‌വാദ് പുറത്തായെങ്കിലും സഞ്ജു അടിച്ചുതകർത്തു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. സർഫറാസ് ഖാൻ വേഗം മടങ്ങിയെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ ടീം 73 റൺസ് എന്ന മികച്ച നിലയിലായിരുന്നു. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു ക്രീസിൽ ഉറച്ചുനിന്നു പൊരുതി. ശിവം ദുബെ നിരാശപ്പെടുത്തിയെങ്കിലും ഡെവാൾഡ് ബ്രെവിസിനൊപ്പം ചേർന്ന് സഞ്ജു സ്കോർ 100…
ഇന്ത്യ: ഇന്ത്യയിൽ വീണ്ടും നോട്ടുനിരോധനം വരുമോ? 10 രൂപയൊഴികെ എല്ലാ കറൻസികളും പിൻവലിക്കാൻ നിർദേശിച്ച് ബേൺസ്റ്റീൻ. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റീൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ഒരു തുറന്ന കത്താണ് ഇപ്പോൾ സാമ്പത്തിക ലോകത്തെ പ്രധാന ചർച്ചാവിഷയം. ഇന്ത്യയിൽ 10 രൂപയുടെ നോട്ട് ഒഴികെ ബാക്കി എല്ലാ ഉയർന്ന മൂല്യമുള്ള കറൻസികളും അടുത്ത 5 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി അസാധുവാക്കണം എന്നാണ് കത്തിലെ പ്രധാന നിർദേശം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കാനും ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കാനുമാണ് ഈ നീക്കം. രാജ്യത്ത് ഡിജിറ്റൽ പേയ്മെൻ്റുകൾ അതിവേഗം വളർച്ച കൈവരിച്ചെങ്കിലും ഇപ്പോഴും വൻതോതിൽ പണമിടപാടുകൾ നടക്കുന്നുണ്ടെന്ന് ബേൺസ്റ്റീൻ വിലയിരുത്തുന്നു. ഇത്തരം പണമിടപാടുകൾ പലതും കണക്കിൽ പെടാറില്ല. ഇത് നികുതി വെട്ടിക്കാനും കള്ളപ്പണ ഇടപാടുകൾക്കും വഴിവെക്കുന്നു. എന്നാൽ ഇടപാടുകൾ ബാങ്ക് വഴിയോ യുപിഐ വഴിയോ ആകുമ്പോൾ അത് സ്വാഭാവികമായും കണക്കുകളിൽ പെടുകയും നികുതി വലയിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കാതെ വരികയും ചെയ്യും. ഇത് സാമ്പത്തിക മേഖലയെ…
തമിഴ്നാട്: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ പോളിങ് രേഖപ്പെടുത്തി. വൈകീട്ട് ആറ് മണി വരെയുള്ള കണക്കുകൾ പ്രകാരം 84.35 ശതമാനം പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പോളിങ് സമയം കഴിഞ്ഞിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. ഈ ആവേശം തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ എന്ന് ഏവരും ഉറ്റുനോക്കുന്നു. 2011-ൽ രേഖപ്പെടുത്തിയ 78.02 ശതമാനം പോളിംഗാണ് ഇത്തവണ മറികടന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗിൽ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ 18 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഉച്ചയ്ക്ക് മുൻപ് തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ചു. കാര്യമായ ഇവിഎം തകരാറുകളോ സാങ്കേതിക പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പൂർണ്ണമായും സമാധാനപരമായിരുന്നു. സുരക്ഷയ്ക്കായി 85,000 പോലീസുകാരെയും 300 കമ്പനി കേന്ദ്രസേനയേയും വിന്യസിച്ചിരുന്നു. പോളിങ് ശതമാനം ഉയർന്നത് തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്ന് ദളപതി വിജയുടെ പാർട്ടിയായ തമിഴക…
മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ് വഴിയാണ് തുക നൽകുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. തൃശ്ശൂർ മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിലുണ്ടായ അപകടം വലിയ ദുരന്തമായി മാറിയിരുന്നു. ഈ സാഹചര്യത്തിൽ ദുരിതത്തിലായവരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കാൻ സുരേഷ് ഗോപി മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ കുടുംബ ട്രസ്റ്റായ ‘ലക്ഷ്മി സുരേഷ് ഗോപി എം.പിസ് ഇനിഷ്യേറ്റീവ് ട്രസ്റ്റ്’ വഴിയാണ് ധനസഹായം നൽകുന്നത്. ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി രാധിക സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ കരുതുന്ന തൃശൂരിൽ, അതിനു വേണ്ടി ജീവിതം സമർപ്പിച്ചവർക്ക് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചത് വേദനാജനകമാണെന്ന് അദ്ദേഹം കുറിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഈ സഹായം…
കേരളം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നതിനെ തുടർന്ന് പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഈർപ്പം കൂടുതലായതിനാൽ ചൂട് ഒരുപോലെ അനുഭവപ്പെടുന്നുണ്ട്. പൊതുജനങ്ങൾ നിർജലീകരണം, സൂര്യാഘാതം എന്നിവ ഒഴിവാക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതുജനങ്ങൾ പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഉപേക്ഷിക്കുക. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർ ഈ സമയത്ത് പുറത്തിറങ്ങരുത്. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും കുടിവെള്ളവും തണലും നൽകണം. തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ ഒഴിവാക്കുക. തൊഴിലാളികളുടെ…
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലകൾ കുത്തനെ ഉയരുമെന്ന മാധ്യമ റിപ്പോർട്ടുകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളി. ഇന്ധനവില വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയിൽ ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധനവുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. കൊടാക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റേതെന്ന പേരിലാണ് ഈ വാർത്ത പ്രചരിച്ചത്. എന്നാൽ ഇത്തരം മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റിദ്ധാരണാജനകമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു. വില വർധനവുമായി ബന്ധപ്പെട്ട് യാതൊരു നിർദ്ദേശങ്ങളും നിലവിലില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ധനവില വർദ്ധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്ന് കേന്ദ്രം പ്രസ്താവനയിൽ എടുത്തുപറഞ്ഞു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് രാജ്യത്ത് വില ഉയർത്താതിരിക്കാൻ സർക്കാരും എണ്ണക്കമ്പനികളും ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്ത്. ധാർമ്മികത നഷ്ടപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷത്തിന്റെ പരാതികളിൽ കമ്മീഷൻ മൗനം തുടരുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ കടുത്ത വിമർശനം. പ്രധാനമന്ത്രിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് നൽകിയത്. 24 മണിക്കൂറിനകം ഇതിന് മറുപടി നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ ഖാർഗെയ്ക്കെതിരെ ശക്തമായ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. നോട്ടീസ് ലഭിച്ചതിൽ ഖാർഗെ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഇന്ന് വൈകുന്നേരത്തോടെ കമ്മീഷന് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എല്ലാ ധാർമ്മിക അധികാരവും നഷ്ടപ്പെട്ടുവെന്നും, ജനാധിപത്യത്തെ ബലി നൽകാൻ ശ്രമിച്ച വ്യക്തിയായി ചരിത്രം അദ്ദേഹത്തെ ഓർക്കുമെന്നും ജയറാം രമേശ് വിമർശിച്ചു. പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം നൽകിയ പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം. തെരഞ്ഞെടുപ്പ്…
മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പായി പുതിയ പ്രഖ്യാപനം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. സമാധാന കരാറുകൾ അന്തിമമാക്കുന്ന ഘട്ടത്തിൽ മാത്രമായിരിക്കും ഈ നിർണായക കൂടിക്കാഴ്ച നടക്കുകയെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തി ഒരു അന്തിമ കരാറിൽ എത്തിയതിന് ശേഷം മാത്രമേ നേതാക്കൾ തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച സാധ്യമാകൂ എന്ന് റഷ്യൻ വക്താവ് വ്യക്തമാക്കി. കൂടിക്കാഴ്ച ഫലപ്രദമാകണം എന്നതാണ് പ്രധാന കാര്യം എന്ന് ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു. നേരത്തെ റഷ്യയും ബെലാറസും ഒഴികെയുള്ള ഏത് നിഷ്പക്ഷ വേദിയിലും വെച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന് സെലൻസ്കി വ്യക്തമാക്കിയിരുന്നു. താഴെത്തട്ടിലുള്ള ചർച്ചകൾക്ക് ശേഷം ഉരുത്തിരിയുന്ന ഫലം ഔദ്യോഗികമായി അംഗീകരിക്കുന്നതിന് വേണ്ടി മാത്രമേ പുടിൻ നേരിട്ടെത്തുകയുള്ളൂ എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാകുന്നതിനിടെയാണ് റഷ്യയുടെ ഈ പ്രതികരണം.…
സാങ്കേതിക ലോകം: ഗൂഗിളിൽ 75% കോഡിംഗും ചെയ്യുന്നത് എ.ഐ; സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ജോലി നഷ്ടപ്പെടുമോ? ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ഗൂഗിളിൽ നിലവിൽ എഴുതപ്പെടുന്ന പുതിയ കോഡുകളിൽ 75 ശതമാനവും തയ്യാറാക്കുന്നത് നിർമിതബുദ്ധി (AI) ആണെന്ന് സി.ഇ.ഒ സുന്ദർ പിച്ചൈ അറിയിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്മെൻ്റ് രംഗത്ത് എ.ഐയുടെ സ്വാധീനം എത്രത്തോളം വ്യാപകമായിട്ടുണ്ട് എന്നതിന്റെ സൂചനയാണിത്. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ കോഡിംഗിൽ എ.ഐയുടെ പങ്കാളിത്തം 50 ശതമാനമായിരുന്നു എന്നത് ഈ മാറ്റത്തിന്റെ വേഗത വ്യക്തമാക്കുന്നു. മുൻപ് ഡെവലപ്പർമാരുടെ വലിയ സംഘങ്ങൾ ഓരോ വരി കോഡും എഴുതുകയും പരിശോധിക്കുകയും ചെയ്തിരുന്ന സ്ഥാനത്ത്, ഇപ്പോൾ മനുഷ്യരുടെ റോളുകളിൽ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. എ.ഐ തയ്യാറാക്കുന്ന കോഡുകൾ പരിശോധിച്ച് അംഗീകാരം നൽകുക എന്നതാണ് ഇപ്പോൾ ഗൂഗിളിലെ എഞ്ചിനീയർമാരുടെ പ്രധാന ചുമതല. ഒന്നിലധികം എ.ഐ ഏജന്റുകൾ ഒരേസമയം ഒരു പ്രൊജക്റ്റിന്റെ വിവിധ ഭാഗങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും ആവശ്യമുള്ളപ്പോൾ മാത്രം ഇടപെടുകയും ചെയ്യുന്ന…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.