Author: ഓൺലൈൻ ഡെസ്ക്

കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിൽ സിനിമയെ വെല്ലുന്ന പോരാട്ടവീര്യവുമായി ബിജെപിയും തൃണമൂലും നേർക്കുനേർ. തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ താൻ സിനിമയിലെ ‘പുഷ്പ’യെപ്പോലെയാണെന്ന് അവകാശപ്പെട്ടതിന് മറുപടിയുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്ത്. ഫാൽട്ടയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് സുവേന്ദു കടുത്ത ഭാഷയിൽ വെല്ലുവിളി നടത്തിയത്. ‘ഈ പുഷ്പയുടെ ഉത്തരവാദിത്വം ഇപ്പോൾ എനിക്കാണ്. അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം’ എന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ഫാൽട്ട മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ നടന്ന അക്രമ സംഭവങ്ങളാണ് നിലവിലെ വാക്പോരിലേക്ക് നയിച്ചത്. ആദ്യഘട്ട വോട്ടെടുപ്പിൽ ബിജെപി പ്രവർത്തകരെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതിനെത്തുടർന്ന് മെയ് 21-ന് മണ്ഡലത്തിൽ റീപോളിംഗ് നിശ്ചയിച്ചിരിക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ തന്നെ സന്ദർശിച്ചതിന് പിന്നാലെയാണ് ജഹാംഗീർ ഖാൻ സ്വയം ‘പുഷ്പ’ എന്ന് വിശേഷിപ്പിച്ചത്. മയക്കുമരുന്ന് മാഫിയയിലൂടെ വളർന്ന സിനിമാ കഥാപാത്രത്തെപ്പോലെ താനും കരുത്തനാണെന്നായിരുന്നു ഖാന്റെ അവകാശവാദം. തൃണമൂൽ സ്ഥാനാർത്ഥി കൂടിയായ ജഹാംഗീർ ഖാൻ കുപ്രസിദ്ധ ക്രിമിനലാണെന്നും റീപോളിംഗിൽ…

Read More

ഭോപ്പാല്‍: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയം വാഗ്ദേവി ക്ഷേത്രമാണെന്ന ഹൈക്കോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള സരസ്വതി വിഗ്രഹം തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിഗ്രഹം വീണ്ടെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി. ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയ വിഗ്രഹം തിരികെ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന കേന്ദ്ര നിര്‍ദ്ദേശം സാംസ്‌കാരിക അഭിമാനത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. കോടതി വിധിയിലൂടെ ഭോജ്ശാലയുടെ അന്തസ്സ് വീണ്ടെടുക്കപ്പെട്ടതായും സാമൂഹിക ഐക്യവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള വിഗ്രഹം തിരികെ എത്തിക്കുന്നതിന് മുന്നില്‍ ചില നിയമതടസ്സങ്ങളുണ്ട്. ബ്രിട്ടീഷ് മ്യൂസിയം ആക്ട് 1963 പ്രകാരം മ്യൂസിയത്തിലെ പുരാവസ്തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് യുകെയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. 1970-ലെ യുനെസ്‌കോ കണ്‍വെന്‍ഷന്‍ പ്രകാരം നിയമവിരുദ്ധമായോ അനുമതിയില്ലാതെയോ കടത്തിയ സാംസ്‌കാരിക വസ്തുക്കള്‍ അവയുടെ…

Read More

കാൺപൂർ: നെറ്റിയിൽ സിന്ദൂരം ചാർത്തി സ്കൂളിലെത്തിയ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപികയ്ക്കെതിരെ നടപടി. ഉത്തർപ്രദേശിലെ മദർ തെരേസ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ഹിബ ഫാത്തിമയെയാണ് മാനേജ്മെന്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കുട്ടി ധരിച്ചിരുന്ന സിന്ദൂരം ബലം പ്രയോഗിച്ച് തുടച്ചുമാറ്റുകയും അധ്യാപിക ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സ്കൂളിൽ നടന്ന സംഭവം കുട്ടി വീട്ടിലറിയിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എബിവിപി പ്രവർത്തകർ സ്കൂളിൽ പ്രതിഷേധവുമായി എത്തുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ സ്കൂൾ അധികൃതരും പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് അധ്യാപികയെ പുറത്താക്കാൻ തീരുമാനിച്ചത്. മതപരമായ ചിഹ്നങ്ങളുടെ പേരിൽ വിദ്യാർത്ഥികളെ വേർതിരിക്കാനോ ഉപദ്രവിക്കാനോ പാടില്ലെന്നും സനാതന സംസ്കാരത്തിന്റെ ഭാഗമായ സിന്ദൂരം ധരിച്ചതിന് കുട്ടിയെ മർദ്ദിച്ചത് അംഗീകരിക്കാനാവില്ലെന്നും എബിവിപി സിറ്റി സെക്രട്ടറി സുധാൻഷു ത്രിപാഠി പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Read More

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കീഴ്‌വഴക്ക ലംഘനമാണെന്ന ആക്ഷേപം ഉയരുന്നു. മുഖ്യമന്ത്രിമാരും മന്ത്രിമാരും ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന കീഴ്വഴക്കം വി.ഡി. സതീശനും ഉപേക്ഷിച്ചു. എവിടെ സത്യപ്രതിജ്ഞ നടത്തണം എന്ന് ഭരണഘടനയിൽ പറയുന്നില്ലെങ്കിലും ആർഭാടം കുറച്ച് കീഴ്വഴക്കം പാലിക്കാൻ പുതിയ സർക്കാർ ബാധ്യസ്ഥരാണ്. കോടികൾ മുടക്കിയാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരുകൾ കീഴ്വഴക്ക ലംഘനത്തിന് തുടക്കമിട്ടതും ഇതേ പാതയാണ് ഇൻഡി മുന്നണിയുടെ ഭാഗമായ യുഡിഎഫും വി.ഡി. സതീശനും പിന്തുടരുന്നത്. അതേസമയം, വിജയ് മോഡൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള വി.ഡി. സതീശന്റെ നീക്കത്തിന് ലോക്ഭവൻ തടയിട്ടു. സത്യപ്രതിജ്ഞാ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവൻ വ്യക്തമാക്കി. ലോക്സഭാ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു. വേദിയിൽ മറ്റുള്ളവർ പാടില്ലെന്ന് ലോക്ഭവൻ നിർദ്ദേശം നൽകി. വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു. വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം…

Read More

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പുതിയ മന്ത്രിമാരുടെ പട്ടിക രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ മന്ത്രിസഭയാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മുസ്ലിം ലീഗിന്റെ ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിൽ അവർ ആവശ്യപ്പെട്ട അഞ്ച് മന്ത്രിസ്ഥാനങ്ങളും കോൺഗ്രസ് നേതൃത്വം അംഗീകരിച്ചു. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റാണ് ഗവർണർക്ക് സമർപ്പിച്ചത്. അർഹതയുള്ള പലരെയും വിവിധ സമവാക്യങ്ങളും മുന്നണിയിലെ സീറ്റ് വിഭജനവും പരിഗണിക്കേണ്ടി വന്നതിനാൽ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 പേരും മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുമാണ് പുതിയ മന്ത്രിസഭയിലുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും. വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ നാളെ ഗവർണർക്ക് കൈമാറുമെന്നും ഗസറ്റ് വിജ്ഞാപനത്തിൽ വകുപ്പുകളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവരുമെന്നും വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുകൾ താഴെ നൽകുന്നു: വി.ഡി.സതീശൻ – മുഖ്യമന്ത്രി (ധനം, തുറമുഖം, നിയമം), രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്,…

Read More

തൃശ്ശൂർ: തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര തിരുമുറ്റത്ത് സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള സ്റ്റീൽ റോഡുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടാക്കൾ കവർന്നു. ക്ഷേത്രത്തിന്റെ സുരക്ഷയെയും ആചാരങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ഈ മോഷണം ഭക്തജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2025 ഡിസംബറിൽ ക്ഷേത്രത്തിൽ നടത്തിയ താംബൂല പ്രശ്നവിധിയിൽ, ക്ഷേത്ര മതിലകത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തിരുമുറ്റത്ത് നാല് സ്റ്റീൽ റോഡുകൾ സ്ഥാപിച്ചു. ഈ റോഡുകളാണ് സാമൂഹിക വിരുദ്ധർ രാത്രിയുടെ മറവിൽ ഇളക്കിമാറ്റി കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കവർച്ചക്കെതിരെ അടിയന്തരവും ശക്തവുമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമിതി ദേവസ്വം ഓഫീസർക്ക് രേഖാമൂലം പരാതി നൽകി. പ്രതികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഭക്തരും ഉപദേശക സമിതിയും ആവശ്യപ്പെട്ടു.

Read More

അബുദാബി: യുഎഇയിലെ അൽ ദഫ്രയിലുള്ള ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിലയത്തിന്റെ പ്രധാന സുരക്ഷാ വലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചു. ഉച്ചയോടെയാണ് സംഭവം നടന്നത്. സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആർക്കും പരുക്കില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. തീപിടുത്തം നിലയത്തിന്റെ സുരക്ഷയെയോ പ്രവർത്തനത്തെയോ ബാധിച്ചിട്ടില്ല. പ്ലാന്റിലെ എല്ലാ സംവിധാനങ്ങളും സുരക്ഷിതമാണ്. നാല് APR1400 ആണവ റിയാക്ടറുകളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നു. വൻ സുരക്ഷാ ക്രമീകരണങ്ങളുള്ള മേഖലയിൽ നിരീക്ഷണം ശക്തമാക്കി. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read More

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽനിന്ന് സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട്-വിമൻസ് കോളേജ് ജങ്ഷൻ– തൈക്കാട് വഴി പോകേണ്ടതാണ്. പിഎംജിയിൽനിന്ന് സ്റ്റാച്യു വഴി പോകേണ്ടവർ എൽഎംഎസ്– മ്യൂസിയം-മാനവീയം റോഡ്–ആൽത്തറ–വഴുതക്കാട്-വിമൻസ് കോളേജ് ജങ്‌ഷൻ– തൈക്കാട് വഴി പോകണം. ഓവർബ്രിഡ്ജിൽനിന്ന് സ്റ്റാച്യു വഴി പോകേണ്ടവർ ഓവർബ്രിഡ്ജ്– തമ്പാനൂർ-മോഡൽ സ്കൂൾ–പനവിള-ബേക്കറി ഫ്ലൈഓവർ വഴി പോകേണ്ടതാണ്. എംഎൽഎ/എംപിമാരുടെ വാഹനങ്ങൾ ആർബിഐ–ബേക്കറി ജങ്ഷൻ-വാൻറോസ്– ജേക്കബ്സ് ജങ്ഷൻ– ഗേറ്റ്-4 വഴി സെക്രട്ടറിയറ്റിനകത്ത് നിർത്തിയിടണം. ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ വാഹനങ്ങൾ എന്നിവ സംസ്കൃത കോളേജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി കാമ്പസ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസർച്ച് സെന്റർ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക – ലോർഡ്സ് ബൈപാസ് റോഡിന്റെ ഇരുവശങ്ങൾ, കുഴിവിള -ആക്കുളം റോഡ്, കൈമനം-പാപ്പനംകോട്…

Read More

അമ്പലപ്പുഴ: സംസ്ഥാന മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തിൽ പ്രതിഷേധവുമായി അഖില കേരള ധീവരസഭ രംഗത്ത്. ഫിഷറീസ് വകുപ്പ് ഘടകകക്ഷികൾക്ക് കൈമാറുന്നതിനെതിരെയാണ് ധീവരസഭയുടെ പ്രതിഷേധം. ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്നും ധീവരസഭ ജനറൽ സെക്രട്ടറി ദിനകരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളമെമ്പാടുമുള്ള തീരദേശത്തിന്റെയും മത്സ്യസമ്പത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യത്തിന് വിരുദ്ധമാണ് ഫിഷറീസ് വകുപ്പ് ഘടകകക്ഷികൾക്ക് കൈമാറാനുള്ള നീക്കം. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ അത് തീരദേശത്തെയും മത്സ്യമേഖലയെയും പിന്നോട്ടടിക്കും. ഫിഷറീസ് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കാതെ ഘടകകക്ഷികൾക്ക് കൈമാറിയാൽ ധീവരസഭ നാളത്തെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും. അതിനുശേഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങാനാണ് ധീവരസഭയുടെ തീരുമാനം. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് കൈമാറാനുള്ള നീക്കം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദിനകരൻ പ്രസ്താവനയുമായി രംഗത്തെത്തിയത്. മത്സ്യമേഖലയിൽ നിന്നും മന്ത്രിമാർ ഇല്ലാത്ത സാഹചര്യത്തിൽ ഫിഷറീസ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. ഏതെങ്കിലും ഘടകകക്ഷികൾക്ക് നൽകാനാണ് തീരുമാനമെങ്കിൽ ധീവരസഭ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയും പ്രതിഷേധ ദിനമായി…

Read More

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നു. ചടങ്ങ് കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പന്തൽ നിർമ്മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ 12,000 പേർക്കായിരുന്ന സൗകര്യങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രവർത്തകരുടെ ആവേശം കണക്കിലെടുത്ത് 50,000 പേരെ ഉൾക്കൊള്ളുന്ന പന്തലാണ് ഇപ്പോൾ തയ്യാറാക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പന്തളിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്തവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കും. തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്. സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചതനുസരിച്ച് നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് എത്തുന്നവർക്കും മന്ത്രിമാരുടെ വാഹനങ്ങൾക്കുമായി പ്രത്യേക പാർക്കിംഗ് മേഖലകൾ ഉണ്ടാക്കിയിട്ടുണ്ട്. തീരദേശ മേഖലകളിലടക്കം നഗരത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങ് തടസ്സമില്ലാതെ നടക്കുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക കൺട്രോൾ റൂം തുറന്നു.…

Read More