Author: ഓൺലൈൻ ഡെസ്ക്

ദേശീയ വാർത്തകൾ: പാശ്ചാത്യേഷ്യൻ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ നൽകിയിരുന്നു. അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നായിരുന്നു പ്രധാന നിർദേശം. നിലവിലെ സാഹചര്യത്തിൽ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് ഉയരുന്നത് രാജ്യത്തിന് തിരിച്ചടിയാകുമെന്നതിനാലാണ് ഇങ്ങനെയൊരു നിർദേശം നൽകിയത്. ഇന്ത്യ കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുകയാണ്. ഡോളറിലാണ് പണം നൽകുന്നതെന്നതിനാൽ ഇറക്കുമതി ചെലവ് ഉയരുന്നത് തിരിച്ചടിയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിക്കൊപ്പം സ്വർണ ഇറക്കുമതിയും ഉയർന്ന നിലയിൽ തുടർന്നാൽ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം കുറയും. 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 7200 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. സ്വർണാഭരണം വാങ്ങുന്നത് നിയന്ത്രിക്കുന്നതിനേക്കാൾ നല്ലത് വീടുകളിലുള്ള സ്വർണം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഉപയോഗശൂന്യമായ സ്വർണാഭരണങ്ങൾ വിപണിയിലെത്തിക്കാനായാൽ സാമ്പത്തിക ആസ്തിയായി ഉപയോഗിക്കാം. സ്വർണം വൈകാരിക സ്വത്തായി കാണുന്നതിനുപകരം വരുമാനം വർദ്ധിപ്പിക്കാനുള്ള ഉപാധിയാക്കിയാൽ വീടുകളിലെ സ്വർണ നിക്ഷേപം പുറത്തെത്തിക്കാൻ സാധിക്കും. റീസെല്ലിംഗ് സ്കീമുകൾക്ക്…

Read More

ഫുജൈറ: യുഎഇയുടെ കിഴക്കൻ തീരമായ ഫുജൈറ വഴി എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ നീക്കം. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലുൾപ്പെടെ നിർണായകമാവുന്നതാണ് യുഎഇയുടെ ഈ നീക്കം. പ്രതിദിനം പതിനഞ്ച് ലക്ഷം ബാരൽ എണ്ണ എത്തിക്കാൻ ശേഷിയുള്ളതാണ് ഈ പൈപ്പ് ലൈൻ. ഹോർമുസിനെ ആശ്രയിക്കാതെ നേരിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എണ്ണ എത്തിക്കാൻ കഴിയുന്ന ഫുജൈറയുടെ തന്ത്രപ്രധാനമായ സ്ഥാനം വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം മൂലം പ്രാദേശിക സാഹചര്യം കലുഷിതമായ സാഹചര്യത്തിലാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ എന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (അഡ്നോക്) നിർദ്ദേശം നൽകിയത്. ഹബ്ഷാൻ എണ്ണപ്പാടത്തുനിന്ന് ഫുജൈറയിലേക്കുള്ള എണ്ണ പൈപ്പ് ലൈൻ ഫുജൈറ തുറമുഖത്തെത്തുന്നതോടെ ഒമാൻ കടൽ വഴി കയറ്റുമതിക്ക് തടസ്സങ്ങളില്ല. നിലവിലെ കരാറുകളനുസരിച്ച് ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് കയറ്റുമതി എത്തും.…

Read More

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനം അനുവദിച്ചു. മുൻ മന്ത്രി വി.എൻ. വാസവൻ ഉപയോഗിച്ചിരുന്ന ഇന്നോവ ഹൈക്രോസ് ആയിരിക്കും പുതിയ വാഹനം എന്നാണ് സൂചന. ഈ മോഡലിന് ഏകദേശം 30 ലക്ഷം രൂപ വരെ വിലമതിക്കും. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.ഡി. സതീശൻ ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിച്ചിരുന്നത്. അദ്ദേഹം എപ്പോഴും ഡ്രൈവർക്കൊപ്പം മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും എ.കെ. ആൻ്റണിയെയും വി.എം. സുധീരനെയും സന്ദർശിക്കാൻ പോയതും ഇതേ രീതിയിൽ കാറിൻ്റെ മുൻവശത്ത് ഇരുന്നാണ്. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കിയ കാർണിവൽ പോലീസ് വകുപ്പ് ഏറ്റെടുത്തു. നാല് വർഷം മുൻപ് വാങ്ങിയ വാഹനമാണിത്. വി.ഡി. സതീശൻ കോൺഗ്രസ്സിൽ പിന്തുടർന്നിരുന്ന ശൈലി മുഖ്യമന്ത്രിയായ ശേഷം തുടരുമോ എന്ന് ഉറ്റുനോക്കുന്നവരുമുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21-ന് പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇതിന് അന്തിമ അംഗീകാരം നൽകും. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പുതുക്കുന്ന തുകയുടെ 83.75 ശതമാനം വിഹിതവും ക്ഷീരകർഷകർക്ക് നേരിട്ട് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. ബാക്കി 0.5 ശതമാനം പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രക്രിയകൾക്കായി വിനിയോഗിക്കും. ഈ കണക്കനുസരിച്ച് കർഷകന് ലിറ്ററിന് 3.33 രൂപ അധികമായി ലഭിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വില വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് മിൽമ കടന്നത്. ഇതിനായി നിയോഗിച്ച മൂന്നംഗ പഠനസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ…

Read More

ദേശീയം: അസംസ്കൃത എണ്ണ വിലയും വിദേശ നിക്ഷേപകരുടെ (എഫ്‌ഐഐ) പ്രവർത്തനവും വരുന്ന ആഴ്ച ഓഹരി വിപണിയിൽ നിർണായകമാകും. ആഭ്യന്തര രാഷ്ട്രീയം, ആഗോള സംഭവവികാസങ്ങൾ, അസംസ്കൃത എണ്ണയുടെ ചലനങ്ങൾ എന്നിവ ഇന്ത്യൻ ഓഹരി സൂചികകളെ സ്വാധീനിക്കും. ബ്രെന്റ് ക്രൂഡ് വിലയിലെ മാറ്റങ്ങൾ വിപണിക്ക് നിർണായകമാണ്. വിദേശ സ്ഥാപന നിക്ഷേപകരുടെ പ്രവർത്തനം വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. നിക്ഷേപകർ ഓഹരികൾ വിൽക്കുന്നത് തുടരുമോ എന്നത് പ്രധാനമാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ മുന്നേറ്റത്തിന് ശേഷം ഈ ആഴ്ച ആഭ്യന്തര ഓഹരി വിപണി നെഗറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്സ് 2.70 ശതമാനവും നിഫ്റ്റി 2.20 ശതമാനവും ഇടിഞ്ഞ് യഥാക്രമം 75,237.99 ലും 23,643.50 ലും ക്ലോസ് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുഎസ്-ഇറാൻ സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും ഊർജ്ജ വിപണികളെ അസ്ഥിരമാക്കി. ഇത് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലേക്ക് ഉയർത്തി. ഊർജ്ജ വിലയിലെ വർദ്ധനവ് പണപ്പെരുപ്പം, വ്യാപാര കമ്മി,…

Read More

കേരളം: ഒരുകാലത്ത് പാഴ് വസ്തുവായി കണക്കാക്കിയിരുന്ന ചിരട്ട ഇന്ന് വലിയ വിലയുള്ള വാണിജ്യ ഉത്പന്നമായി മാറിയിരിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ടൺ കണക്കിന് ചിരട്ട തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നു. കിലോയ്ക്ക് 32 മുതൽ 35 രൂപ വരെ വില ലഭിക്കുന്നതിനാൽ ചിരട്ട ശേഖരണം വ്യാപകമായി നടക്കുന്നു. മുമ്പ് തേങ്ങയെടുത്ത ശേഷം ഉപേക്ഷിച്ചിരുന്ന ചിരട്ടയ്ക്കായി ഇന്ന് വീടുകൾ തോറും കയറിയിറങ്ങുന്ന ശേഖരണ സംഘങ്ങളുണ്ട്. രണ്ട് വർഷം മുൻപ് കിലോയ്ക്ക് 10 മുതൽ 15 രൂപ വരെയായിരുന്നു വില. വ്യാവസായിക ആവശ്യകത വർധിച്ചതോടെ ചിരട്ടയ്ക്ക് മികച്ച വിപണി ലഭിച്ചു. കേരളത്തിലെ ചെറുകിട വ്യാപാരികളും സ്ക്രാപ്പ് ശേഖരിക്കുന്നവരും ചിരട്ട ശേഖരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നു. പ്ലാസ്റ്റിക്, പഴയ ഇരുമ്പ്, കടലാസ് എന്നിവ ശേഖരിക്കുന്നവർ ഇന്ന് കൂടുതൽ ശ്രദ്ധിക്കുന്നത് ചിരട്ടയ്ക്കാണ്. ചിരട്ടയുടെ ആവശ്യം വർധിക്കാൻ കാരണം വിവിധ വ്യവസായ മേഖലകളിലെ ഉപയോഗമാണ്. വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ആക്ടിവേറ്റഡ് കാർബൺ നിർമ്മിക്കാൻ…

Read More

ന്യൂഡൽഹി: ഭാരതത്തിന്റെ ചോള സാമ്രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചരിത്രപരമായ നേട്ടം. ചോള രാജവംശത്തിന്റെ സമുദ്ര പാരമ്പര്യത്തിന്റെയും ഭരണപരമായ കാര്യശേഷിയുടെയും തെളിവുകളായ നാഗൈ (ലൈഡൻ) ചെമ്പ് ഫലകങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം ഭാരതീയ സംസ്കാരത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഒരിക്കൽ കൂടി അടിവരയിടുന്നു. അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിന് തമിഴ്‌നാട് നന്ദി അറിയിച്ചു. അണ്ണാമലൈ അദ്ദേഹത്തെ ഫേസ്ബുക്കിൽ അഭിനന്ദിച്ചു. തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു പുരാവസ്തു കൈമാറ്റം മാത്രമല്ല, ആത്മീയവും ചരിത്രപരവുമായ ഒരു പുനഃസമാഗമം കൂടിയാണ്. തമിഴ് സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകങ്ങളാണ് ഈ ഫലകങ്ങൾ. വിദേശ മണ്ണിൽ നിന്നും ഇവ വീണ്ടെടുത്തത് തമിഴ് ജനതയുടെ വൈകാരികമായ ആവശ്യത്തോടുള്ള ആദരവായി കണക്കാക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി തലമുറകൾക്കായി നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി കാണിക്കുന്ന ഈ താൽപര്യത്തിന് തമിഴ്നാട് ജനതയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. രാജേന്ദ്ര ചോളൻ…

Read More

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.5 കോടി രൂപ വിലമതിക്കുന്ന 115 സ്വർണ്ണക്കട്ടികളുമായി ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനെ കസ്റ്റംസ് വിഭാഗം പിടികൂടി. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് വെള്ളിയാഴ്ചയാണ് ഇയാൾ ഡൽഹിയിലെത്തിയത്. അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സംഘങ്ങൾ ഇന്ത്യയിലേക്ക് വൻതോതിൽ സ്വർണ്ണം എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വിമാനത്താവളത്തിൽ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വിമാനമിറങ്ങിയ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പരിശോധനകൾ കൂടാതെ വിമാനത്താവളത്തിന് പുറത്തുകടക്കാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്. ഏകദേശം 3.5 കിലോഗ്രാമിലധികം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പ്രത്യേകമായി രൂപകൽപന ചെയ്ത ബെൽറ്റിനുള്ളിലും, സാധാരണ പരിശോധനകളിൽ കണ്ടെത്താൻ പ്രയാസമുള്ള രീതിയിൽ പാന്റ്‌സിന്റെ ഉള്ളിലെ രഹസ്യ അറകളിലുമാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായ…

Read More

ജയ്പൂർ: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിൽ (12431) തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം പുലർച്ചെ 5:15 ഓടെയാണ് സംഭവം. ട്രെയിനിന്റെ എൻജിനിലും ബി1 കോച്ചിലുമാണ് തീ പടർന്നത്. കൃത്യ സമയത്തുള്ള ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിൻ നിർത്തി സുരക്ഷാ നടപടികൾ ആരംഭിച്ചു. തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ എൻജിനും തീപിടിച്ച കോച്ചും വേർപെടുത്തി. ബി1 കോച്ചിലെ യാത്രക്കാരെ ഉടൻ തന്നെ പുറത്തെത്തിച്ചു. തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യാത്രക്കാർ ഈ ട്രെയിനിലുണ്ടായിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച ട്രെയിനാണിത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇതിനെക്കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സു​വേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിർണായക തീരുമാനം എടുത്തു. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുൻ തൃണമൂൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ പുതിയ സർക്കാർ തീരുമാനിച്ചു. ഇതോടെ ഏകദേശം അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകൾ അസാധുവാകും. 2024 മെയ് 22-നായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 77 സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 75 വിഭാഗങ്ങളും മുസ്ലിം സമുദായങ്ങളായിരുന്നു. 2010 മുതൽ 2012 വരെയുള്ള കാലയളവിൽ ഇടത് മുന്നണി സർക്കാരും പിന്നീട് വന്ന തൃണമൂൽ സർക്കാരുമാണ് ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൃത്യമായ സർവേകളോ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം മതപരമായ അടിസ്ഥാനത്തിലാണ് സംവരണം നൽകിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മമത ബാനർജി സർക്കാർ നൽകിയ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കുനാൽ…

Read More