Author: ഓൺലൈൻ ഡെസ്ക്
പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിവാദം തുടരുന്നു. പരിപാടിയുടെ ഇവന്റ് മാനേജ്‌മെന്റ് ചുമതലകൾ വഹിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ദേവസ്വം ബോർഡ് 55 ലക്ഷം രൂപ കൂടി അനുവദിച്ചു. എന്നാൽ ബാക്കി തുക സ്പോൺസർഷിപ്പ് ലഭിച്ച ശേഷം മാത്രമേ നൽകൂ എന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. സംഗമത്തിന്റെ നടത്തിപ്പിനായി ആകെ 7 കോടി രൂപ ചെലവായിട്ടുണ്ടെന്നും ഈ തുക മുഴുവൻ ലഭിക്കണമെന്നുമാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ വാദം. ഇതുവരെ 3.69 കോടി രൂപയാണ് ദേവസ്വം ബോർഡ് നൽകിയിട്ടുള്ളത്. ബാക്കി നിൽക്കുന്ന തുകയിൽ 1.06 കോടി രൂപ കൂടി മാത്രമേ നൽകാൻ കഴിയൂ എന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഈ തുക അപര്യാപ്തമാണെന്നും മുഴുവൻ പണവും വേണമെന്നും സൊസൈറ്റി പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് ഇനത്തിൽ ദേവസ്വം ബോർഡിന് ആകെ ലഭിച്ചത് 3.85 കോടി രൂപ മാത്രമാണ്. പരിപാടി…
തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖയെ വിമർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ ഉയർന്ന വിവാദ മുദ്രാവാക്യങ്ങളിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം. മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമായിരുന്ന ശ്രീലേഖ സേനയോട് കൂടുതൽ അനുഭാവപൂർവ്വം പെരുമാറണമായിരുന്നുവെന്ന് ഡിജിപി അഭിപ്രായപ്പെട്ടു. ശ്രീലേഖയ്ക്കെതിരായ കേസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നെട്ടയം സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വട്ടിയൂർക്കാവിലെ പൊലീസ് സ്റ്റേഷൻ മാർച്ച് നടന്നത്. ‘പോടാ പുല്ലേ പോലീസേ’ എന്ന വിവാദ മുദ്രാവാക്യം ഉയർന്നതിന് പിന്നാലെ പൊലീസ് നടപടിയെടുക്കുകയും ചെയ്തു. ഈ കേസിൽ ആർ. ശ്രീലേഖ അഞ്ചാം പ്രതിയാണ്. ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയുമാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ പങ്കെടുത്ത മാർച്ചിൽ പൊലീസിനെതിരെ ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നതാണ് വിമർശനത്തിന് കാരണമായത്. ശബരിമല ഹെലികോപ്റ്റർ വിവാദത്തിലും തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെക്കുറിച്ചും ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. ശബരിമലയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഫ്ലൈറ്റ് പാതയിൽ വന്ന…
ഡൽഹി: ആളോഹരി ജിഡിപിയിൽ ഇന്ത്യയെ മറികടക്കാൻ ബംഗ്ലാദേശ്. 2026ൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്നും, ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) റിപ്പോർട്ട്. ഐഎംഎഫിന്റെ ഏറ്റവും പുതിയ ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2026 ഏപ്രിലിൽ ബംഗ്ലാദേശിന്റെ ആളോഹരി ജിഡിപി 2911 ഡോളറിൽ എത്തും. ഇതേ കാലയളവിൽ ഇന്ത്യയുടേത് 2812 ഡോളർ ആയിരിക്കും. അതായത് ഇന്ത്യയേക്കാൾ 99 ഡോളറിന്റെ മുൻതൂക്കം ബംഗ്ലാദേശിനുണ്ടാകും. 2021 മാർച്ചിലും സമാനമായ രീതിയിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നിരുന്നു. മൊത്തം ജിഡിപിയുടെ കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ വലിയ അന്തരം ഉണ്ട്. ഇന്ത്യയുടെ ജിഡിപി ഏപ്രിലിൽ 4.1 ലക്ഷം കോടി ഡോളറിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ബംഗ്ലാദേശിന്റേത് 51,000 കോടി ഡോളറാണ്. അതേസമയം, ബംഗ്ലാദേശിന്റെ ഈ മുന്നേറ്റം അധികകാലം നിലനിൽക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2027-ൽ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും. 2027-ൽ 3074 ഡോളർ ആളോഹരി…
ദേശീയം: യുഎസ് വിപണിയിൽ ഇന്ത്യൻ സോളാർ കമ്പനികൾക്ക് കനത്ത തിരിച്ചടി; ട്രംപിന്റെ ‘ആൻ്റി ഡംപിങ് ഡ്യൂട്ടി’ 123 ശതമാനം. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമ്മിത സോളാർ സെല്ലുകൾക്കും മോഡ്യൂളുകൾക്കും മേൽ ട്രംപ് ഭരണകൂടം കനത്ത നികുതി ചുമത്തി. 123.04 ശതമാനം പ്രാഥമിക ‘ആൻ്റി ഡംപിങ് ഡ്യൂട്ടി’ ആണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ യുഎസ് വിപണിയിലേക്കുള്ള ഇന്ത്യൻ സോളാർ ഉൽപന്നങ്ങളുടെ കയറ്റുമതി വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. യഥാർത്ഥ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾ യുഎസ് വിപണിയിൽ വിൽക്കുന്നതെന്നും ഇത് അമേരിക്കയിലെ തദ്ദേശീയ ഉൽപാദകരുടെ സാധ്യതകൾ ഇല്ലാതാക്കുന്നുവെന്നുമാണ് യുഎസ് വാണിജ്യ മന്ത്രാലയം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായും അമേരിക്ക വ്യക്തമാക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിലെ നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ ഈ അപ്രതീക്ഷിത നീക്കം. മുന്ദ്ര സോളാർ പിവി, മുന്ദ്ര സോളാർ എനർജി, കോവ കമ്പനി, പ്രീമിയർ എനർജി ഫോട്ടോവോൾട്ടാനിക് തുടങ്ങിയ പ്രമുഖ കമ്പനികൾക്കെതിരെയാണ്…
കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ബുധനാഴ്ച മുതൽ വേനൽമഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമാണ് പ്രധാനമായും ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. രണ്ട് ദിവസത്തിന് ശേഷം മഴയെത്തുമെന്നത് ആശ്വാസകരമാണെങ്കിലും സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. ഇന്ന് പലർക്കും സൂര്യാതപമേറ്റു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം.
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസ് അവരുടെ സ്ഥാപക മുദ്രാവാക്യമായ ‘മാ, മാട്ടി, മാനുഷ്’ (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന ആശയത്തെ വഞ്ചിച്ചുവെന്നും സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബംഗാളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ ബംഗാളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “‘അമ്മ’ കരയുകയാണ്, ‘മണ്ണ്’ ഇപ്പോൾ നുഴഞ്ഞുകയറ്റക്കാരുടെ കൈകളിലാണ്, ‘മനുഷ്യൻ’ ഭയന്നു ജീവിക്കുന്നു,” മോദി അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിൽ ഒരു കാലത്ത് മുൻപന്തിയിലായിരുന്ന ബംഗാളിനെ പതിനഞ്ച് വർഷത്തെ ഭരണം കൊണ്ട് തൃണമൂൽ സർക്കാർ തരംതാഴ്ത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ നിയമവാഴ്ചയില്ലായ്മയെക്കുറിച്ച് കടുത്ത ആരോപണങ്ങളാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, നേതാക്കളുടെ പങ്ക്, ഗുണ്ടകൾക്ക് സംരക്ഷണം എന്നിവയെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം. നിതിൻ രാജിന്റെ മരണത്തിൽ കേസെടുത്തത് മുതൽ ആരോപണ വിധേയരായ അധ്യാപകരായ ഡോ. റാമും സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞ ദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി പരിഗണിച്ചപ്പോൾ സംഗീത നമ്പ്യാർക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ ഡോ. റാമിന്റെ അപേക്ഷ കോടതി തള്ളി. നിതിൻ രാജിനെതിരെ ജാതീയമായ അധിക്ഷേപമോ അപമാനമോ നടന്നതായി നിലവിൽ തെളിവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിദ്യാർത്ഥികളോടുള്ള ഡോ. റാമിന്റെ മോശം പെരുമാറ്റവും ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ല. ലോൺ ആപ്പുകാരുടെ ഭീഷണിയും, പ്രിൻസിപ്പാളിന്റെ മുറിയിലെ ചോദ്യം ചെയ്യലും, തുടർന്നുണ്ടായേക്കാവുന്ന പരാതിയെക്കുറിച്ചുള്ള ഭയവുമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിധിയിൽ…
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴവിരുന്നിനിടെ വെടിയുതിർത്ത കേസിൽ കോൾ തോമസ് അലൻ (31) എന്നയാൾ അറസ്റ്റിലായി. കാലിഫോർണിയ സ്വദേശിയാണ് ഇയാൾ. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ അലനെ കീഴ്പ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ അനുസരിച്ച് മെക്കാനിക്കൽ എൻജിനീയർ, കംപ്യൂട്ടർ സയന്റിസ്റ്റ്, ഗെയിം ഡെവലപ്പർ, പാർട്ട് ടൈം അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് അലൻ. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാൽടെക്കിൽ അധ്യാപകനായും മെക്കാനിക്കൽ എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. 2014-ൽ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ അണ്ടർഗ്രാജ്വേറ്റ് റിസർച്ച് ഫെലോഷിപ്പിൽ പങ്കെടുത്തു. ‘ബോർഡം’, ‘ഫസ്റ്റ് ലോ’ തുടങ്ങിയ ഗെയിമുകൾ വികസിപ്പിച്ചിട്ടുണ്ട്. 2014-ൽ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക സഹായം നൽകി. തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയതിനും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കോൾ…
ഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. വിനിമയ നിരക്ക് 94.25ൽ എത്തി. രാജ്യാന്തര വിപണിയിൽ രൂപയുടെ വിനിമയ നിരക്കിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2022 സെപ്റ്റംബറിന് ശേഷം ഇന്ത്യൻ രൂപയ്ക്ക് ഇത്രയും വലിയൊരു നഷ്ടം നേരിടുന്ന ആഴ്ച ഇതാദ്യമാണ്. വ്യാപാര ആഴ്ചയിലെ അഞ്ച് ദിവസവും നഷ്ടം തുടർന്നതോടെ സാമ്പത്തിക വിപണിയിൽ ആശങ്ക നിലനിൽക്കുന്നു. ഈ ആഴ്ചയിൽ മാത്രം 1.4 ശതമാനത്തിന്റെ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്. ഡോളറിനെതിരെ 94.25 എന്ന നിലവാരത്തിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്. ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും വിനിമയ വിപണിയിൽ രൂപയ്ക്ക് സമ്മർദ്ദമുണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്നു. ഓഹരികൾ വിറ്റഴിച്ച് ഡോളറായി നിക്ഷേപം പിൻവലിക്കുന്നത് ഡോളറിന് കരുത്തേകുകയും രൂപയെ ദുർബലമാക്കുകയും ചെയ്യുന്നു.
ന്യൂഡൽഹി: പ്രശസ്ത ഫോട്ടോഗ്രാഫറും ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവുമായ രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചരിത്രങ്ങളെ പതിറ്റാണ്ടുകളോളം ക്യാമറക്കണ്ണിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. 1984-ലെ ഭോപ്പാൽ ദുരന്തത്തിന്റെ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത് രഘു റായുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു. ദുരന്തത്തിൽ മരിച്ച കുഞ്ഞിനെ അടക്കം ചെയ്യുന്ന ചിത്രം ചരിത്രത്തിലെ ഏറ്റവും വേദനയേറിയ ദൃശ്യങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. മദർ തെരേസ, ഇന്ദിരാഗാന്ധി, സത്യജിത്ത് റേ, പണ്ഡിറ്റ് രവിശങ്കർ തുടങ്ങിയ പ്രമുഖരുടെ ജീവിതം മുതൽ തെരുവോരങ്ങൾ, ഗ്രാമീണ ജീവിതം, ഉത്സവങ്ങൾ എന്നിങ്ങനെ സാധാരണക്കാരുടെ ജീവിതം വരെ അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞു. 1942-ൽ ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു രഘു റായിയുടെ ജനനം. സിവിൽ എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും 1965-ൽ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. 1966-ൽ ‘ദി സ്റ്റേറ്റ്സ്മാൻ’ പത്രത്തിലൂടെ തുടക്കം കുറിച്ചു. പിന്നീട് സൺഡേ മാഗസിന്റെയും ‘ഇന്ത്യാ ടുഡേ’…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.