Author: ഓൺലൈൻ ഡെസ്ക്

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടൻസ് അത്താഴവിരുന്നിൽ വെടിവെപ്പ്. സംഭവത്തിൽ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്ത്. വലിയ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെയാണ് ഇത്തരം വധശ്രമങ്ങൾ ഉണ്ടാകാറുള്ളതെന്നും സുരക്ഷാ ചുമതലയുണ്ടായിരുന്ന സീക്രട്ട് സർവീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന്റെ ബാൾറൂമിന് പുറത്താണ് വെടിവെപ്പ് നടന്നത്. കാലിഫോർണിയയിൽ നിന്നുള്ള 31-കാരനായ കോൾ തോമസ് അലനാണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അത്താഴ വിരുന്ന് നടന്ന ഹാളിൽ നിന്നും ഏകദേശം 45 മീറ്റർ അകലെ നിന്നാണ് ഇയാൾ വെടിയുതിർത്തത്. തോക്കുധാരിയായ അക്രമി സുരക്ഷാ പരിശോധനകൾ മറികടന്ന് എങ്ങനെ ഹോട്ടലിൽ പ്രവേശിച്ചു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അമേരിക്കൻ സീക്രട്ട് സർവീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ട്രംപ് ആവർത്തിച്ചു. വെടിവെപ്പ് ഉണ്ടായ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രഥമ വനിതയും കാബിനറ്റ് അംഗങ്ങളും ഉൾപ്പെടെയുള്ളവർ പൂർണ്ണ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. അക്രമിയെ…

Read More

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിലേക്ക് പോയത് പാർട്ടിയ്ക്ക് വലിയ തിരിച്ചടിയായി. ഈ സാഹചര്യത്തിൽ പ്രതിസന്ധി നിയന്ത്രിക്കാൻ പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ നേരിട്ട് രംഗത്തിറങ്ങുന്നു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനെ ഈ കൂറുമാറ്റം പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് എഎപി. കൂടുതൽ കൊഴിഞ്ഞുപോക്കുകൾ തടയുന്നതിനായി അരവിന്ദ് കെജ്‌രിവാൾ പാർട്ടി എംഎൽഎമാരുമായും പ്രവർത്തകരുമായും നേരിട്ട് ചർച്ച നടത്തും. സന്ദീപ് പഥക് ഉൾപ്പെടെയുള്ള നേതാക്കളുടെ കൂറുമാറ്റം പാർട്ടി വിശദമായി പരിശോധിക്കും. പഞ്ചാബിൽ ബിജെപി നടത്തുന്ന നീക്കങ്ങൾക്ക് തടയിടുകയാണ് ആം ആദ്മി പാർട്ടിയുടെ പ്രധാന ലക്ഷ്യം. പാർലമെന്റിൽ ആം ആദ്മി പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് എഎപി അടുത്തിടെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഉൾപ്പെടെയുള്ള പ്രമുഖർ ബിജെപിയിൽ എത്തിയത്.…

Read More

കൊച്ചി: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് വൈഎംസിഎ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന വൈഎംസിഎ ത്രിവത്സര കൗൺസിലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ദേശീയ പ്രസിഡന്റ് വിൻസെൻ്റ് ജോർജിനെ പരാജയപ്പെടുത്തിയാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വിജയം. എറണാകുളം വൈഎംസിഎയിൽ നടന്ന യോഗത്തിൽ മറ്റ് പ്രധാന ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി കെ.എസ്. പ്രേമാനന്ദ് (വൈഎംസിഎ ശിവമൊഗ്ഗ), ടി. സുമൻ ത്യാഗരാജ് (വൈഎംസിഎ വൈഎസ്ആർ തടിഗടപ്പ, വിജയവാഡ) എന്നിവരെയും അണ്ടർ 30 വൈസ് ചെയർപേഴ്സണായി മഹിമ തുർക്കി അഗർവാൾ (വൈഎംസിഎ ന്യൂ ബഡാഗഡ്), ദേശീയ ട്രഷററായി ഡോ. പീറ്റർ വിൽസൺ പ്രഭാകർ (വൈഎംസിഎ പുത്തൂർ) എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളും യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജസ്റ്റിസ് കുര്യൻ ജോസഫ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒക്കൽ വൈഎംസിഎയിലെ സജീവ അംഗമായ അദ്ദേഹം, വൈഎംസിഎ ചെന്നൈ ഫിസിക്കൽ എജ്യുക്കേഷൻ കോളേജിന്റെ ചെയർമാൻ സ്ഥാനം…

Read More

കേരളം: സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് മാത്രം സംസ്ഥാനത്ത് എട്ടുപേർക്ക് സൂര്യാഘാതമേറ്റു. പൊതുജനങ്ങൾ കർശന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മൂന്നാറിൽ യുവി ഇൻഡക്സ് നിരക്ക് എട്ടിലെത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. യുവി ഇൻഡക്സ് ഒൻപതിലെത്തിയാൽ റെഡ് അലർട്ട് നൽകേണ്ട സാഹചര്യമാണുള്ളത്. അതിനാൽ നേരിട്ട് വെയിലേൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുറത്തിറങ്ങുമ്പോൾ തലയും ശരീരവും പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ നിർദേശമുണ്ട്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം കുന്നിക്കോട് കൃഷിയിടത്തിൽ വയോധികൻ മരിച്ചത് സൂര്യാഘാതമേറ്റാണെന്ന് സംശയിക്കുന്നു. മരിച്ചയാളുടെ ഇരുകൈകളിലും പൊള്ളലേറ്റ പാടുകളുണ്ട്. കോഴിക്കോട് ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർക്കും പൊള്ളലേറ്റിട്ടുണ്ട്. പകൽ സമയത്ത് (പ്രത്യേകിച്ച് 11 AM മുതൽ 3 PM വരെ) അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ…

Read More

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ചരക്കുലോറിക്ക് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം.പി രംഗത്ത്. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും അദ്ദേഹം കത്തയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമർഖേഡിൽ വെച്ചാണ് സംഭവം നടന്നത്. കിലോമീറ്ററുകളോളം പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അക്രമിസംഘം ലോറി തടയുകയായിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം ലോറി ജീവനക്കാരെ വെട്ടി പരിക്കേൽപ്പിച്ചു. മംഗളൂരു സ്വദേശിയായ ഡ്രൈവർ ആൽവിൻ പയസിനും സഹായി മുഹമ്മദ് നദാഫിനുമാണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും മുഖത്തും വെട്ടേറ്റ ഇവരെ വഴിയിൽ ഉപേക്ഷിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു. പിന്നീട് അതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സംസ്ഥാനത്തെ ഹൈവേകളിൽ ആയുധധാരികളായ ഗുണ്ടാസംഘങ്ങൾ നിയമം ലംഘിച്ച് യാത്ര ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. അതിനാൽ കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും കെ.സി വേണുഗോപാൽ…

Read More

ടോക്കിയോ: രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ സ്കൂൾ കുട്ടികൾക്കിടയിലെ ഇഷ്ടവിനോദമായിരുന്ന പോക്കിമോൻ കാർഡുകൾ ഇന്ന് കോടിക്കണക്കിന് രൂപ മൂല്യമുള്ള നിക്ഷേപങ്ങളായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നത് കുറ്റവാളികൾ ഈ കാർഡുകൾ സ്വന്തമാക്കാൻ ഏതു മാർഗ്ഗവും അവലംബിക്കുമെന്ന സാഹചര്യം സൃഷ്ടിച്ചു. അമേരിക്ക, യു.കെ., ഹോങ്കോങ്ങ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പോക്കിമോൻ കാർഡുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് കാലത്തെ താൽപര്യവും, പഴയകാലത്തെ ഇഷ്ട്ടങ്ങൾ ഓർമ്മവരുന്നതും (nostalgia) വളർച്ചയ്ക്ക് കാരണമായെങ്കിലും, നിലവിലെ സാഹചര്യത്തിൽ കടുത്ത സുരക്ഷാ വെല്ലുവിളികളാണ് ഈ രംഗത്ത് നേരിടുന്നത്. അപൂർവ്വ ഇനത്തിൽപ്പെട്ട കാർഡുകൾ ലക്ഷക്കണക്കിന് ഡോളറിന് ലേലം ചെയ്യപ്പെടുന്നത് കുറ്റവാളികൾക്ക് ഇത്തരം സ്ഥാപനങ്ങൾ ആക്രമിക്കാൻ പ്രേരണയാകുന്നു. കടകളിൽ തുരങ്കമുണ്ടാക്കിയും, തോക്കുകൾ ഉപയോഗിച്ചും നടത്തുന്ന കവർച്ചകൾ കാരണം പല വ്യാപാരികളും ബിസിനസ് നിർത്തുന്ന സാഹചര്യമാണുള്ളത്. പണം എളുപ്പത്തിൽ സമ്പാദിക്കാനുള്ള മാർഗ്ഗമായി പോക്കിമോൻ കാർഡുകൾ മാറിയത് ലോകമെമ്പാടും പുതിയൊരു സാമ്പത്തിക കുറ്റകൃത്യത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. 2025-ൽ യൂട്യൂബർ ലോഗൻ പോൾ 155 കോടി രൂപയ്ക്ക്…

Read More

ന്യൂഡൽഹി: ഈ ഐപിഎൽ സീസണിൽ ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം, നാല് വിക്കറ്റ് നഷ്ടത്തിൽ ഏഴ് പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് കിങ്‌സ് മറികടന്നു. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പഞ്ചാബിന് ഇതോടെ 13 പോയിന്റായി. ഏഴ് മത്സരങ്ങളിൽ ആറും ജയിച്ച പഞ്ചാബ് സീസണിൽ തോൽവിയറിയാതെ കുതിപ്പ് തുടരുകയാണ്. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് പഞ്ചാബ് വിജയം നേടിയത്. ട്വന്റി20 ചരിത്രത്തിലെ ചേസിങ്ങിലെ ഏറ്റവും വലിയ വിജയമാണിത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 26 പന്തുകൾ നേരിട്ട പ്രഭ്സിമ്രാൻ 76 റൺസെടുത്തു. 36 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ശ്രേയസ് അയ്യർ 71 റൺസുമായി പുറത്താകാതെ നിന്നു. ഏഴു സിക്സുകളും മൂന്നു ഫോറുകളും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിംഗ്സ്. പ്രിയൻഷ് ആര്യ (17 പന്തിൽ 43), നേഹൽ വധേര (15 പന്തിൽ 25), ശശാങ്ക് സിങ് (10 പന്തിൽ 19) എന്നിവരാണ് പഞ്ചാബിന്റെ മറ്റു…

Read More

ഹൈദരാബാദ്: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ലക്ഷ്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ അടുക്കുന്നു. സ്കൈറൂട്ട് എയ്‌റോസ്‌പേസ് തങ്ങളുടെ വിക്രം-1 റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ്. നിർണ്ണായകമായ പ്രീ-ലോഞ്ച് ഘട്ടങ്ങൾ പൂർത്തിയായി. ഇതോടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്ക് വിക്രം-1 തുടക്കമിടുകയാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹൈദരാബാദിലുള്ള സ്കൈറൂട്ടിന്റെ മാക്സ്-ക്യു കാമ്പസ് സന്ദർശിച്ച് യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. സ്വകാര്യ കമ്പനി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഓർബിറ്റൽ റോക്കറ്റിന്റെ ലോഞ്ച് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് വഴിത്തിരിവാകും. ഈ രംഗത്തുള്ള രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നാണ് സ്കൈറൂട്ട്. വിക്രം-1 അതിന്റെ പ്രീ-ലോഞ്ച് ടെസ്റ്റിംഗ് പ്രോഗ്രാമിന്റെ ഭാഗമായ ഇന്റഗ്രേറ്റഡ് ഇലക്ട്രിക്കൽ ടെസ്റ്റ് (IET) കമ്പൈൻഡ്-ഫേസ് 3 പൂർത്തിയാക്കിയതായി സ്കൈറൂട്ട് എയ്‌റോസ്‌പേസ് അറിയിച്ചു. ലോഞ്ചിന് മുമ്പുള്ള ഏറ്റവും നിർണ്ണായകമായ ഘട്ടങ്ങളിലൊന്നാണിത്. വാഹനത്തെയും ഗ്രൗണ്ട് സോഫ്റ്റ്‌വെയറിനെയും ഇലക്ട്രിക്കൽ ഇന്റർഫേസുകളെയും ആദ്യമായി ഒന്നിച്ച് പ്രവർത്തിപ്പിക്കുന്നതാണിത്. ഈ കൃത്രിമ വിക്ഷേപണ സാഹചര്യത്തിൽ എല്ലാ ഓൺബോർഡ് സിസ്റ്റങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.…

Read More

സാമ്പത്തിക ലോകം: 0.14 പൈസയിൽ നിന്ന് 35.10 രൂപയിലേക്ക് കുതിച്ചുയർന്ന് നിക്ഷേപകരുടെ ഇഷ്ട ഓഹരിയായി മാറിയ നർചർ വെൽ ഇൻഡസ്ട്രീസ് (Nurture Well Industries) ശ്രദ്ധ നേടുന്നു. വെറും 5 വർഷം കൊണ്ട് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 2.5 കോടി രൂപയായി ഉയർന്നതാണ് ഇതിന് കാരണം. ഈ ഓഹരി ലക്ഷപ്രഭുവിനെ കോടീശ്വരനാക്കിയെന്ന് പറയാം. ഇതിന്റെ 52 ആഴ്ചയിലെ ഉയർന്ന വില 46 രൂപയാണ്. ഈ നേട്ടം ഓഹരി നൽകി കഴിഞ്ഞു. 1985 മുതൽ കൺസ്യൂമർ ഫുഡ്സ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് നർചർ വെൽ ഇൻഡസ്ട്രീസ്. ഓർഗാനിക്, ഇനോർഗാനിക് ഫുഡ് ഉത്പന്നങ്ങളുടെ നിർമ്മാണമാണ് പ്രധാനമായും ചെയ്യുന്നത്. ബിസ്‌ക്കറ്റുകൾ, മിഠായികൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയും നിർമ്മിക്കുന്നു. ഉത്പന്ന വൈവിധ്യവൽക്കരണം, വിതരണ ശൃംഖലയുടെ വികസനം, ആഭ്യന്തര-വിദേശ വിപണികളിലെ ബിസിനസ് വികസനം എന്നിവ കമ്പനി ലക്ഷ്യമിടുന്നു. 2021 മെയ് 19-ന് 0.14 പൈസയായിരുന്നു ഓഹരിയുടെ വില. അവിടെ നിന്ന് ഏകദേശം 24,971% വരെ ഉയർന്ന് 35…

Read More

പത്തനംതിട്ട: ശബരിമലയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് കണ്ടെത്തൽ. എഡിജിപി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദിശ തെറ്റിയതാണെന്ന കോസ്റ്റ് ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പത്തനംതിട്ട എസ്.പിക്ക് ചുമതല നൽകി. ശബരിമല മുതൽ നിലക്കൽ വരെയുള്ള അതീവ സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തെക്കുറിച്ച് എഡിജിപി എസ്. ശ്രീജിത്ത് റിപ്പോർട്ട് സമർപ്പിച്ചു. സന്നിധാനത്ത് കൊടിമരത്തിന് തൊട്ടുമുകളിലൂടെ ഹെലികോപ്റ്റർ പറന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറാണ് എഡിജിപിയോട് അന്വേഷണ റിപ്പോർട്ട് തേടിയത്. ഹെലികോപ്റ്റർ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക നിരീക്ഷണത്തിന്റെ ഭാഗമായി പറന്നതല്ലെന്നാണ് കോസ്റ്റ് ഗാർഡ് നൽകിയ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായതിനാൽ ദിശ തെറ്റി സഞ്ചരിച്ചതാണെന്നും, റഡാർ സംവിധാനമില്ലാത്ത ഹെലികോപ്റ്റർ ജിപിഎസ് മുഖേനയാണ് സഞ്ചരിച്ചതെന്നും അവർ അറിയിച്ചു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നും വിശ്വസനീയമല്ലെന്നുമാണ് എഡിജിപിയുടെ…

Read More