Author: ഓൺലൈൻ ഡെസ്ക്

സാമ്പത്തിക വാർത്തകൾ: ആഗോള വിപണിയിലെ തിരിച്ചടികളും പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ വഷളാക്കുന്ന തരത്തിലുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രസ്താവനകളും കാരണം ബുധനാഴ്ച രാവിലെ ഇന്ത്യൻ ഓഹരി വിപണി വലിയ തകർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. ഉയർന്ന ആഗോള ബോണ്ട് യീൽഡും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിരക്കിലേക്ക് പതിച്ചതും നിക്ഷേപകരെ കടുത്ത ജാഗ്രതയിലാക്കി. എന്നിരുന്നാലും, താഴ്ന്ന നിലവാരത്തിൽ നിന്ന് ഓട്ടോ, ഐടി, എണ്ണ അനുബന്ധ ഓഹരികളിൽ ഉണ്ടായ വാങ്ങൽ താൽപ്പര്യം വിപണിയെ ഭാഗികമായി തിരിച്ചുപിടിക്കാൻ സഹായിച്ചു. വ്യാപാരത്തിന്റെ തുടക്കത്തിൽ 500 പോയിന്റിലധികം ഇടിഞ്ഞ് 74,680 വരെ താഴ്ന്ന ബിഎസ്ഇ സെൻസെക്സ്, രാവിലെ 10:30-ഓടെ 250 പോയിന്റ് നഷ്ടത്തിൽ 74,960 നിലവാരത്തിലെത്തി. എൻഎസ്ഇ നിഫ്റ്റി 23,500 എന്ന സുപ്രധാന സപ്പോർട്ടും തകർത്ത് 23,450 വരെ താഴ്ന്നെങ്കിലും പിന്നീട് 23,550 നിലവാരത്തിനടുത്തേക്ക് തിരിച്ചുകയറി. വിപണിയുടെ സാങ്കേതിക വശങ്ങൾ പരിശോധിക്കുമ്പോൾ, ഹ്രസ്വകാല ട്രെൻഡ് ബെയറുകളുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമാകുന്നു. നിഫ്റ്റി 50 സൂചികയുടെ 30…

Read More

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്ത്രിമാരുമായി നിർണായക കൂടിക്കാഴ്ച നടത്തുന്നു. വൈകിട്ട് അഞ്ചിന് തലസ്ഥാനത്തെ സേവാ തീർത്ഥിലാണ് യോഗം ചേരുന്നത്. മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിനും ഭരണപരമായ കാര്യങ്ങളിൽ നിർദേശങ്ങൾ നൽകുന്നതിനുമായാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ലെങ്കിലും, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച വേദിയായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ. ഈ വർഷത്തെ കേന്ദ്ര മന്ത്രിമാരുടെ കൗൺസിലിന്റെ ആദ്യ യോഗമാണിത്. എല്ലാ കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനമികവ് അവലോകനം ചെയ്യുന്നതിനൊപ്പം, വരും മാസങ്ങളിലെ ഭരണപരമായ മുൻഗണനകളും സർക്കാർ പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ ചർച്ചയാകും. സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായുള്ള പരിഷ്കാരങ്ങൾക്കും പുതിയ പദ്ധതികൾക്കും യോഗം കൂടുതൽ ഊന്നൽ നൽകിയേക്കും. പശ്ചിമേഷ്യൻ സാഹചര്യങ്ങൾ ആഗോളതലത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ, ഊർജം, കൃഷി, വളം, വ്യോമയാനം, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് എന്നീ മേഖലകൾക്ക് യോഗം പ്രത്യേക പരിഗണന…

Read More

കേരളം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 45 രൂപ വർധിച്ച് 14,660 രൂപയായും, ഒരു പവൻ സ്വർണത്തിന് 360 രൂപ വർധിച്ച് 1,17,280 രൂപയായും വില ഉയർന്നു. 18 കാരറ്റ് സ്വർണത്തിനും വിലയിൽ ആനുപാതികമായ മാറ്റമുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ വർധിച്ച് 12,045 രൂപയിലും, പവന് 280 രൂപ വർധിച്ച് 96,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 285 രൂപയിലാണ് തുടരുന്നത്. കഴിഞ്ഞദിവസം രണ്ട് തവണയായി സ്വർണവിലയിൽ മാറ്റങ്ങൾ സംഭവിച്ചിരുന്നു. രാവിലെ ഒരു പവൻ സ്വർണത്തിന് 1,16,120 രൂപയായിരുന്ന നിരക്ക് വൈകുന്നേരത്തോടെ 1,16,920 രൂപയായി വർധിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള താല്പര്യം വർധിക്കുന്നതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. 2025-ന്റെ അവസാന മാസങ്ങളിൽ സ്വർണവിലയിൽ വലിയ കുതിപ്പാണ് ദൃശ്യമായത്. ഡിസംബർ 23 കേരളത്തിലെ…

Read More

ന്യൂഡൽഹി: ആഗോള മധുരപലഹാര വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച് ‘മേഡ് ഇൻ ഇന്ത്യ’ മിഠായികൾ. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തുനിന്നുള്ള ടോഫികളുടെയും കാരമലുകളുടെയും കയറ്റുമതിയിൽ 166 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2013-14 സാമ്പത്തിക വർഷത്തിൽ 49.68 കോടി രൂപയായിരുന്ന ടോഫി കയറ്റുമതി, 2025-26 സാമ്പത്തിക വർഷം പിന്നിടുമ്പോൾ 132 കോടി രൂപയായി ഉയർന്നു. ആഗോള വിപണിയിലെ കടുത്ത മത്സരങ്ങൾക്കിടയിലും ഇന്ത്യൻ ബ്രാൻഡുകളുടെ ഗുണനിലവാരത്തിന് ലഭിച്ച സ്വീകാര്യതയാണ് ഈ നേട്ടത്തിന് അടിത്തറയായത്. ഈ വിജയഗാഥയ്ക്ക് കരുത്തേകിയത് ലോകനേതാക്കൾക്കിടയിലെ ഇടപെടലുകളും സോഷ്യൽ മീഡിയ ട്രെൻഡുകളുമാണ്. ഇറ്റലി സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് ഇന്ത്യയുടെ പ്രശസ്തമായ ‘മെലഡി’ മിഠായി സമ്മാനിച്ചതും, അതിന് നന്ദി രേഖപ്പെടുത്തി മെലോനി പങ്കുവെച്ച വീഡിയോയും ഇന്റർനെറ്റിൽ വൻ തരംഗമായിരുന്നു. സൈബർ ലോകത്ത് ‘#Melodi’ എന്ന ഹാഷ്‌ടാഗ് ട്രെൻഡായതോടെ ഇന്ത്യൻ മധുരപലഹാരങ്ങൾ വീണ്ടും…

Read More

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള വിപണിയിലെ പുതിയ ഓർഡറുകളിലെ കുറവും ഇന്ത്യയുടെ സ്വകാര്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. മെയ് മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ വളർച്ചാ നിരക്കിൽ നേരിയ മന്ദഗതി രേഖപ്പെടുത്തിയതായി എച്ച്എസ്ബിസിയും എസ് ആൻഡ് പി ഗ്ലോബലും ചേർന്ന് പുറത്തിറക്കിയ ഫ്ലാഷ് പിഎംഐ സർവേ വ്യക്തമാക്കുന്നു. ഏപ്രിലിൽ 58.2 ആയിരുന്ന കോമ്പോസിറ്റ് പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് മെയ് മാസത്തിൽ 58.1 ആയി കുറഞ്ഞു. എങ്കിലും സൂചിക 50-ന് മുകളിൽ തുടരുന്നത് ഇന്ത്യൻ വിപണിയിലെ മൊത്തത്തിലുള്ള വികാസത്തെയാണ് സൂചിപ്പിക്കുന്നത്. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും യാത്രാ തടസ്സങ്ങളും അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത കുറച്ചതോടെ നിർമ്മാണ മേഖലയ്ക്ക് കനത്ത വെല്ലുവിളിയായി. ഫാക്ടറി പിഎംഐ ഏപ്രിലിലെ 54.7-ൽ നിന്ന് 54.3 ആയി താഴ്ന്നു. സ്വകാര്യ മേഖലയിലെ കയറ്റുമതി ഓർഡറുകളുടെ വളർച്ച 19 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പുതിയ ഓർഡറുകളുടെ വർദ്ധനവ് കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും വ്യവസായ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.…

Read More

ന്യൂഡൽഹി: ഇരുപത്തിയാറ് ഭാരതീയരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഫുള്ള എന്ന സാജിദ് ജാട്ട് ലാങ്ഡയാണ് ഈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള നിരോധിത തീവ്രവാദ സംഘടനയായ ടിആർഎഫിന്റെ കമാൻഡറാണ് ഇയാൾ. ഇന്ത്യ തേടുന്ന കൊടും ഭീകരരിൽ ഒരാളായ സൈഫുള്ള, ലാഹോറിലെ ഒളിസങ്കേതത്തിൽ ഇരുന്ന് ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു. ആക്രമണസമയത്ത് ഇയാൾ ഭീകരരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പാകിസ്താനിലെ കസൂറിൽ ജനിച്ച ഇയാൾ 2005-ൽ കശ്മീരിലേക്ക് നുഴഞ്ഞുകയറി. 2005 മുതൽ 2007 വരെയുള്ള കാലയളവിൽ കുൽഗാമിൽ ഒളിവിൽ താമസിക്കവേ ഇയാൾ വിവാഹം കഴിക്കുകയും പിന്നീട് ഭാര്യയുമായി പാകിസ്താനിലേക്ക് മടങ്ങുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ബന്ധുക്കളുടെ മൊഴി എൻഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കൻ കശ്മീരിൽ ഭീകരരുടെ വിപുലമായ ശൃംഖല കെട്ടിപ്പടുത്ത സൈഫുള്ള, ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക്…

Read More

കൊച്ചി: ഫാഷൻ രംഗത്തെ അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗിക വ്യാപാര റാക്കറ്റിന് കൈമാറിയ കേസിലെ മുഖ്യപ്രതി സിന്ധുവിനെതിരെ നിർണ്ണായക ഡിജിറ്റൽ തെളിവുകൾ പുറത്ത്. ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് ലക്ഷങ്ങൾ വിലപേശിയതിന്റെ വാട്സാപ്പ് ചാറ്റുകളും സ്ക്രീൻഷോട്ടുകളും അന്വേഷണ സംഘം വീണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദുബായ് കേന്ദ്രീകരിച്ച് ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവാണ് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഈ പെൺവാണിഭ സംഘത്തിന്റെ സൂത്രധാരയെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയിൽ വെച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിൽ നിന്നുള്ള മോഡലുകളുടെ ചിത്രങ്ങൾ ദുബായിലെ വൻകിട ഇടപാടുകാർക്ക് മുൻകൂറായി അയച്ചുനൽകുകയും, ഓരോ പെൺകുട്ടിയുടെയും പേരിൽ തുക നിശ്ചയിച്ചുറപ്പിക്കുകയുമായിരുന്നു പ്രതിയുടെ രീതി. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഡിജിറ്റൽ തെളിവുകളെല്ലാം പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഗൾഫിലെ ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതികളെ ദുബായിലേക്ക് ആകർഷിച്ചത്. ഇതിനായി വിസ ഉൾപ്പെടെയുള്ള…

Read More

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നിയമസഭ സാക്ഷ്യം വഹിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച ചടങ്ങിൽ അക്ഷരമാലാക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടേം സ്പീക്കറായി ചുമതലയേറ്റ ജി സുധാകരൻ സഭാനടപടികൾ നിയന്ത്രിച്ചു. കളമശ്ശേരി മണ്ഡലത്തിൽ നിന്നുള്ള വി ഇ അബ്ദുൾ ഗഫൂർ ആണ് ആദ്യം സത്യപ്രതിജ്ഞ നിർവഹിച്ചത്. സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ വിജയിച്ച വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ എന്നിവരുടെ സത്യപ്രതിജ്ഞ സഭയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടി കെ ഗോവിന്ദൻ പിണറായി വിജയന് കൈകൊടുത്ത ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. ഭരണപക്ഷ അംഗങ്ങൾ കയ്യടികളോടെയാണ് ഇദ്ദേഹത്തെ സ്വാഗതം ചെയ്തത്. പയ്യന്നൂരിൽ നിന്ന് വിജയിച്ച വി കുഞ്ഞികൃഷ്ണനും പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമാണ് പ്രതിജ്ഞ ചൊല്ലിയത്. സിപിഎമ്മുമായി നിലനിന്ന രാഷ്ട്രീയ ഭിന്നതകൾക്കിടയിലും സഭയിലെത്തിയ ഇവരുടെ നടപടികൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. സഭയിലെ 133-ാമത്തെ അംഗമായാണ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന്…

Read More

വാഷിംങ്ടൺ: ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഹോട്ടൽ ബുക്കിംഗുകൾ പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടൂർണമെന്റിലൂടെ രാജ്യം ലക്ഷ്യമിട്ടിരുന്ന വൻ സാമ്പത്തിക-ടൂറിസം മുന്നേറ്റം ഉണ്ടായേക്കില്ലെന്ന ആശങ്ക പങ്കുവെച്ച് അമേരിക്കൻ ഹോട്ടൽ & ലോഡ്ജിംഗ് അസോസിയേഷൻ (AHLA) പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളോടൊപ്പം ചേർന്ന് അമേരിക്കയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകളും 104 മത്സരങ്ങളുമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോകകപ്പിനാണ് കളമൊരുങ്ങുന്നത്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന നഗരങ്ങളിലെ 80 ശതമാനത്തോളം ഹോട്ടലുകളിലും ബുക്കിംഗ് നിരക്ക് പ്രാരംഭ കണക്കുകൂട്ടലുകളേക്കാൾ വളരെ പിന്നിലാണെന്ന് എഎച്ച്എൽഎ വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് പ്രധാന തിരിച്ചടി. വിസ ലഭിക്കുന്നതിലെ തടസ്സങ്ങൾ, ഭൗമരാഷ്‌ട്രീയ പ്രശ്നങ്ങൾ, ഉയർന്ന യാത്രാച്ചെലവ്, ടിക്കറ്റ് നിരക്കുകൾ എന്നിവ വിദേശ ആരാധകരെ പിന്നോട്ട് വലിച്ചു. നിലവിൽ പ്രാദേശിക സഞ്ചാരികളാണ് ഭൂരിഭാഗം റൂമുകളും ബുക്ക്…

Read More

പാലക്കാട്: ടെലിവിഷൻ റിമോട്ട് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പന്ത്രണ്ടുകാരൻ ജീവനൊടുക്കി. തച്ചംമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രദോഷിനെ വീടിന്റെ തട്ടിൻപുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ തച്ചംമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സഹോദരനുമായുണ്ടായ തർക്കത്തിനിടെ ടെലിവിഷൻ റിമോട്ട് ലഭിക്കാത്തതിലുള്ള മനോവിഷമമാണ് കുട്ടിയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു. ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. മാനസിക സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. ഇത്തരം സാഹചര്യങ്ങളിൽ 1056 എന്ന നമ്പറിൽ ബന്ധപ്പെട്ട് ആശങ്കകൾ പങ്കുവെക്കാവുന്നതാണ്.

Read More