Author: ഓൺലൈൻ ഡെസ്ക്

ഡൽഹി: ഇന്ത്യയുടെ സ്വർണം ഇനി രാജ്യത്ത് സുരക്ഷിതമായി സൂക്ഷിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിദേശത്ത് സൂക്ഷിച്ചിരുന്ന 104 മെട്രിക് ടൺ സ്വർണം രാജ്യത്ത് തിരിച്ചെത്തിച്ചു. ഇതോടെ രാജ്യത്തിന്റെ ആകെ സ്വർണശേഖരത്തിന്റെ 51 ശതമാനവും ഇന്ത്യയിൽ തന്നെയായി. മുംബൈയിലെയും നാഗ്പൂരിലെയും ആർബിഐയുടെ സുരക്ഷിത കേന്ദ്രങ്ങളിലാകും ഈ സ്വർണം സൂക്ഷിക്കുക. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്താണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുപ്രധാന നീക്കം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും മറ്റ് വിദേശ കേന്ദ്രങ്ങളിലും സൂക്ഷിച്ചിരുന്ന സ്വർണമാണ് 2025 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് മാറ്റിയത്. 2025 സെപ്റ്റംബർ അവസാനം 575.8 മെട്രിക് ടൺ ആയിരുന്ന ആഭ്യന്തര സ്വർണശേഖരം 2026 മാർച്ചിൽ 680 ടണ്ണായി ഉയർന്നു. അതേസമയം വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ അളവ് 290.4 മെട്രിക് ടണ്ണിൽ നിന്ന് 197.7 മെട്രിക് ടണ്ണായി കുറഞ്ഞു. സ്വർണവില വർധിക്കുന്ന സാഹചര്യത്തിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ…

Read More

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സത്യവാങ്മൂലത്തിൽ ഉപയോഗിച്ച അഡ്‌ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുൾപ്പെടെയുള്ള സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉപയോഗിച്ച സ്റ്റാമ്പുകളാണ് വിവാദമായിരിക്കുന്നത്. നിർബന്ധമായും ഉപയോഗിക്കേണ്ട നോട്ടറി സ്റ്റാമ്പുകൾക്ക് പകരം സ്പെഷ്യൽ അഡ്‌ഹെസീവ് സ്റ്റാമ്പ് ഉപയോഗിച്ചതിനാണ് നിയമസാധുതയില്ലെന്ന് പറയുന്നത്. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിൽ നോട്ടറി സ്റ്റാമ്പുകളാണ് ഉപയോഗിക്കേണ്ടത്. എന്നാൽ പ്രമുഖ നേതാക്കളടക്കമുള്ള നിരവധി സ്ഥാനാർത്ഥികൾ ഇതിന് പകരം സ്പെഷ്യൽ അഡ്‌ഹെസീവ് സ്റ്റാമ്പുകളാണ് പതിപ്പിച്ച് സമർപ്പിച്ചത്. ഇത് നിലവിലെ സ്റ്റാമ്പ് ആക്ടിന് വിരുദ്ധമാണെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നു. 2011 മുതൽ കേരളത്തിൽ നോട്ടറിയായി പ്രവർത്തിക്കുന്ന അഡ്വ. ചാത്തുകുട്ടിയാണ് ഈ വിഷയത്തിൽ പരാതി നൽകിയിരിക്കുന്നത്. നോട്ടറി സ്റ്റാമ്പുകൾ അല്ലാതെ മറ്റ് സ്റ്റാമ്പുകൾ ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലങ്ങൾക്ക് നിയമസാധുത ലഭിക്കില്ലെന്ന് അദ്ദേഹം പറയുന്നു. അഞ്ചു രൂപയുടെ നോട്ടറി സ്റ്റാമ്പുകൾ വിപണിയിലും ട്രഷറികളിലും ആവശ്യത്തിന് ലഭ്യമാണ്. 20 നോട്ടറി സ്റ്റാമ്പുകളാണ് ഒരു സത്യവാങ്മൂലത്തിൽ…

Read More

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമിതമായ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ ദിനത്തിൽ പടക്ക വില്പനയ്ക്കും ജില്ലയിൽ നിരോധനമുണ്ട്. വിജയഘോഷങ്ങൾ നടത്തുന്നതിന് തടസ്സമില്ലെങ്കിലും, ആഘോഷങ്ങൾ അതിരു കടന്നാൽ കർശന നടപടിയുണ്ടാകും. ജില്ലയിലെ സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചട്ടലംഘനമില്ലെന്ന് കളക്ടർ അറിയിച്ചു. സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ട്രോങ്ങ് റൂമിന് സമീപം ലാപ്ടോപ്പ് ഉപയോഗിച്ചെന്ന പരാതിയിൽ ക്രമക്കേടുകളൊന്നും നടന്നതായി കണ്ടെത്തിയിട്ടില്ല. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിൻ്റെ മൊഴി ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തത്. കൊയിലാണ്ടി വരണാധികാരി സ്ട്രോങ്ങ് റൂമിനടുത്ത് എത്തിയത് പതിവ് പരിശോധനയുടെ ഭാഗമായിരുന്നെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

Read More

മുംബൈ: 2026 വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. റിച്ച ഘോഷും യസ്തിക ഭാട്ടിയയുമാണ് വിക്കറ്റ് കീപ്പർമാർ. 15 അംഗ ടീമിൽ മലയാളി താരങ്ങൾക്കാർക്കും ഇടം ലഭിച്ചില്ല. പരിക്കേറ്റ അമൻജ്യോത് കൗർ ടീമിലില്ല. ബാബർ ഹർലിൻ ഡിയോൾ, ഓൾറൗണ്ടർ സ്നേഹ് റാണ എന്നിവർക്കും ഇടം ലഭിച്ചില്ല. അമൻജ്യോതിന് പകരമാണ് ഭാരതി ഫുൽമാലി ടീമിലെത്തിയതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് ഭാരതിയെ ലോകകപ്പ് ടീമിലെത്തിച്ചത്. വനിതാ ലീഗിൽ 10 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റുകൾ വീഴ്ത്തിയ പേസർ നന്ദിനി ശർമയും ലോകകപ്പ് കളിക്കും. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ, റിച്ച ഘോഷ്, ശ്രീലക്ഷ്മി, യസ്തിക ഭാട്ടിയ, നന്ദിനി ശർമ, അരുന്ധതി റെഡ്ഡി, രേണുക…

Read More

കേരളം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ (അടുത്ത 5 ദിവസത്തേക്ക്): ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. മെയ് 02 (ഇന്ന്): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം. മെയ് 03: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി. മെയ് 04: ഇടുക്കി, പാലക്കാട്. മെയ് 05: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്. മെയ് 06: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്.…

Read More

പെരിന്തൽമണ്ണ: മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ട്രേഡിംഗ്’. സ്മാർട്ട്ഫോണിലൂടെയും ലാപ്ടോപ്പിലൂടെയും സാധാരണക്കാരന്റെ ജീവിതത്തിലേക്ക് കോർപ്പറേറ്റ് ഭീമന്മാർ നടത്തുന്ന കടന്നുകയറ്റവും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം ഒരു അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഡോ. ഡാനിയൽ ജെയിംസ് ആയി മമ്മൂട്ടി കോർപ്പറേറ്റ് ചതിക്കുഴികൾക്കെതിരെ പോരാടുന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്റെ രാജ്യത്തിന് വേണ്ടി പോരാടുന്ന അദ്ദേഹത്തെ രാജ്യം ഒരു ഘട്ടത്തിൽ ‘രാജ്യദ്രോഹി’യായി മുദ്രകുത്തുന്നു. ശക്തി സുന്ദരമായി ഫഹദ് ഫാസിൽ രാജ്യത്തെ ഏറ്റവും ശക്തനായ കോർപ്പറേറ്റ് ഭീമൻ ജെ.പി. സുന്ദരത്തിന്റെ മകനും വില്ലനുമാകുന്നു. രാജ്യത്തെ നിരീക്ഷണ സംവിധാനങ്ങൾ തന്റെ നിയന്ത്രണത്തിലാക്കുന്ന ഇദ്ദേഹം സോഷ്യൽ മീഡിയ സ്കോറുകൾ ഉപയോഗിച്ച് വ്യക്തികളെ തരംതാഴ്ത്തുന്നു. ജെ.പി. സുന്ദരമായി രജീവ് മേനോനും എത്തുന്നു. രാജ്യം ഭരിക്കുന്ന അദൃശ്യ ശക്തിയായ കോർപ്പറേറ്റ് തലവനാണ് ഇദ്ദേഹം. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.…

Read More

വയനാട്: വയനാട് ടൗൺഷിപ്പ് പുനരധിവാസ പദ്ധതിയിൽ നിർണ്ണായക പുരോഗതി. ടൗൺഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലായി നിർമ്മിച്ച 17 വീടുകൾ കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ഇതോടെ ദുരന്തബാധിതർക്ക് നൽകിയ ആകെ വീടുകളുടെ എണ്ണം 43 ആയി ഉയരും. കഴിഞ്ഞ ദിവസം ആദ്യഘട്ടത്തിലെ 26 വീടുകൾ കൈമാറിയിരുന്നു. സർക്കാർ ഏറ്റെടുത്ത 178 വീടുകളിൽ നിർമ്മാണം പൂർത്തിയാക്കി മൂന്ന് ഘട്ടങ്ങളിലായുള്ള കർശനമായ ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വീടുകൾ ഓരോന്നായി നൽകുന്നത്. നിലവിൽ 102 വീടുകൾ മൂന്നാംഘട്ട പരിശോധനയ്ക്കായി സജ്ജമായിട്ടുണ്ട്. ആദ്യഘട്ടത്തിലെ 178 വീടുകളിൽ 56 എണ്ണത്തിന്റെ രണ്ടാംഘട്ട പരിശോധനകൾ നേരത്തെ പൂർത്തിയായിരുന്നു. മെയ് മാസ പകുതിയോടെ ടൗൺഷിപ്പിലെ മുഴുവൻ വീടുകളും കൈമാറാൻ കഴിയുമെന്ന് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി വ്യക്തമാക്കി. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ എല്ലാ ഗുണഭോക്താക്കൾക്കും വീടുകൾ ലഭ്യമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അതേസമയം, ആദ്യഘട്ടത്തിലെ മുഴുവൻ വീടുകളും എല്ലാവർക്കും ലഭിച്ച ശേഷം മാത്രമേ തങ്ങൾ താമസം ആരംഭിക്കുകയുള്ളൂ എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ദുരന്തബാധിതർ.…

Read More

പെരിന്തൽമണ്ണ: മൊബൈൽ ഫോണിൽ വാണിംഗ് ടോണും ‘അങ്ങേയറ്റം ഗൗരവതരമായ മുന്നറിയിപ്പ്’ എന്ന സന്ദേശവും ലഭിച്ചുവെങ്കിൽ അതേക്കുറിച്ച് ആശങ്ക വേണ്ട. എമർജൻസി വാണിംഗ് സിസ്റ്റത്തിന്റെ ഭാഗമായി സർക്കാർ പുറത്തിറക്കിയ ഒരു പരീക്ഷണാത്മക അറിയിപ്പാണിത്. ദുരന്തങ്ങൾ ഉണ്ടാകുകയോ അടിയന്തര സാഹചര്യം നേരിടുകയോ ചെയ്യുന്ന സമയത്ത് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകാൻ ഇന്ത്യ തയ്യാറാക്കിയ സംവിധാനമാണിത്. സാധാരണ എസ്.എം.എസിൽ നിന്ന് വ്യത്യസ്തമായി സെൽ ബ്രോഡ്കാസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം. ഓരോ ഫോൺ നമ്പറിലേക്കും സന്ദേശങ്ങൾ ഒന്നൊന്നായി അയക്കുന്നതിന് പകരം ടെലികോം ടവറുകൾക്ക് പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും ഒരേ മുന്നറിയിപ്പ് സന്ദേശം കൈമാറാൻ കഴിയും. ഭൂകമ്പം, പ്രളയം, ചുഴലിക്കാറ്റുകൾ, മിന്നൽ, ഗ്യാസ് ചോർച്ച, മറ്റ് അപകടങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഇത് വളരെ പ്രയോജനപ്പെടുന്നു. ഇന്ന് നടത്തിയ പരീക്ഷണത്തിൽ ‘ഇന്ത്യ തദ്ദേശീയമായി ദുരന്ത മുന്നറിയിപ്പ് സേവനം ആരംഭിച്ചതായും പൊതുജനങ്ങളിൽ നിന്ന് യാതൊരു നടപടിയും ആവശ്യമില്ല’ എന്നും ഉപയോക്താക്കളെ അറിയിച്ചു. പല ഫോണുകളിലും അലാറം മുഴങ്ങുകയും ഫോൺ സൈലന്റ്…

Read More

അബുദാബി: യുഎഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി നിമിഷങ്ങൾക്കകം ബാങ്ക് അക്കൗണ്ട് തുറക്കാനാകും. ഇതിനായി ‘ടൂറിസ്റ്റ് ഐഡൻ്റിറ്റി’ എന്ന പുതിയ പദ്ധതി യുഎഇയിൽ ആരംഭിച്ചു. രാജ്യത്ത് എത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് പൂർണ്ണമായും ഡിജിറ്റലായി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള സംവിധാനമാണ് നിലവിൽ വരുന്നത്. യുഎഇ സെൻട്രൽ ബാങ്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി (ഐസിപി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) എന്നിവ സംയുക്തമായാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. യുഎഇയിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ ഐഡൻ്റിറ്റി ലഭ്യമാകും. ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഐസിപി ആണ് ഇത് തയ്യാറാക്കുന്നത്. ഈ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് എഡിസിബിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി മിനിറ്റുകൾക്കകം ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കും. പുതിയ സംവിധാനത്തിലൂടെ അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കൾക്ക് ഉടൻ തന്നെ ഡിജിറ്റൽ ഡെബിറ്റ് കാർഡ് ലഭിക്കും. കാർഡ് ആക്ടീവ് ആകുന്നതോടെ യുഎഇ സന്ദർശനത്തിന്റെ ആദ്യ ദിനം മുതൽ പേയ്‌മെൻ്റുകൾ നടത്താനാകും. ബാങ്ക്…

Read More

ഓഹരി വിപണിയിൽ റിലയൻസ് ഗ്രൂപ്പിന് മുന്നേറ്റം പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ. റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റെർലിങ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി ഓഹരികളിൽ വൻ മുന്നേറ്റം പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നുവാമ ഈ ഓഹരിയിൽ ലക്ഷ്യവില ഉയർത്തിയിരിക്കുകയാണ്. പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്ന ഈ കമ്പനിയുടെ ഓഹരികൾ വരും നാളുകളിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയേക്കും. നിലവിൽ 208.34 രൂപ നിരക്കിലാണ് ഈ ഓഹരിയുടെ വ്യാപാരം നടക്കുന്നത്. നുവാമയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഈ ഓഹരി 300 രൂപ എന്ന ലക്ഷ്യവിലയിലേക്ക് കുതിക്കുമെന്നാണ് പ്രവചനം. അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 44 ശതമാനത്തോളം ഉയർന്നേക്കാം. എൻജിനീയറിങ്, സോളാർ പ്രോജക്ടുകൾ, ബാറ്ററി സ്റ്റോറേജ് എന്നീ മേഖലകളിൽ കമ്പനി നടത്തുന്ന മുന്നേറ്റമാണ് ഇതിന് കാരണം. നടപ്പ് സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിലും പുതിയ ഓർഡറുകൾ ലഭിക്കുന്നതിലും 15% വളർച്ചയാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. നിലവിൽ 11,800…

Read More