Author: ഓൺലൈൻ ഡെസ്ക്

ഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറയുമെന്ന് മൂഡീസ് അറിയിച്ചു. 2026 ലെ ജിഡിപി വളർച്ചാ പ്രവചനം മൂഡീസ് 6 ശതമാനമായി കുറച്ചു. വർധിച്ചുവരുന്ന ഊർജ്ജ ചെലവുകളും ആഗോള അനിശ്ചിതത്വവും ജിഡിപി വളർച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെയും എൽഎൻജിയെയും വളരെയധികം ആശ്രയിക്കുന്നതിനാൽ നിലവിലെ സംഘർഷം രാജ്യത്തെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഉപഭോഗം കുറയുന്നതും ഉയർന്ന ഊർജ്ജ ചെലവുകളും രാജ്യത്തെ വ്യാവസായിക പ്രവർത്തനങ്ങൾ ചുരുക്കുമെന്നും മൂഡീസ് പറയുന്നു. ഇന്ത്യയുടെ 2026 ലെ ജിഡിപി വളർച്ചാ പ്രവചനം മൂഡീസ് 0.8 ശതമാനമാണ് കുറച്ചത്. ഊർജ്ജ മേഖലയിൽ കനത്ത പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ ഇന്ത്യയുടെ വളർച്ച ഏകദേശം 0.8 ശതമാനം വരെ കുറയാമെന്നാണ് കണക്കാക്കുന്നത്. 2027 ലും വളർച്ച കുറയുമെന്നും അവർ പ്രവചിക്കുന്നു. എണ്ണ, വാതക വില വർദ്ധനവ് പണപ്പെരുപ്പം ഉയർത്താൻ ഇടയാക്കും. ഊർജ്ജ വിതരണം സാധാരണ ഗതിയിലാകുമ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന്…

Read More

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. സിയാദ്, ഫഹദ്, റഹീസ്, ബഹാത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഉച്ചകഴിഞ്ഞാണ് ദുരന്തമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഏഴ് പേരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സമീപവാസികളാണ് വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും രണ്ടുപേർ മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാൻ എത്തിയ ഏഴംഗ സംഘത്തിനാണ് ഇടിമിന്നലേറ്റത്. കനത്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. കാണാതായ ഒരാളെ പിന്നീട് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകിയാണ് നടന്നത്.

Read More

ന്യൂഡൽഹി: ഈ മാസം മൂന്നിന് നടന്ന നീറ്റ് – യുജി പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) റദ്ദാക്കിയത് നീറ്റ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചുവെന്ന ബോധ്യത്തിൽ. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ശൃംഖലയിലൂടെയാണ് നീറ്റ് ചോദ്യപേപ്പർ ചോർന്നതെന്നാണ് കണ്ടെത്തൽ. ഇതോടെ കേരളത്തിലടക്കമുള്ള 24 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടിവരുമെന്ന സാഹചര്യമാണുള്ളത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചുവെന്ന ആരോപണത്തിൽ നടന്ന അന്വേഷണത്തിൽ ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്നും അന്വേഷണ ഏജൻസികളിൽ നിന്നുമുള്ള വിവരങ്ങൾ പ്രകാരമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി കടുത്ത തീരുമാനത്തിൽ എത്തിയത്. സമഗ്രമായ അന്വേഷണത്തിനായി കേന്ദ്രം വിഷയം കേന്ദ്ര അന്വേഷണ ബ്യൂറോക്ക് (സിബിഐ) കൈമാറിക്കഴിഞ്ഞു. കർശനമായ സുരക്ഷാ ക്രമീകരണങ്ങളിലാണ് പരീക്ഷ നടത്തിയതെന്ന എൻടിഎയുടെ വാദത്തിനിടെയാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷ ഇന്ത്യയിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര കേന്ദ്രങ്ങളിലുമായി 24 ലക്ഷത്തിലധികം വിദ്യാർഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് – യുജി പരീക്ഷയിൽ പങ്കെടുത്തത്. എംബിബിഎസ്, ബിഡിഎസ്,…

Read More

ചെന്നൈ: പൊതുസ്ഥലങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന ബാനറുകൾ, പോസ്റ്ററുകൾ, കട്ടൗട്ടുകൾ എന്നിവ സ്ഥാപിക്കാൻ പാടില്ലെന്ന് പ്രവർത്തകർക്ക് തമിഴക വെട്രി കഴകം നിർദേശം നൽകി. തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മണിക്കൂറുകൾക്കകമാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് അസൗകര്യമുണ്ടാക്കുന്നതോ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നതോ ആയ ബാനറുകൾ, പോസ്റ്ററുകൾ, കട്ടൗട്ടുകൾ എന്നിവ സ്ഥാപിക്കരുതെന്ന് പാർട്ടി നിർദേശിച്ചു. തമിഴക വെട്രി കഴകം തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്ഥാപിതമായതാണ്. അതിനാൽ, ഈ ഉത്തരവാദിത്തത്തോടെ പാർട്ടി പ്രവർത്തിക്കണമെന്നും അറിയിപ്പിൽ പറയുന്നു. തെരുവുകളിലോ, ആളുകൾ കൂട്ടം കൂടുന്ന പൊതുസ്ഥലങ്ങളിലോ, പൊതുജനങ്ങളുടെ സഞ്ചാരത്തിനോ ഗതാഗതത്തിനോ തടസ്സമുണ്ടാക്കുന്ന രീതിയിൽ ബാനറുകൾ, പോസ്റ്ററുകൾ സ്ഥാപിക്കരുതെന്നും നിർദ്ദേശമുണ്ട്. ജന്മദിനാഘോഷങ്ങൾ, കുടുംബ പരിപാടികൾ പോലുള്ള അവസരങ്ങളിൽ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി അറിയിച്ചു. ടിവികെ പാർട്ടി മേധാവിയും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയുടെ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊതു ഇടങ്ങളിൽ വലിയ…

Read More

ചണ്ഡീഗഢ്: പഞ്ചാബ് പോലീസിലെ വിജിലൻസ് വിഭാഗം പ്രതിക്കൂട്ടിൽ. ചണ്ഡീഗഢിലെ ആസ്ഥാന ഓഫീസിൽ സി.ബി.ഐ മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധനകൾ ചൊവ്വാഴ്ചയും തുടർന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നടന്ന കൈക്കൂലി ഇടപാടാണ് സി.ബി.ഐ വലയിലായത്. സംസ്ഥാന നികുതി ഉദ്യോഗസ്ഥനെതിരെയുള്ള പരാതി ഒതുക്കിത്തീർക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. സി.ബി.ഐ ഒരുക്കിയ കെണിയിൽ 13 ലക്ഷം രൂപയും ആഡംബര ഫോണും കൈപ്പറ്റുന്നതിനിടെ അങ്കിത് വാധ്വ എന്നയാൾ പിടിയിലായി. രക്ഷപ്പെടാൻ ശ്രമിച്ച ഇടനിലക്കാരായ വികാസ് ഗോയൽ, മകൻ രാഘവ് ഗോയൽ എന്നിവരെ സി.ബി.ഐ സംഘം പിന്തുടർന്ന് പഞ്ചാബ്-ഹരിയാന അതിർത്തിയിലെ അംബാലയ്ക്ക് സമീപം വെച്ച് പിടികൂടി. വിജിലൻസ് ഡി.ജി.യുടെ റീഡറായ ഒ.പി. റാണയ്ക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്, ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 9 ലക്ഷം…

Read More

ന്യൂഡൽഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബീജിംഗിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ രംഗത്ത്. ഭീകര കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സാങ്കേതിക സഹായം നൽകുന്ന രാജ്യങ്ങൾ സ്വന്തം വിശ്വാസ്യതയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിലുള്ള സൽപേരിനെക്കുറിച്ചും ചിന്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. 2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാന് ചൈന സാങ്കേതിക സഹായം നൽകിയിരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമത്തിലൂടെ വെളിപ്പെടുത്തൽ ഉണ്ടായി. ചൈനീസ് ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷനിലെ മുതിർന്ന എഞ്ചിനീയറാണ് ഈ വിവരം പുറത്തുവിട്ടത്. ഇതിനോടാണ് ഇന്ത്യ ഇപ്പോൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഭീകരവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നത് ഒരു ഉത്തരവാദിത്തമുള്ള രാജ്യത്തിന് ചേർന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നിയന്ത്രിത സൈനിക നീക്കമായിരുന്നു ഇത്. പാക് ഭരണകൂടം ഭീകരർക്ക് നൽകുന്ന പിന്തുണ തകർക്കുകയായിരുന്നു ലക്ഷ്യം. വൻശക്തികൾ ആർക്കൊപ്പമാണ്…

Read More

ചണ്ഡീഗഢ്: പഞ്ചാബ് പോലീസിലെ വിജിലൻസ് വിഭാഗത്തെ പ്രതിക്കൂട്ടിലാക്കി ചണ്ഡീഗഢിലെ ആസ്ഥാന ഓഫീസിൽ സിബിഐ മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധനകൾ ചൊവ്വാഴ്ചയും തുടർന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നടന്ന കൈക്കൂലി ഇടപാടാണ് സിബിഐ വലയിലായത്. ഒരു സംസ്ഥാന നികുതി ഉദ്യോഗസ്ഥനെതിരെയുള്ള പരാതി ഒതുക്കി തീർക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. ചണ്ഡീഗഢിൽ സിബിഐ ഒരുക്കിയ കെണിയിൽ 13 ലക്ഷം രൂപയും ആഡംബര ഫോണും കൈപ്പറ്റുന്നതിനിടെ അങ്കിത് വാധ്വ എന്നയാൾ പിടിയിലായി. രക്ഷപ്പെടാൻ ശ്രമിച്ച ഇടനിലക്കാരായ വികാസ് ഗോയൽ, മകൻ രാഘവ് ഗോയൽ എന്നിവരെ സിബിഐ സംഘം പിന്തുടർന്ന് പഞ്ചാബ്-ഹരിയാന അതിർത്തിയിലെ അംബാലയ്ക്ക് സമീപം വെച്ച് പിടികൂടി. വിജിലൻസ് ഡിജിയുടെ റീഡറായ ഒ.പി. റാണയ്ക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്, ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ…

Read More

ന്യൂഡൽഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബീജിംഗിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ രംഗത്ത്. ഭീകര കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സാങ്കേതിക സഹായം നൽകുന്ന രാജ്യങ്ങൾ സ്വന്തം വിശ്വാസ്യതയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിലുള്ള സൽപേരിനെക്കുറിച്ചും ചിന്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. 2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാന് ചൈന സാങ്കേതിക സഹായം നൽകിയിരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമത്തിലൂടെ വെളിപ്പെടുത്തൽ ഉണ്ടായി. ചൈനീസ് ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷനിലെ മുതിർന്ന എഞ്ചിനീയറാണ് ഈ വിവരം പുറത്തുവിട്ടത്. ഇതിനോടാണ് ഇന്ത്യ ഇപ്പോൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഭീകരവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നത് ഒരു ഉത്തരവാദിത്തമുള്ള രാജ്യത്തിന് ചേർന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നിയന്ത്രിത സൈനിക നീക്കമായിരുന്നു ഇത്. പാക് ഭരണകൂടം ഭീകരർക്ക് നൽകുന്ന പിന്തുണ തകർക്കുകയായിരുന്നു ലക്ഷ്യം. വൻശക്തികൾ ആർക്കൊപ്പമാണ്…

Read More

പുനലൂർ: പുനലൂർ നെല്ലിപ്പള്ളിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ സർവീസ് സ്റ്റേഷൻ തകർന്ന് ഒരാൾ മരിച്ചു. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ വന്മള അയ്യത്ത് പുത്തൻവീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് നെല്ലിപ്പള്ളി പെട്രോൾ പമ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്ന സർവീസ് സ്റ്റേഷനിലേക്ക് കൂറ്റൻ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ഉച്ചമുതൽ പെയ്ത കനത്ത മഴയിൽ മണ്ണ് കുതിർന്ന് മതിൽ സ്റ്റേഷൻ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചു. കോൺക്രീറ്റ് മേൽക്കൂരയും മണ്ണും ഒന്നിച്ച് താഴേക്ക് പതിച്ചതോടെ ഉള്ളിലുണ്ടായിരുന്ന വാഹനങ്ങൾ പൂർണ്ണമായും തകർന്നു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് സിജുവിന്റെ മൃതദേഹം പുറത്തെടുത്തത്. ലോറിക്ക് പുറമെ ഒരു സ്കൂൾ ബസ്സും നിരവധി സ്കൂട്ടറുകളും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.