Author: ഓൺലൈൻ ഡെസ്ക്

ഓഹരി വിപണി വിശേഷങ്ങൾ: ശ്രദ്ധിക്കേണ്ട ചില ഓഹരികളിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ, വോൾട്ടാസ് തുടങ്ങിയവ ഉൾപ്പെടുന്നു. മാർച്ച് പാദത്തിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ മികച്ച സാമ്പത്തിക ഫലമാണ് പുറത്തുവിട്ടത്. അറ്റാദായം ഏകദേശം പത്തിരട്ടി വർദ്ധിച്ച് 16,370 കോടി രൂപയിലെത്തി. കൂടാതെ ഓഹരിയൊന്നിന് 7.10 രൂപ ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചു. അദാനി എന്റർപ്രൈസസ് കഴിഞ്ഞ രണ്ട് സെഷനുകളിലായി 12 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 1,435 കോടി രൂപയുടെ ബ്ലോക്ക് ഡീൽ വാർത്തകളും യുഎസിലെ കേസ് സംബന്ധിച്ച ആശ്വാസ വാർത്തകളും ഓഹരിക്ക് കരുത്തേകുന്നു. അതേസമയം മാർച്ചിൽ അവസാനിച്ച പാദത്തിൽ വോൾട്ടാസിന്റെ അറ്റാദായം 2 ശതമാനം ഇടിഞ്ഞ് 113 കോടി രൂപയായി. ചെലവ് വർദ്ധിച്ചതാണ് ലാഭം കുറയാൻ കാരണം. എങ്കിലും ഓഹരിയൊന്നിന് 4 രൂപ ഡിവിഡന്റ് നൽകാൻ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. എച്ച്സിഎൽ ടെക്നോളജീസ് എഐ (AI) മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റെഡ് ഹാറ്റുമായി സഹകരിക്കുന്നു. ഐടി ഓഹരികൾ സമ്മർദ്ദം നേരിടുന്ന ഈ സാഹചര്യത്തിൽ ഇത് ശ്രദ്ധേയമാണ്. മുത്തൂറ്റ്…

Read More

ഡൽഹി: കേന്ദ്ര സർക്കാർ ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോൾ, ഡീസൽ വിലയിൽ മൂന്ന് രൂപ വീതമാണ് വർധനവ് വരുത്തിയിരിക്കുന്നത്. 2024 മാർച്ച് മുതൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ മാറ്റമില്ലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലിറ്ററിന് 2 രൂപ കുറച്ചിരുന്നു. സർക്കാർ നൽകിയ തീരുവ ഇളവുകൾ മൂലം ഇന്ധന വില പരിഷ്കരിക്കാനാകാതെ എണ്ണകമ്പനികൾ പ്രതിസന്ധിയിലായിരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 120-125 ഡോളറിൽ തുടർന്നാൽ എണ്ണ കമ്പനികൾക്ക് വലിയ നഷ്ടം നേരിടേണ്ടി വരും. ഒരു ലിറ്റർ പെട്രോളിൽ 14 രൂപയും ഡീസലിൽ 18 രൂപയും വീതം നഷ്ടം ഉയരാം. ഈ സാഹചര്യത്തിലാണ് വില വർധന. പെട്രോൾ, ഡീസൽ, എൽപിജി വിൽപ്പനയിൽ കമ്പനികൾക്ക് ഇപ്പോൾ ഒരു മാസത്തിനുള്ളിൽ ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കിയിരുന്നു. അതേസമയം മുൻ വർഷങ്ങളിൽ ക്രൂഡ് ഓയിൽ വില വലിയതോതിൽ ഇടിഞ്ഞപ്പോഴൊന്നും ആനുപാതികമായി കമ്പനികൾ പെട്രോൾ, ഡീസൽ വില…

Read More

തിരുവനന്തപുരം: വി ഡി സതീശന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. ഇന്നലെ വൈകുന്നേരം ഏഴുമണിക്ക് ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തില്ല. വി ഡി സതീശന് പിന്തുണ നൽകുന്നതായി കാണിച്ച് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം വി ഡി സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും അദ്ദേഹം കൈമാറി. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനം. എംഎൽഎമാർ ഈ മാസം 21ന് നിയമസഭയിൽ ചേരുമ്പോൾ സത്യപ്രതിജ്ഞ ചെയ്യും.

Read More

കോഴിക്കോട്: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലുള്ള ആഹ്ലാദപ്രകടനത്തിനിടെ ഹിന്ദു വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിൽ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയതിനും പ്രകടനം നടത്തിയതിനുമാണ് നടപടിയെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. സംഭവം ഇന്നലെയാണ് നടന്നത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രകടനം നടത്തിയത്. ചില സമുദായ നേതാക്കളുടെ പേരുകൾ പരാമർശിച്ച് അധിക്ഷേപിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മറ്റു ഇസ്ലാമിക സംഘടനകളുടെയും സമ്മർദ്ദഫലമായിട്ടാണ് എന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു യൂത്ത് ലീഗിന്റെ പ്രകടനം. ലീഗിന്റെ നോമിനിയായ സതീശൻ ഭരിക്കുമ്പോൾ…

Read More

തൊടുപുഴ: ഇടുക്കി പെരിയ കനാലിൽ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. തമിഴ്നാട് സ്വദേശിനി ഭാഗ്യ ജ്യോതി (50) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പെരിയകനാലിൽ വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. നിരവധി പേർക്ക് സാരമായ പരിക്കേറ്റു. ഇന്നലെ തമിഴ്നാട് സ്വദേശിനി സ്റ്റെല്ല മേരി മരിച്ചിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും അടക്കം 28 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

Read More

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഇടവമാസം ഒന്നാം തീയതിയായ മെയ് 15 ന് രാവിലെ അഞ്ചു മണിക്ക് ദർശനത്തിനായി നട തുറന്നു. ഇടവമാസം ഒന്നു മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ഇടവമാസ പൂജകൾ പൂർത്തിയാക്കി മെയ് 19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് മെയ് 25 ന് നട തുറക്കും. മെയ് 26 നാണ് പ്രതിഷ്ഠാ ദിനം. ഇടവമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

Read More

കൊൽക്കത്ത: പശ്ചിമബംഗാളിലെ സ്കൂളുകളിൽ പ്രഭാത അസംബ്ലികളിൽ ഇനി മുതൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലാണ് വന്ദേമാതരം നിർബന്ധമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ നിർദ്ദേശം നൽകി. ക്ലാസ് ആരംഭിക്കുന്നതിന് മുൻപായുള്ള ദേശീയ ഗീതാലാപനത്തിൽ എല്ലാ കുട്ടികളും പങ്കാളികളാകേണ്ടതുണ്ട്. വന്ദേമാതരത്തിന്റെ ആദ്യ ആറ് ഖണ്ഡികകളാണ് ആലപിക്കേണ്ടത്. ഇത് കർശനമായി പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച മുതൽ സംസ്ഥാനമെമ്പാടുമുള്ള സ്കൂളുകളിൽ വന്ദേമാതരം പ്രാർത്ഥനാ ഗാനമായി അവതരിപ്പിക്കപ്പെടും. ഇത് വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തൽ.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ശനിയാഴ്ചയോടെ കാലവർഷം എത്താൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 16-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എല്ലായിടത്തും ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശമുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്. മഴ കനക്കുന്ന സാഹചര്യത്തിൽ…

Read More

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പിണറായി വിജയൻ ആദ്യമായാണ് പ്രതിപക്ഷ നേതാവാകുന്നത്. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ സി.പി.ഐ.എം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായ ഈ നീക്കം വലിയ ചർച്ചകൾക്ക് വഴിവെക്കും. സംസ്ഥാന സമിതിയുടെ തീരുമാനം പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിന് പുതിയ ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയൻ്റെ പ്രകടനം രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.

Read More

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.സി. വേണുഗോപാൽ പക്ഷത്ത് പൊട്ടിത്തെറി. കെ.സി. വേണുഗോപാലിനെതിരെ വ്യാജപ്രചാരണം നടത്താൻ ഒരു കേന്ദ്രം പ്രവർത്തിച്ചെന്നും ഇതിനെക്കുറിച്ച് കോൺഗ്രസ് അന്വേഷിക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറിയും നിയുക്ത റാന്നി എംഎൽഎയുമായ പഴകുളം മധു ആവശ്യപ്പെട്ടു. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ വ്യാജ പ്രചരണം നടന്നതിൽ പാർട്ടി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവർത്തിച്ചു. കെ.സി. വേണുഗോപാലിനെ വെറുക്കപ്പെട്ടവനാക്കാൻ ശ്രമം നടന്നുവെന്ന് പഴകുളം മധു ആരോപിച്ചു. സോഷ്യൽ മീഡിയയിൽ സംഘടിത ആക്രമണം നടന്നു. യോഗ്യനായ നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. ചില കേന്ദ്രങ്ങളിൽ നിന്ന് കെ.സിക്കെതിരെ ക്യാമ്പയിൻ നടത്തി, മോശം നേതാവായി ചിത്രീകരിച്ചു. ഇതിനെതിരെ അന്വേഷണം വേണം. വി.ഡി. സതീശൻ ആദ്യം തള്ളിപ്പറയേണ്ടത് ഇത്തരം നടപടികളെയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. കെ.സിക്കെതിരെ കൃത്രിമ പൊതുജനാഭിപ്രായം സൃഷ്ടിച്ചു. കെ.സിക്കെതിരെ സംഘടിത നീക്കം ഉണ്ടായി. പാർട്ടിക്കുവേണ്ടി ത്യാഗം…

Read More