Author: ഓൺലൈൻ ഡെസ്ക്

കേരളം: ഒരുകാലത്ത് പാഴ് വസ്തുവായി കണക്കാക്കിയിരുന്ന ചിരട്ട ഇന്ന് വലിയ വിലപിടിപ്പുള്ള വാണിജ്യ ഉൽപന്നമായി മാറിയിരിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ടൺ കണക്കിന് ചിരട്ട തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നു. കിലോയ്ക്ക് 32 മുതൽ 35 രൂപ വരെ വില ലഭിക്കുന്നതോടെ ചിരട്ട ശേഖരണം വ്യാപകമായിരിക്കുകയാണ്. മുമ്പ് തേങ്ങയെടുത്ത ശേഷം ഉപേക്ഷിച്ചിരുന്ന ചിരട്ടയ്ക്കായി ഇന്ന് വീടുകൾ തോറും കയറിയിറങ്ങുന്ന ശേഖരണ സംഘങ്ങളുണ്ട്. രണ്ട് വർഷം മുൻപ് കിലോയ്ക്ക് 10 മുതൽ 15 രൂപ വരെയായിരുന്നു വില. വ്യാവസായിക ആവശ്യകത വർധിച്ചതോടെ ചിരട്ടയ്ക്ക് മികച്ച വിപണി ലഭിച്ചു. കേരളത്തിലെ ചെറുകിട വ്യാപാരികളും സ്ക്രാപ്പ് ശേഖരിക്കുന്നവരും ചിരട്ട ശേഖരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നു. പ്ലാസ്റ്റിക്, പഴയ ഇരുമ്പ്, കടലാസ് തുടങ്ങിയവ ശേഖരിക്കുന്നവർ ഇന്ന് കൂടുതൽ ശ്രദ്ധിക്കുന്നത് ചിരട്ടയ്ക്കാണ്. ചിരട്ടയുടെ ആവശ്യം വർധിക്കാൻ കാരണം വിവിധ വ്യവസായ മേഖലകളിലെ ഉപയോഗമാണ്. വെള്ളം ശുദ്ധീകരണ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ആക്ടിവേറ്റഡ് കാർബൺ നിർമ്മിക്കാൻ ചിരട്ട…

Read More

പെരിന്തൽമണ്ണ: വിവാഹശേഷം നവദമ്പതികൾ ഏറ്റവും അധികം ആഗ്രഹിക്കുന്നതും അതിനായി പദ്ധതിയിടുന്നതുമായ ഒന്നാണ് മധുവിധു യാത്രകൾ. എന്നാൽ ആധുനിക കാലത്ത് മധുവിധു എന്നത് വെറും വിനോദയാത്രകൾക്കോ ആഡംബരങ്ങൾക്കോ ഉപരിയായി, പങ്കാളികൾക്ക് പരസ്പരം ആത്മീയവും മാനസികവുമായ തലങ്ങളിൽ കൂടുതൽ ആഴത്തിൽ ബന്ധപ്പെടാൻ അവസരമൊരുക്കുന്ന ഒരു ‘ആത്മീയ യാത്ര’യായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു മതപരമായ ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്നില്ല. മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തി നൽകുന്ന ഒരിടം കണ്ടെത്തുകയും അവിടെ സമയം ചെലവഴിക്കുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരക്കേറിയ നഗരങ്ങളിൽ നിന്നും, വലിയ ഷോപ്പിംഗ് മാളുകളിൽ നിന്നും മാറി ശാന്തമായ മലയോരങ്ങളോ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളോ, തിരക്കില്ലാത്ത കടൽത്തീരങ്ങളോ ആണ് മിക്കവരും ഇത്തരം യാത്രകൾക്കായി തിരഞ്ഞെടുക്കുന്നത്. പ്രകൃതിയുടെ നിശ്ശബ്ദതയിൽ ഒത്തുചേരുന്ന പങ്കാളികൾ യോഗ, ധ്യാനം എന്നിവയിലൂടെ തങ്ങളുടെ മാനസിക സമ്മർദ്ദങ്ങൾ അകറ്റുകയും നല്ല ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്നു. ചില ദമ്പതികൾ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് ജീവിതത്തിൻ്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാനും ആഗ്രഹിക്കുന്നു.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21-ന് പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇതിന് അന്തിമ അംഗീകാരം നൽകും. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മിൽമ പാലിന്റെ വില വർധിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പുതുക്കുന്ന തുകയുടെ 83.75 ശതമാനം വിഹിതവും ക്ഷീരകർഷകർക്ക് നേരിട്ട് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. ബാക്കി 0.5 ശതമാനം പ്ലാസ്റ്റിക് നിർമാർജന പ്രക്രിയകൾക്കായി വിനിയോഗിക്കും. ഈ കണക്കനുസരിച്ച് കർഷകന് ലിറ്ററിന് 3.33 രൂപ അധികമായി ലഭിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വില വർധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് മിൽമ കടന്നത്. ഇതിനായി നിയോഗിച്ച മൂന്നംഗ പഠനസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ…

Read More

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് സംരംഭമായ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച ട്രംപ് മൊബൈല്‍ ടി1 ഫോണ്‍ ഒടുവില്‍ അമേരിക്കന്‍ വിപണിയിലേക്ക് എത്താനൊരുങ്ങുന്നു. നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഫോണുകളുടെ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. മുന്‍കൂര്‍ ബുക്കിംഗ് നടത്തിയവര്‍ക്ക് വിതരണം ആരംഭിക്കും ട്രംപ് മൊബൈല്‍ സിഇഒ പാറ്റ് ഒബ്രിയന്‍ ആണ് ഇമെയില്‍ സന്ദേശത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ഫോണിനുള്ള മുന്‍കൂര്‍ ബുക്കിങ്ങുകള്‍ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് കമ്പനി ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ പ്രീ-ഓര്‍ഡറുകളും പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. 2025 ജൂണില്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവര്‍ ചേര്‍ന്നാണ് ട്രംപ് മൊബൈല്‍ പ്രഖ്യാപിച്ചത്. 100 ഡോളര്‍ മുന്‍കൂര്‍ തുക നല്‍കി ആയിരക്കണക്കിന് ആളുകള്‍ ഫോണ്‍ ബുക്ക് ചെയ്തിരുന്നു. ഏകദേശം ആറുലക്ഷത്തോളം ബുക്കിങ്ങുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 11 മാസം പിന്നിട്ടിട്ടും ഫോണ്‍ വിപണിയിലെത്താതിരുന്നതോടെ ഉപഭോക്താക്കളുടെ പ്രതിഷേധം ശക്തമായി. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും…

Read More

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും. ആഭ്യന്തരമന്ത്രിസ്ഥാനം വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. വിജിലൻസ് വകുപ്പും ചെന്നിത്തലയ്ക്ക് നൽകിയേക്കും. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഇന്ന് ചെന്നിത്തലയെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. തന്റെ വിശ്വസ്തരായ നാലുപേരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യം പരിഗണിച്ചേക്കില്ല. വി.ഡി. സർക്കാരിൽ ആരൊക്കെ മന്ത്രിമാരാകുമെന്ന വ്യക്തമായ ചിത്രം നാളെ ലഭിക്കും. അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കെ. മുരളീധരൻ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും മന്ത്രിസഭയിൽ ഉണ്ടായേക്കും എന്നാണ് സൂചന.

Read More

ദ ഹേഗ്: ഇന്ത്യയുടെ പൗരാണിക സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വിജയമായി പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകൾ’ നെതർലാൻഡ്‌സ് ഇന്ത്യക്ക് കൈമാറി. ‘ലൈഡൻ പ്ലേറ്റുകൾ’ എന്നും അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്‌സ് സന്ദർശന വേളയിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്. ഇന്ത്യൻ സർക്കാർ, ഡച്ച് സർക്കാർ, ഇവ സൂക്ഷിച്ചിരുന്ന ലൈഡൻ സർവ്വകലാശാല എന്നിവർ തമ്മിൽ വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്. ആകെ 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകൾക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജരാജ ചോളൻ ഒന്നാമൻ, മകൻ രാജേന്ദ്ര ചോളൻ എന്നിവരുടെ ഭരണകാലത്തെ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെപ്പേടുകളിലെ സംസ്‌കൃത ഭാഗം വിഷ്ണുവില്‍ തുടങ്ങി ചോള രാജവംശത്തിന്റെ വംശാവലി വിവരിക്കുമ്പോൾ, തമിഴ് ഭാഗം നാഗപട്ടണത്തെ ‘ചൂഡാമണി വിഹാരം’ എന്ന ബുദ്ധമത…

Read More

ന്യൂഡൽഹി: രാജ്യാന്തര ലഹരി വിപണിയിൽ വൻ പ്രിയമുള്ള ‘കാപ്റ്റഗൺ’ ഗുളികകളുടെ വൻ ശേഖരം ഇന്ത്യയിൽ ആദ്യമായി പിടികൂടി. ‘ഓപ്പറേഷൻ രേജ് പിൽ’ എന്ന് പേരിട്ട മിന്നൽ പരിശോധനയിലൂടെ ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള നീക്കത്തിലെ നിർണ്ണായക ചുവടുവെപ്പാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നീക്കത്തിൽ 227.7 കിലോഗ്രാം കാപ്റ്റഗൺ ഗുളികകളും പൊടിയുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിറിയൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു കടത്ത് ശൃംഖലയുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ ഒരു ഇടനാഴിയായി ഉപയോഗിച്ച് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ലഹരി എത്തിക്കാനായിരുന്നു സംഘത്തിന്റെ നീക്കം. ഭീകരസംഘടനകൾക്കും സായുധ സംഘങ്ങൾക്കും ഫണ്ട് കണ്ടെത്താനുള്ള പ്രധാന മാർഗ്ഗമായി കാപ്റ്റഗൺ വ്യാപാരത്തെ അന്താരാഷ്ട്ര ഏജൻസികൾ കാണുന്നതിനാലാണ് ഇതിനെ ‘ജിഹാദി മയക്കുമരുന്ന്’ എന്ന് വിളിക്കുന്നത്. 1960-കളിൽ കുട്ടികളിലെ ശ്രദ്ധാ വൈകല്യങ്ങൾക്കും…

Read More

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സു​വേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിർണായക തീരുമാനം എടുത്തു. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുൻ തൃണമൂൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ പുതിയ സർക്കാർ തീരുമാനിച്ചു. ഇതോടെ ഏകദേശം അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകൾ അസാധുവാകും. 2024 മെയ് 22-നായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 77 സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 75 വിഭാഗങ്ങളും മുസ്ലിം സമുദായങ്ങളായിരുന്നു. 2010 മുതൽ 2012 വരെയുള്ള കാലയളവിൽ ഇടത് മുന്നണി സർക്കാരും പിന്നീട് വന്ന തൃണമൂൽ സർക്കാരുമാണ് ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൃത്യമായ സർവേകളോ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം മതപരമായ അടിസ്ഥാനത്തിലാണ് സംവരണം നൽകിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മമത ബാനർജി സർക്കാർ നൽകിയ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കുനാൽ…

Read More

പെരിന്തൽമണ്ണ: വിവാഹശേഷം നവദമ്പതികൾ ഏറ്റവും അധികം ആഗ്രഹിക്കുന്നതും അതിനായി പദ്ധതിയിടുന്നതുമായ ഒന്നാണ് മധുവിധു യാത്രകൾ. എന്നാൽ ആധുനിക കാലത്ത് മധുവിധു എന്നത് വെറും വിനോദയാത്രകൾക്കോ ആഡംബരങ്ങൾക്കോ ഉപരിയായി, പങ്കാളികൾക്ക് പരസ്പരം ആത്മീയവും മാനസികവുമായ തലങ്ങളിൽ കൂടുതൽ ആഴത്തിൽ ബന്ധപ്പെടാൻ അവസരമൊരുക്കുന്ന ഒരു ‘ആത്മീയ യാത്ര’യായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു മതപരമായ ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്നില്ല. മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തി നൽകുന്ന ഒരിടം കണ്ടെത്തുകയും അവിടെ സമയം ചെലവഴിക്കുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരക്കേറിയ നഗരങ്ങളിൽ നിന്നും, വലിയ ഷോപ്പിംഗ് മാളുകളിൽ നിന്നും മാറി ശാന്തമായ മലയോരങ്ങളോ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളോ, തിരക്കില്ലാത്ത കടൽത്തീരങ്ങളോ ആണ് മിക്കവരും ഇത്തരം യാത്രകൾക്കായി തിരഞ്ഞെടുക്കുന്നത്. പ്രകൃതിയുടെ നിശ്ശബ്ദതയിൽ ഒത്തുചേരുന്ന പങ്കാളികൾ യോഗ, ധ്യാനം എന്നിവയിലൂടെ തങ്ങളുടെ മാനസിക സമ്മർദ്ദങ്ങൾ അകറ്റുകയും നല്ല ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്നു. ചില ദമ്പതികൾ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് ജീവിതത്തിൻ്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാനും ആഗ്രഹിക്കുന്നു.…

Read More

മധ്യപ്രദേശ്: ഭോജ്ശാലയിലെ വാഗ്ദേവി വിഗ്രഹം യുകെയിൽ നിന്ന് തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് തങ്ങളുടെ നിലപാട് അറിയിച്ചത്. ഭോജ്ശാല ഒരു ക്ഷേത്രം മാത്രമല്ല, അറിവിൻ്റെയും വിജ്ഞാനത്തിൻ്റെയും കേന്ദ്രമാണെന്നും വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. ഭോജ്ശാല സമുച്ചയം വാഗ്ദേവിയായ സരസ്വതിയുടെ ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കുകയും അവിടെ നമസ് നടത്താൻ മുസ്ലിം വിഭാഗത്തിന് അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കോടതിവിധി എല്ലാവരും മാനിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. പരമാര രാജവംശത്തിലെ രാജാ ഭോജനാണ് 11-ാം നൂറ്റാണ്ടിൽ ഭോജ്ശാല നിർമ്മിച്ചത്. 13-ാം നൂറ്റാണ്ട് മുതൽ ഡൽഹി സുൽത്താൻമാരുടെ ആക്രമണത്തിൽ ഭോജ്ശാലയ്ക്ക് മാറ്റങ്ങൾ വന്നു. 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം ഭോജ്ശാലയിൽ നാശനഷ്ടങ്ങൾ വരുത്തി. 15-ാം നൂറ്റാണ്ടിൽ മഹമ്മൂദ് ഷാ ഖിൽജി ഭോജ്ശാലയുടെ…

Read More