Author: ഓൺലൈൻ ഡെസ്ക്

കൊൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കൊൽക്കത്ത 18.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അർധസെഞ്ച്വറി നേടിയ ആംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി ഫിൻ അലൻ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. നാലാം ഓവറിൽ മാത്രം രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 27 റൺസ് പിറന്നതോടെ കൊൽക്കത്ത മികച്ച നിലയിലായി. എന്നാൽ അതേ ഓവറിലെ അവസാന പന്തിൽ അലൻ പുറത്തായി. 13 പന്തിൽ നിന്ന് 29 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നാലോവർ പൂർത്തിയാകുമ്പോൾ ടീം സ്കോർ 49-ൽ എത്തിയിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച അജിങ്ക്യ രഹാനെയും ആംഗ്രിഷ് രഘുവംശിയും ചേർന്ന് ഹൈദരാബാദ് ബൗളർമാരെ അനായാസം നേരിട്ടതോടെ ടീം വിജയത്തിലേക്ക് കുതിച്ചു. രണ്ടാം വിക്കറ്റിൽ പത്ത് റൺറേറ്റ് നിലനിർത്തിക്കൊണ്ടാണ് ഇരുവരും സ്കോർ മുന്നോട്ട് കൊണ്ടുപോയത്. പത്താം ഓവറിൽ ടീം…

Read More

സംസ്ഥാനം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026-ൽ ഭരണമുറപ്പിച്ച് കോൺഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അണിയറ നീക്കങ്ങൾ സജീവം. എക്സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണത്തിനുള്ള പ്രാഥമിക നടപടികളിലേക്ക് കോൺഗ്രസ് കടന്നു. ഭരണം ലഭിക്കുമെന്ന ഉറപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ എഐസിസി സജീവമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണിക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. ഭരണ നേതൃത്വത്തിൽ യുവ, വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും എഐസിസി മുൻഗണന നൽകുന്നുണ്ട്. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപായി എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, യുഡിഎഫ് ഘടകകക്ഷികൾ എന്നിവരുടെ അഭിപ്രായം ഹൈക്കമാൻഡ് തേടും. അതേസമയം, തങ്ങളുടെ ഇഷ്ടനേതാക്കൾക്കായി പ്രവർത്തകർ തെരുവിലിറങ്ങുന്ന പ്രവണതകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എഐസിസി കർശന നിർദേശം നൽകിയിട്ടുണ്ട്. നിർണായക തീരുമാനങ്ങൾ ഡൽഹിയിൽ നടക്കും. സ്ക്രീനിംഗ് കമ്മിറ്റി യോഗം മറ്റന്നാൾ തിരുവനന്തപുരത്ത് ചേരും. തീയതി 6 ന് ഘടകകക്ഷികളുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തും. 7 ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും. തുടർന്ന്…

Read More

ലണ്ടൻ: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിൽ സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാണ്. ജൂൺ 14-ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 12 മുതൽ ജൂലൈ 5 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായി ലോകകപ്പ് നടക്കും. റിച്ച ഘോഷ്, യാസ്തിക ഭാട്യ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. യാസ്തിക ഭാട്യയും രാധാ യാദവും ടീമിലേക്ക് തിരിച്ചെത്തുന്നു. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പേസ് ബൗളർ നന്ദിനി ശർമ ടീമിലിടം നേടി. നന്ദിനിയാണ് ടീമിലെ ഏക പുതുമുഖം. ഹർലീൻ ഡിയോൾ, സ്നേഹ് റാണ എന്നിവർക്ക് ടീമിലിടം നേടാനായില്ല. ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ. പാകിസ്താൻ, നെതർലാൻഡ്സ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവരാണ് മറ്റ് ടീമുകൾ. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരമുണ്ട്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.

Read More

ചെന്നൈ: ഐപിഎൽ 2026ൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി. ചെന്നൈയുടെ സ്വന്തം തട്ടകത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് മുംബൈയെ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ ചെന്നൈ അനായാസം മറികടന്നു. അർധസെഞ്ചുറി നേടിയ ഗെയ്ക്‌വാദിന്റെയും മികച്ച പിന്തുണ നൽകിയ കാർത്തിക് ശർമ്മയുടെയും പ്രകടനമാണ് ചെന്നൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഗെയ്ക്‌വാദ് 48 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയപ്പോൾ, കാർത്തിക് ശർമ്മ 40 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ മലയാളി താരം സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. 9 പന്തിൽ 11 റൺസെടുത്താണ് സഞ്ജു പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഗെയ്ക്‌വാദ് – ഉർവിൽ പട്ടേൽ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. പട്ടേൽ മടങ്ങിയ ശേഷം ക്രീസിലെത്തിയ കാർത്തിക് ശർമ്മ ക്യാപ്റ്റനൊപ്പം ചേർന്ന് ചെന്നൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നേരത്തെ ആദ്യം…

Read More

കണ്ണൂർ: കർണാടകയിലെ ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന ബാക്കി അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

വാർത്താ ലോകം: യുഎഇ വ്യോമാതിർത്തി പൂർണ്ണമായി തുറന്നു; കൂടുതൽ ഇന്ത്യൻ വിമാന സർവീസുകൾക്ക് സാധ്യത. ആഴ്ചകളായി നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ ഗൾഫ് യാത്രക്കാർക്കും പ്രവാസികൾക്കും വലിയ ആശ്വാസമാകും. യുഎഇയിൽ നിന്നുമുള്ള വിമാന യാത്രകൾ, വിശേഷിച്ച് ഇന്ത്യയിലേക്കുള്ള സർവീസുകൾ കൂടുതൽ എളുപ്പമാകും. ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ വ്യോമാതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ നിയന്ത്രണങ്ങൾ നീക്കിയതോടെ കൂടുതൽ ഇന്ത്യൻ സർവീസുകൾ ആരംഭിക്കാൻ സാധ്യത തെളിഞ്ഞിരിക്കുകയാണ്. റദ്ദാക്കപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ യാത്രാക്ലേശത്തിന് വലിയൊരളവിൽ പരിഹാരമാകും. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 28-നാണ് യുഎഇ വ്യോമാതിർത്തി പൂർണ്ണമായും അടച്ചത്. പിന്നീട് സാഹചര്യങ്ങൾ വിലയിരുത്തി വ്യോമപാത ഭാഗികമായി തുറന്നിരുന്നു. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ സംബന്ധിച്ച് നടത്തിയ സമഗ്രമായ അവലോകനത്തിന് ശേഷമാണ് വ്യോമാതിർത്തി പൂർണ്ണമായും തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Read More

ഡൽഹി: ഇന്ത്യയുടെ സ്വർണം ഇനി രാജ്യത്ത് സുരക്ഷിതമായി സൂക്ഷിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിദേശത്ത് സൂക്ഷിച്ചിരുന്ന 104 മെട്രിക് ടൺ സ്വർണം രാജ്യത്ത് തിരിച്ചെത്തിച്ചു. ഇതോടെ രാജ്യത്തിന്റെ ആകെ സ്വർണശേഖരത്തിന്റെ 51 ശതമാനവും ഇന്ത്യയിൽ തന്നെയായി. മുംബൈയിലെയും നാഗ്പൂരിലെയും ആർബിഐയുടെ സുരക്ഷിത കേന്ദ്രങ്ങളിലാകും ഈ സ്വർണം സൂക്ഷിക്കുക. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്താണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുപ്രധാന നീക്കം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും മറ്റ് വിദേശ കേന്ദ്രങ്ങളിലും സൂക്ഷിച്ചിരുന്ന സ്വർണമാണ് 2025 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് മാറ്റിയത്. 2025 സെപ്റ്റംബർ അവസാനം 575.8 മെട്രിക് ടൺ ആയിരുന്ന ആഭ്യന്തര സ്വർണശേഖരം 2026 മാർച്ചിൽ 680 ടണ്ണായി ഉയർന്നു. അതേസമയം വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ അളവ് 290.4 മെട്രിക് ടണ്ണിൽ നിന്ന് 197.7 മെട്രിക് ടണ്ണായി കുറഞ്ഞു. സ്വർണവില വർധിക്കുന്ന സാഹചര്യത്തിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ…

Read More

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സത്യവാങ്മൂലത്തിൽ ഉപയോഗിച്ച അഡ്‌ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുൾപ്പെടെയുള്ള സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉപയോഗിച്ച സ്റ്റാമ്പുകളാണ് വിവാദമായിരിക്കുന്നത്. നിർബന്ധമായും ഉപയോഗിക്കേണ്ട നോട്ടറി സ്റ്റാമ്പുകൾക്ക് പകരം സ്പെഷ്യൽ അഡ്‌ഹെസീവ് സ്റ്റാമ്പ് ഉപയോഗിച്ചതിനാണ് നിയമസാധുതയില്ലെന്ന് പറയുന്നത്. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിൽ നോട്ടറി സ്റ്റാമ്പുകളാണ് ഉപയോഗിക്കേണ്ടത്. എന്നാൽ പ്രമുഖ നേതാക്കളടക്കമുള്ള നിരവധി സ്ഥാനാർത്ഥികൾ ഇതിന് പകരം സ്പെഷ്യൽ അഡ്‌ഹെസീവ് സ്റ്റാമ്പുകളാണ് പതിപ്പിച്ച് സമർപ്പിച്ചത്. ഇത് നിലവിലെ സ്റ്റാമ്പ് ആക്ടിന് വിരുദ്ധമാണെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നു. 2011 മുതൽ കേരളത്തിൽ നോട്ടറിയായി പ്രവർത്തിക്കുന്ന അഡ്വ. ചാത്തുകുട്ടിയാണ് ഈ വിഷയത്തിൽ പരാതി നൽകിയിരിക്കുന്നത്. നോട്ടറി സ്റ്റാമ്പുകൾ അല്ലാതെ മറ്റ് സ്റ്റാമ്പുകൾ ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലങ്ങൾക്ക് നിയമസാധുത ലഭിക്കില്ലെന്ന് അദ്ദേഹം പറയുന്നു. അഞ്ചു രൂപയുടെ നോട്ടറി സ്റ്റാമ്പുകൾ വിപണിയിലും ട്രഷറികളിലും ആവശ്യത്തിന് ലഭ്യമാണ്. 20 നോട്ടറി സ്റ്റാമ്പുകളാണ് ഒരു സത്യവാങ്മൂലത്തിൽ…

Read More

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമിതമായ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ ദിനത്തിൽ പടക്ക വില്പനയ്ക്കും ജില്ലയിൽ നിരോധനമുണ്ട്. വിജയഘോഷങ്ങൾ നടത്തുന്നതിന് തടസ്സമില്ലെങ്കിലും, ആഘോഷങ്ങൾ അതിരു കടന്നാൽ കർശന നടപടിയുണ്ടാകും. ജില്ലയിലെ സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചട്ടലംഘനമില്ലെന്ന് കളക്ടർ അറിയിച്ചു. സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ട്രോങ്ങ് റൂമിന് സമീപം ലാപ്ടോപ്പ് ഉപയോഗിച്ചെന്ന പരാതിയിൽ ക്രമക്കേടുകളൊന്നും നടന്നതായി കണ്ടെത്തിയിട്ടില്ല. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിൻ്റെ മൊഴി ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തത്. കൊയിലാണ്ടി വരണാധികാരി സ്ട്രോങ്ങ് റൂമിനടുത്ത് എത്തിയത് പതിവ് പരിശോധനയുടെ ഭാഗമായിരുന്നെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

Read More

മുംബൈ: 2026 വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. റിച്ച ഘോഷും യസ്തിക ഭാട്ടിയയുമാണ് വിക്കറ്റ് കീപ്പർമാർ. 15 അംഗ ടീമിൽ മലയാളി താരങ്ങൾക്കാർക്കും ഇടം ലഭിച്ചില്ല. പരിക്കേറ്റ അമൻജ്യോത് കൗർ ടീമിലില്ല. ബാബർ ഹർലിൻ ഡിയോൾ, ഓൾറൗണ്ടർ സ്നേഹ് റാണ എന്നിവർക്കും ഇടം ലഭിച്ചില്ല. അമൻജ്യോതിന് പകരമാണ് ഭാരതി ഫുൽമാലി ടീമിലെത്തിയതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് ഭാരതിയെ ലോകകപ്പ് ടീമിലെത്തിച്ചത്. വനിതാ ലീഗിൽ 10 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റുകൾ വീഴ്ത്തിയ പേസർ നന്ദിനി ശർമയും ലോകകപ്പ് കളിക്കും. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ, റിച്ച ഘോഷ്, ശ്രീലക്ഷ്മി, യസ്തിക ഭാട്ടിയ, നന്ദിനി ശർമ, അരുന്ധതി റെഡ്ഡി, രേണുക…

Read More