Author: ഓൺലൈൻ ഡെസ്ക്
ദ ഹേഗ്: ഇന്ത്യയുടെ പൗരാണിക സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വിജയമായി പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകൾ’ നെതർലാൻഡ്‌സ് ഇന്ത്യക്ക് കൈമാറി. ‘ലൈഡൻ പ്ലേറ്റുകൾ’ എന്നും അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്‌സ് സന്ദർശന വേളയിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്. ഇന്ത്യൻ സർക്കാർ, ഡച്ച് സർക്കാർ, ഇവ സൂക്ഷിച്ചിരുന്ന ലൈഡൻ സർവ്വകലാശാല എന്നിവർ തമ്മിൽ വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്. ആകെ 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകൾക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജരാജ ചോളൻ ഒന്നാമൻ, മകൻ രാജേന്ദ്ര ചോളൻ എന്നിവരുടെ ഭരണകാലത്തെ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെപ്പേടുകളിലെ സംസ്‌കൃത ഭാഗം വിഷ്ണുവില്‍ തുടങ്ങി ചോള രാജവംശത്തിന്റെ വംശാവലി വിവരിക്കുമ്പോൾ, തമിഴ് ഭാഗം നാഗപട്ടണത്തെ ‘ചൂഡാമണി വിഹാരം’ എന്ന ബുദ്ധമത…
ദ ഹേഗ്: ഇന്ത്യയുടെ പൗരാണിക സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വിജയമായി പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകൾ’ നെതർലൻഡ്‌സ് ഇന്ത്യക്ക് കൈമാറി. ‘ലൈഡൻ പ്ലേറ്റുകൾ’ എന്നും അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശന വേളയിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്. ഇന്ത്യൻ സർക്കാർ, ഡച്ച് സർക്കാർ, ഇവ സൂക്ഷിച്ചിരുന്ന ലൈഡൻ സർവ്വകലാശാല എന്നിവർ തമ്മിൽ വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്. ആകെ 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകൾക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജരാജ ചോളൻ ഒന്നാമൻ, മകൻ രാജേന്ദ്ര ചോളൻ എന്നിവരുടെ ഭരണകാലത്തെ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെപ്പേടുകളിലെ സംസ്‌കൃത ഭാഗം വിഷ്ണുവില്‍ തുടങ്ങി ചോള രാജവംശത്തിന്റെ വംശാവലി വിവരിക്കുമ്പോൾ, തമിഴ് ഭാഗം നാഗപട്ടണത്തെ ‘ചൂഡാമണി വിഹാരം’ എന്ന ബുദ്ധമത…
ന്യൂഡല്‍ഹി: രാജ്യാന്തര ലഹരി വിപണിയില്‍ വന്‍ പ്രിയമുള്ള ‘കാപ്റ്റഗണ്‍’ ഗുളികകളുടെ വന്‍ ശേഖരം ഇന്ത്യയില്‍ ആദ്യമായി പിടികൂടി. ‘ഓപ്പറേഷന്‍ രേജ് പില്‍’ എന്ന് പേരിട്ട മിന്നല്‍ പരിശോധനയിലൂടെ ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള നീക്കത്തിലെ നിര്‍ണ്ണായക ചുവടുവെപ്പാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ 227.7 കിലോഗ്രാം കാപ്റ്റഗണ്‍ ഗുളികകളും പൊടിയുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിറിയന്‍ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു കടത്ത് ശൃംഖലയുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ ഒരു ഇടനാഴിയായി ഉപയോഗിച്ച് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ലഹരി എത്തിക്കാനായിരുന്നു സംഘത്തിന്റെ നീക്കം. ഭീകരസംഘടനകള്‍ക്കും സായുധ സംഘങ്ങള്‍ക്കും ഫണ്ട് കണ്ടെത്താനുള്ള പ്രധാന മാര്‍ഗ്ഗമായി കാപ്റ്റഗണ്‍ വ്യാപാരത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ കാണുന്നതിനാലാണ് ഇതിനെ ‘ജിഹാദി മയക്കുമരുന്ന്’ എന്ന് വിളിക്കുന്നത്. 1960-കളില്‍ കുട്ടികളിലെ ശ്രദ്ധാ വൈകല്യങ്ങള്‍ക്കും…

മധ്യപ്രദേശ്: ഭോജ്ശാലയിലെ വാഗ്ദേവി വിഗ്രഹം യുകെയിൽ നിന്ന് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് തങ്ങളുടെ നിലപാട് അറിയിച്ചത്. ഭോജ്ശാല ഒരു ക്ഷേത്രം മാത്രമല്ല, അറിവിൻ്റെയും വിജ്ഞാനത്തിൻ്റെയും കേന്ദ്രമാണെന്നും വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. ഭോജ്ശാല സമുച്ചയം വാഗ്ദേവിയായ സരസ്വതിയുടെ ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കുകയും അവിടെ നമസ് നടത്താൻ മുസ്ലിം വിഭാഗത്തിന് അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കോടതിവിധി സ്വാഗതം ചെയ്ത വിശ്വഹിന്ദു പരിഷത്ത് ഇത് എല്ലാവരും മാനിക്കണമെന്നും ആവശ്യപ്പെട്ടു. പരമാര രാജവംശത്തിലെ രാജാ ഭോജനാണ് പതിനൊന്നാം നൂറ്റാണ്ടിൽ ഭോജ്ശാല നിർമ്മിച്ചത്. പതിമൂന്നാം നൂറ്റാണ്ടുമുതൽ ഡൽഹി സുൽത്താന്മാരുടെ ആക്രമണത്തിൽ ഭോജ്ശാലയ്ക്ക് മാറ്റങ്ങൾ വന്നു. 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് മഹമ്മൂദ് ഷാ ഖിൽജി ഇതിൻ്റെ ഒരു…
പെരിന്തൽമണ്ണ: വിവാഹശേഷം നവദമ്പതികൾ ഏറ്റവും അധികം ആഗ്രഹിക്കുന്നതും അതിനായി പദ്ധതികൾ തയ്യാറാക്കുന്നതുമായ ഒന്നാണ് മധുവിധു യാത്രകൾ. എന്നാൽ ഇന്നത്തെ കാലത്ത് മധുവിധു എന്നത് വെറും വിനോദയാത്രകൾക്കും ആഡംബരങ്ങൾക്കും ഉപരിയായി, ദമ്പതികൾക്ക് പരസ്പരം ആത്മീയവും മാനസികവുമായ തലങ്ങളിൽ കൂടുതൽ ആഴത്തിൽ ബന്ധങ്ങളുണ്ടാക്കാൻ സഹായിക്കുന്ന ഒരു ‘ആത്മീയ യാത്ര’ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു മതപരമായ ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തിയും സമാധാനവും നൽകുന്ന ഒരിടത്ത് സമയം ചെലവഴിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരക്കേറിയ നഗരങ്ങളിൽ നിന്നും, വലിയ വലിയ ഷോപ്പിംഗ് മാളുകളിൽ നിന്നുമൊക്കെ മാറി ശാന്തമായ മലയോരങ്ങളോ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളോ, അധികം തിരക്കില്ലാത്ത കടൽ തീരങ്ങളോ ആണ് മിക്കവരും ഇത്തരം യാത്രകൾക്കായി തിരഞ്ഞെടുക്കുന്നത്. പ്രകൃതിയുടെ മനോഹാരിതയിൽ ഒത്തുചേരുന്ന ദമ്പതികൾ യോഗ, ധ്യാനം എന്നിവയിലൂടെ തങ്ങളുടെ മാനസിക സമ്മർദ്ദങ്ങൾ അകറ്റുകയും നല്ല ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്നു. കൂടാതെ ചില ദമ്പതികൾ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിർണായക തീരുമാനം എടുത്തു. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുൻ തൃണമൂൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ പുതിയ സർക്കാർ തീരുമാനിച്ചു. ഇതോടെ അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകൾ അസാധുവാകും. 2024 മെയ് 22-നായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 77 സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 75 വിഭാഗങ്ങളും മുസ്ലിം സമുദായങ്ങളായിരുന്നു. 2010 മുതൽ 2012 വരെയുള്ള കാലയളവിൽ ഇടത് മുന്നണി സർക്കാരും പിന്നീട് വന്ന തൃണമൂൽ സർക്കാരുമാണ് ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൃത്യമായ സർവേകളോ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം മതപരമായ അടിസ്ഥാനത്തിലാണ് സംവരണം നൽകിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മമത ബാനർജി സർക്കാർ നൽകിയ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കുനാൽ മിമാനി…
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനമായി ഇന്നോവ ഹൈക്രോസ് റിപ്പോർട്ടുകൾ. മുൻ മന്ത്രി വി.എൻ വാസവൻ ഉപയോഗിച്ചിരുന്ന വാഹനം തന്നെയാണ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. ഇന്നോവയുടെ പുതിയ മോഡലായ ഹൈക്രോസിന് ഏകദേശം 30 ലക്ഷം രൂപയാണ് വില. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.ഡി സതീശൻ ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. അന്ന് ക്രിസ്റ്റയായിരുന്നു അദ്ദേഹത്തിന്റെ വാഹനം. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും എ.കെ ആൻ്റണിയെയും വി.എം സുധീരനെയും കാണാൻ കാറിൻ്റെ മുൻവശത്ത് തന്നെയായിരുന്നു അദ്ദേഹം ഇരുന്നത്. വി.വി.ഐ.പികൾക്കായി പിന്നിലെ ക്യാപ്റ്റൻ സീറ്റുകൾ ഉണ്ടായിട്ടും അദ്ദേഹം അത് ഉപയോഗിച്ചില്ല. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കിയ കാർണിവൽ പോലീസ് ഡിപ്പാർട്ട്മെൻ്റ് ഏറ്റെടുത്തു. നാല് വർഷം മുമ്പ് വാങ്ങിയ ഈ വാഹനമാണ് ഇപ്പോൾ പോലീസ് ഉപയോഗിക്കുന്നത്.
മധ്യപ്രദേശ്: ഭോജ്ശാലയിലെ വാഗ്ദേവി വിഗ്രഹം യുകെയിൽ നിന്ന് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് തങ്ങളുടെ നിലപാട് അറിയിച്ചത്. ഭോജ്ശാല ഒരു ക്ഷേത്രം മാത്രമല്ല, അറിവിൻ്റെയും വിജ്ഞാനത്തിൻ്റെയും കേന്ദ്രമാണെന്നും വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. ഭോജ്ശാല സമുച്ചയം വാഗ്ദേവിയായ സരസ്വതിയുടെ ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കുകയും അവിടെ നമസ് നടത്താൻ മുസ്ലിം വിഭാഗത്തിന് അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കോടതിവിധി സ്വാഗതം ചെയ്ത വിശ്വഹിന്ദു പരിഷത്ത് ഇത് എല്ലാവരും മാനിക്കണമെന്നും ആവശ്യപ്പെട്ടു. പരമാര രാജവംശത്തിലെ രാജാ ഭോജനാണ് പതിനൊന്നാം നൂറ്റാണ്ടിൽ ഭോജ്ശാല നിർമ്മിച്ചത്. പതിമൂന്നാം നൂറ്റാണ്ടുമുതൽ ഡൽഹി സുൽത്താന്മാരുടെ ആക്രമണത്തിൽ ഭോജ്ശാലയ്ക്ക് മാറ്റങ്ങൾ വന്നു. 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് മഹമ്മൂദ് ഷാ ഖിൽജി ഇതിൻ്റെ ഒരു…
ഫുജൈറ: യുഎഇയുടെ കിഴക്കൻ തീരമായ ഫുജൈറ വഴി എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ നീക്കം. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലുൾപ്പെടെ നിർണായകമാവുന്നതാണ് യുഎഇയുടെ ഈ നീക്കം. പ്രതിദിനം പതിനഞ്ച് ലക്ഷം ബാരൽ എണ്ണ എത്തിക്കാൻ ശേഷിയുള്ളതാണ് ഈ പൈപ്പ് ലൈൻ. ഹോർമുസിനെ ആശ്രയിക്കാതെ നേരിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എണ്ണ എത്തിക്കാൻ കഴിയുന്ന ഫുജൈറയുടെ തന്ത്രപ്രധാന സ്ഥാനം വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം മൂലം പ്രാദേശിക സാഹചര്യം കലുഷിതമായ സാഹചര്യത്തിലാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ എന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (അഡ്നോക്) നിർദേശം നൽകിയത്. ഹബ്ഷാൻ എണ്ണപ്പാടത്തുനിന്ന് ഫുജൈറയിലേക്കുള്ള എണ്ണ പൈപ്പ് ലൈൻ ഫുജൈറ തുറമുഖത്തെത്തുന്നതോടെ ഒമാൻ കടൽ വഴി കയറ്റുമതിക്ക് തടസ്സങ്ങളില്ല. നിലവിലെ കരാറുകളനുസരിച്ച് ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് കയറ്റുമതി എത്തും.…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.