Author: ഓൺലൈൻ ഡെസ്ക്

ന്യൂഡൽഹി: ഭാരതത്തെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് യോഗം. 37,500 കോടി രൂപയുടെ കൽക്കരി വാതകവൽക്കരണ പദ്ധതിക്കും നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കാനുമുള്ള തീരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാനും ആഭ്യന്തര വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം 3,000 ലക്ഷം കോടി രൂപയുടെ ആകെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 75 ദശലക്ഷം ടൺ കൽക്കരി ഉപയോഗിച്ചുള്ള പ്ലാന്റുകൾ ആരംഭിക്കും. 2030-ഓടെ 100 ദശലക്ഷം ടൺ കൽക്കരി ഗ്യാസിഫിക്കേഷൻ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ഇത് വഴി മെഥനോൾ, ഹൈഡ്രജൻ, വളങ്ങൾ എന്നിവയുടെ ഉത്പാദനം ആഭ്യന്തരമായി വർദ്ധിപ്പിക്കാൻ സാധിക്കും. രാജ്യത്തുള്ള 401 ദശലക്ഷം ടൺ കൽക്കരി ശേഖരം അടുത്ത 200 വർഷത്തേക്ക് ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കൂടാതെ കാർഷിക മേഖലയ്ക്ക് കരുത്തേകാൻ…

Read More

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന് 40 വർഷങ്ങൾക്ക് മുൻപ് ലൈസൻസ് അനുവദിച്ചതിൽ ഗുരുതരമായ നിയമലംഘനം നടന്നതായി മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. 18 വയസ്സ് തികയുന്നതിന് മുൻപ് അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചുവെന്ന വിവരം പുറത്തുവന്നതോടെ വിഷയത്തിൽ ഗതാഗത കമ്മീഷണർ സി. നാഗരാജു നിയമോപദേശം തേടാൻ തീരുമാനിച്ചു. വകുപ്പിന്റെ രേഖകൾ പ്രകാരം ഗണേഷ് കുമാറിൻ്റെ ജനനത്തീയതിയും ലൈസൻസ് അനുവദിച്ച തീയതിയും തമ്മിൽ വലിയ പൊരുത്തക്കേടുകളാണുള്ളത്. ജനനത്തീയതി 1966 മെയ് 25 ആണ്. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചത് 1984 ഫെബ്രുവരി 13-നും. നിയമപരമായി ഗിയറുള്ള വാഹനങ്ങൾ ഓടിക്കാൻ 18 വയസ്സ് തികയണമെന്നിരിക്കെ, അദ്ദേഹത്തിന് ലൈസൻസ് ലഭിക്കുമ്പോൾ പ്രായം 17 വയസ്സും 8 മാസവും മാത്രമായിരുന്നു. ദശകങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാലാണ് വകുപ്പ് ഇപ്പോൾ നിയമപരമായ വശങ്ങൾ പരിശോധിക്കുന്നത്. സാരഥി സോഫ്റ്റ്‌വെയറിലേക്കുള്ള മാറ്റങ്ങൾക്കിടയിലും ഈ പിഴവ് ഇത്രയും കാലം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ലൈസൻസിലെ വിവരങ്ങൾ ആധാറിലെ പേരുമായി ഒത്തുപോകുന്ന രീതിയിലേക്ക് മാറ്റാനും…

Read More

ശ്രീനഗർ: ലഷ്കർ ഭീകരർക്ക് താമസവും ഭക്ഷണവും ഒരുക്കിയ സ്കൂൾ അധ്യാപകനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിലെ അധ്യാപകനായ മഷ്കൂർ അഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ സഹായി മനീർ അഹമ്മദിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ബലൂചിക്കും സംഘത്തിനുമാണ് മഷ്കൂർ അഹമ്മദ് താമസ സൗകര്യം ഒരുക്കിയത്. ഫെബ്രുവരി 22 ന് സുരക്ഷാ സേന സൈഫുള്ള ബലൂചിയെ വധിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി ഛത്രൂവിലാണ് സൈഫുള്ള ബലൂചി താവളമാക്കിയിരുന്നത്. ചെങ്കുത്തായ മലകൾക്കും ഇടതൂർന്ന കാടുകൾക്കുമുള്ളിലെ ഗുഹയിലായിരുന്നു രഹസ്യതാവളം. സിംഗ്പോറയിലെ അതിദുർഘടമായ മേഖലയിൽ സൈഫുള്ള ബലൂചിയുടെ രഹസ്യതാവളം ജനുവരി 19 നാണ് സുരക്ഷാസേന കണ്ടെത്തിയത്. പിന്നാലെ ഇവയുടെ ചിത്രം സേന പുറത്തുവിട്ടിരുന്നു. നാല് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ, പുതപ്പുകൾ, പാചകം ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവ ഇവിടെയുണ്ടായിരുന്നു. അടുത്തിടെ സൈഫുള്ള ബലൂചിയെ നോട്ടുമാല അണിയിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മഷ്കൂർ അഹമ്മദിന്റെ വീട്ടിൽ നിന്നാണ് ഈ ചിത്രം എടുത്തത് എന്ന്…

Read More

ഡൽഹി: ആഗോള വിപണികളിലെ സമ്മിശ്ര സൂചനകളെ തുടർന്ന് ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഉയർന്ന നിലയിലാണ് കാണപ്പെടുന്നത്. ഏഷ്യൻ വിപണികൾ പൊതുവെ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഓഹരി വിപണി സമ്മിശ്രമായാണ് അവസാനിച്ചത്. ചൊവ്വാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 1,456.04 പോയിന്റ് അഥവാ 1.92% ഇടിഞ്ഞ് 74,559.24 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 436.30 പോയിന്റ് അഥവാ 1.83% ഇടിഞ്ഞ് 23,379.55 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ ദീർഘകാല ഭൗമരാഷ്ട്രീയ സംഘർഷത്തെക്കുറിച്ചുള്ള ഭയം വർദ്ധിപ്പിച്ചു. ഇത് നിക്ഷേപകരെ റിസ്ക് എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഏഷ്യൻ വിപണിയിൽ ജപ്പാനിലെ നിക്കി 0.33% ഇടിഞ്ഞു, ടോപിക്സ് 0.28% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.36% ഇടിഞ്ഞു, കോസ്ഡാക്ക് 0.74% ഇടിഞ്ഞു. ഹോങ്കോംഗ് ഹാങ് സെങ് സൂചിക താഴ്ന്ന നിലയിലാണ്. സ്വർണ്ണ വിലയിൽ…

Read More

ഡൽഹി: രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ലക്ഷങ്ങള്‍ കടക്കുന്നതിലേക്ക് അടുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതാണ് ഇതിന് കാരണം. വിദേശ നാണ്യശേഖരത്തിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. 6 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ഒറ്റയടിക്ക് 15 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. ഇതില്‍ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും, 5 ശതമാനം അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സുമാണ്. തീരുവ കൂട്ടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ സ്വര്‍ണവില 6 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. ജൂണ്‍ മാസത്തെ ഫ്യൂച്ചേഴ്സ് കോണ്‍ട്രാക്റ്റില്‍ 10 ഗ്രാം സ്വര്‍ണത്തിന് 1.62 ലക്ഷം രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്കാണ് വില ഉയർന്നത്. ഏകദേശം 9,206 രൂപയുടെ വർധനവാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്. വെള്ളിയുടെ വിലയും ഉയർന്നു. എംസിഎക്സിൽ വെള്ളി വില 6 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 2.95 ലക്ഷം രൂപ പിന്നിട്ടു. ഉടൻ തന്നെ…

Read More

പുനലൂര്‍: പുനലൂര്‍ നെല്ലിപ്പള്ളിയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സര്‍വീസ് സ്റ്റേഷന്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ വന്മള അയ്യത്ത് പുത്തന്‍വീട്ടില്‍ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് നെല്ലിപ്പള്ളി പെട്രോള്‍ പമ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വീസ് സ്റ്റേഷനിലേക്കാണ് കൂറ്റന്‍ മതില്‍ ഇടിഞ്ഞു വീണത്. ഉച്ചമുതല്‍ പ്രദേശത്ത് പെയ്ത കനത്ത മഴയിലും കാറ്റിലും മണ്ണ് കുതിര്‍ന്ന് മതില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് മേല്‍ക്കൂരയും മണ്ണും ഒന്നിച്ച് താഴേക്ക് പതിച്ചതോടെ ഉള്ളിലുണ്ടായിരുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് സിജുവിന്റെ മൃതദേഹം പുറത്തെടുത്തത്. ലോറിക്ക് പുറമെ ഒരു സ്‌കൂള്‍ ബസ്സും നിരവധി സ്‌കൂട്ടറുകളും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുണ്ട്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പാളികള്‍ നീക്കം ചെയ്ത് മറ്റ് വാഹനങ്ങള്‍ക്കടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന്…

Read More

ചണ്ഡീഗഢ്: പഞ്ചാബ് പോലീസിലെ വിജിലന്‍സ് വിഭാഗം പ്രതിക്കൂട്ടില്‍. ചണ്ഡീഗഢിലെ ആസ്ഥാന ഓഫീസില്‍ സി.ബി.ഐ മിന്നല്‍ പരിശോധന നടത്തി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേന്ദ്ര ഏജന്‍സിയുടെ ഈ നീക്കം. തിങ്കളാഴ്ച രാത്രി തുടങ്ങിയ പരിശോധന ചൊവ്വാഴ്ചയും തുടർന്നു. സംസ്ഥാന നികുതി ഉദ്യോഗസ്ഥനെതിരെയുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിലാണ് പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് നടന്ന കൈക്കൂലി ഇടപാട് സി.ബി.ഐ വലയിലായത്. സി.ബി.ഐ ഒരുക്കിയ കെണിയില്‍ 13 ലക്ഷം രൂപയും ആഡംബര ഫോണുമായി അങ്കിത് വാധ്വ എന്നയാൾ പിടിയിലായി. രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ഗോയല്‍, മകന്‍ രാഘവ് ഗോയല്‍ എന്നിവരെ സി.ബി.ഐ പിന്തുടര്‍ന്ന് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാലയ്ക്ക് സമീപം വെച്ച് പിടികൂടി. വിജിലന്‍സ് ഡി.ജി.യുടെ റീഡറായ ഒ.പി. റാണയ്ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്, ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 9 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തു. എ.കെ…

Read More

മലപ്പുറം: മലപ്പുറം മഞ്ചേരിക്കടുത്ത് പൂക്കോട്ടൂരിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചുബാലന്മാർ തോട്ടിൽ വീണ് മരിച്ചു. സഹോദരിമാരുടെ മക്കളായ ആദിൽ ഫിറാസ് (7), മുഹമ്മദ് ഫഹ്ലാൻ (4) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. പൂക്കോട്ടൂർ മാണിക്കംപാറയിലുള്ള അമ്മൂമ്മയുടെ വീട്ടിലായിരുന്നു കുട്ടികൾ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ വീടിനടുത്തുള്ള പരപ്പതോട്ടിലേക്ക് ഇവർ കളിക്കാൻ പോവുകയായിരുന്നു. മഴ പെയ്തതിനെത്തുടർന്ന് തോട്ടിൽ കുത്തൊഴുക്കും വെള്ളവും കൂടുതലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും തോട്ടിൽ കണ്ടെത്തിയത്. ആദിൽ ഫിറാസ് മേൽമുറി സ്വദേശി അഫ്സലിന്റെ മകനാണ്. പൂക്കോട്ടൂർ പി.കെ.എം.ഐ.സി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിൽ. മുഹമ്മദ് ഫഹ്ലാൻ കിഴിശേരി സ്വദേശി അബ്ദുൽ ജലീലിന്റെ മകനാണ്. കിഴിശേരിയിലെ സ്വന്തം വീടിന്റെ പണി നടക്കുന്നതിനാലാണ് ഫഹ്ലാനും ഉമ്മയും പൂക്കോട്ടൂരിലെ തറവാട്ടിലേക്ക് എത്തിയത്. നാട്ടുകാർ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മഴക്കാലമായതിനാൽ വീടിന്…

Read More

ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ഭാരതത്തിൻ്റെ മെഡിക്കൽ ഇന്നൊവേഷന്റെയും ആരോഗ്യ സേവനങ്ങളുടെയും പ്രധാന ചാലകശക്തിയായി മാറിയിരിക്കുകയാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന എയിംസിൻ്റെ 51-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ എയിംസ് ഒരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ക്യു.എസ് വേൾഡ് റാങ്കിംഗിൽ 40 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 105-ാം സ്ഥാനത്ത് എയിംസ് എത്തിയ കാര്യം ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. വൈകാതെ തന്നെ ലോകത്തെ മികച്ച നൂറ് സ്ഥാപനങ്ങളുടെ പട്ടികയിൽ എയിംസ് ഇടംപിടിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം എയിംസ് ശൃംഖല വ്യാപിപ്പിച്ചത് പിന്നാക്ക മേഖലകളിലെ ആരോഗ്യസേവനം മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ രാജ്യത്ത് വെറും ഏഴ് എയിംസുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് അത് 23 ആയി വർദ്ധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി…

Read More

ന്യൂഡൽഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബീജിംഗിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ രംഗത്ത്. ഭീകര കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സാങ്കേതിക സഹായം നൽകുന്ന രാജ്യങ്ങൾ സ്വന്തം വിശ്വാസ്യതയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിലുള്ള സൽപേരിനെക്കുറിച്ചും ചിന്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. 2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്താന് ചൈന സാങ്കേതിക സഹായം നൽകിയിരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമത്തിലൂടെ വെളിപ്പെടുത്തൽ ഉണ്ടായി. ചൈനീസ് ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷനിലെ മുതിർന്ന എഞ്ചിനീയറാണ് ഈ വിവരം പുറത്തുവിട്ടത്. ഇതിനോടാണ് ഇന്ത്യ ഇപ്പോൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഭീകരവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നത് ഒരു ഉത്തരവാദിത്തമുള്ള രാജ്യത്തിന് ചേർന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നിയന്ത്രിത സൈനിക നീക്കമായിരുന്നു ഇത്. പാക് ഭരണകൂടം ഭീകരർക്ക് നൽകുന്ന പിന്തുണ തകർക്കുകയായിരുന്നു ലക്ഷ്യം. വൻശക്തികൾ ആർക്കൊപ്പമാണ്…

Read More