Author: ഓൺലൈൻ ഡെസ്ക്
തിരുവനന്തപുരം: വരാനിരിക്കുന്ന യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനവുമായി മുസ്ലിം ലീഗ്. അഞ്ച് മന്ത്രിമാരെയാണ് ലീഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചകൾ നടക്കുകയാണ്. പാറക്കൽ അബ്ദുള്ള, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. ഗഫൂർ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിമാരാകാൻ സാധ്യതയുള്ളത്. പി.കെ. ബഷീറിന് മന്ത്രിസ്ഥാനം ലഭ്യമല്ല. വി.ഇ. ഗഫൂറിന് പകരം എ.കെ.എം. അഷ്റഫിനെ പരിഗണിക്കാനും സാധ്യതയുണ്ട്. അഞ്ച് മന്ത്രിമാർ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. കോൺഗ്രസ് നാല് മന്ത്രിസ്ഥാനം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. അഞ്ചാമത്തെ മന്ത്രിസ്ഥാനത്തെക്കുറിച്ച് കോൺഗ്രസിൻ്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ചർച്ചകൾ തുടരുമെന്ന് പി.എം.എ. സലാം അറിയിച്ചു.
കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ വിമർശനം ഉയർന്നു. ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിലനിർത്താൻ വേണ്ടത്ര ശ്രമം ഉണ്ടായില്ലെന്നും സെക്രട്ടേറിയേറ്റിൽ അഭിപ്രായമുണ്ടായി. ആനുകൂല്യങ്ങൾ ലഭിച്ചവരും ലഭിക്കാത്തവരുമെല്ലാം തെരഞ്ഞെടുപ്പിൽ പാർട്ടിയെ കൈവിട്ടെന്നും വിമർശനമുണ്ട്. സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമർശനമാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ ഉയർന്നത്. പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും ശൈലി ജനങ്ങൾക്ക് ദഹിച്ചില്ലെന്നും സ്ഥാനാർത്ഥികളെ നിർണ്ണയിച്ച രീതി ശരിയായില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഇതിന് ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വം സ്വയം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തുമെന്നും പയ്യന്നൂരും തളിപ്പറമ്പിലുമുണ്ടായ പരാജയം അതിനുദാഹരണമാണെന്നും അഭിപ്രായങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ പല വാക്കുകളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പയ്യന്നൂരിൽ അമിത ആത്മവിശ്വാസമാണ് വിനയായതെന്നും അടിയൊഴുക്ക് മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ജില്ലാ നേതൃത്വം വി. കുഞ്ഞികൃഷ്ണനെ വിലകുറച്ച് കണ്ടെന്നും തളിപ്പറമ്പിൽ വോട്ട് ചോർച്ചയുണ്ടായെന്നും വിമർശനമുയർന്നു. എം.വി. ഗോവിന്ദൻ…
ദോഹ: അടുത്ത മാസം വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ സാധ്യതാ പട്ടികയില്‍ മലയാളി താരം തഹ്‌സീന്‍ മുഹമ്മദ് ജംഷീദ് ഇടംപിടിച്ചു. സ്പാനിഷ് പരിശീലകന്‍ ജൂലന്‍ ലോപെറ്റെഗി പ്രഖ്യാപിച്ച 34 അംഗ പ്രാഥമിക സ്‌ക്വാഡിലാണ് ഈ പത്തൊന്‍പതുകാരന്‍ ഉള്‍പ്പെട്ടത്. ലോകകപ്പിന്റെ അന്തിമ ടീമില്‍ ഇടംനേടിയാല്‍ മെഗാ ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ മലയാളി താരമെന്ന ചരിത്രനേട്ടം തഹ്‌സീനെ തേടിയെത്തും. കണ്ണൂര്‍ വളപട്ടണം സ്വദേശിയായ ജംഷീദിന്റെയും ഷൈമയുടെയും മകനാണ് തഹ്‌സീന്‍. ഖത്തറിലാണ് താരം ജനിച്ചതും വളര്‍ന്നതും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായിരുന്ന പിതാവ് ജംഷീദാണ് തഹ്‌സീന്റെ ഫുട്‌ബോള്‍ പാഠങ്ങളിലെ ആദ്യ ഗുരു. ഖത്തറിലെ പ്രശസ്തമായ ആസ്പയര്‍ അക്കാദമിയിലൂടെ വളര്‍ന്ന തഹ്‌സീന്‍, ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈല്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ അണ്ടര്‍-16, 17, 19 ടീമുകളില്‍ നടത്തിയ മികച്ച പ്രകടനമാണ് തഹ്‌സീനെ സീനിയര്‍ ടീമിലെത്തിച്ചത്. 2024…
പാലക്കാട്: തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. പുതുക്കോട് തച്ചനടി ചന്തപ്പുര സ്വദേശി നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്. മെയ് ആറിനാണ് നസ്ലീമിന് കളിക്കുന്നതിനിടെ തേളിന്റെ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ നസ്ലിം കിടന്നിരുന്ന മുറിക്ക് സമീപത്തുനിന്ന് വെള്ളികെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. എന്നാൽ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും ശരീരത്തിൽ കണ്ടില്ലെന്ന് ഇൻക്വസ്റ്റിന് ശേഷം പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം കണ്ടെത്തിയിട്ടുണ്ട്. വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക സ്ഥിരീകരണം. ആന്തരികാവയവങ്ങളുടെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി സൂപ്പർവൈസറെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചു. നിലമ്പൂർ സ്വദേശിയായ പ്രശാന്തനാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സന്ദർശക നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രോഗിക്കൊപ്പം കൂടുതൽ ആളുകളെ വാർഡിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് പ്രശാന്തൻ നിലപാടെടുത്തതാണ് തർക്കത്തിന് കാരണം. തുടർന്ന് നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിച്ച ആറംഗ സംഘം പ്രശാന്തനെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. മർദനത്തിൽ കഴുത്തിന് പരിക്കേറ്റ പ്രശാന്തൻ അതേ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
ന്യൂഡൽഹി: ലോകം നേരിടുന്ന ലഹരിമരുന്ന് വിപത്തിനെതിരെ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകീകൃതമായ പ്രതിരോധം തീർക്കാനായില്ലെങ്കിൽ തിരിച്ചുവരാനാകാത്ത വിധം ആഗോള സമൂഹം തകരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് സംഘടിപ്പിച്ച 2026-ലെ ആർ.എൻ. കാവോ മെമ്മോറിയൽ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കടത്തിനെതിരായ നീക്കം ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലഹരിക്കടത്ത് സംഘങ്ങൾ രാജ്യങ്ങൾക്കിടയിലുള്ള നിയമങ്ങളിലെ പൊരുത്തക്കേടുകൾ മുതലെടുക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിൽ നാല് പ്രധാന നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ട് വെച്ചു. നിരോധിത ലഹരിവസ്തുക്കൾക്ക് ലോകമെമ്പാടും ഒരേപോലെയുള്ള നിർവ്വചനം കൊണ്ടുവരിക, ലഹരിക്കടത്ത് കേസുകളിൽ അന്താരാഷ്ട്ര തലത്തിൽ ഏകീകൃതമായ ശിക്ഷാ നടപടികൾ നടപ്പിലാക്കുക, അന്താരാഷ്ട്ര ലഹരി മാഫിയാ തലവന്മാരെ നിയമത്തിന് മുന്നിലെത്തിക്കാൻ രാജ്യങ്ങൾ തമ്മിലുള്ള കൈമാറ്റ നടപടികൾ വേഗത്തിലാക്കുക, ലോകരാജ്യങ്ങൾക്കിടയിൽ തൽസമയ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാൻ സംവിധാനമൊരുക്കുക എന്നിവയാണ് ആ നിർദ്ദേശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ലഹരിമുക്ത ഭാരതം…
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രമായ കൊന്നക്കുഴി വിരിപ്പാറയിൽ ആൽബം ചിത്രീകരണത്തിനെത്തിയ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ പ്രവീൺ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ചെന്നൈയിൽ നിന്നുള്ള ആൽബം ഷൂട്ടിംഗ് സംഘത്തോടൊപ്പമാണ് പ്രവീൺ വിരിപ്പാറയിൽ എത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടി അഗ്‌നിശമനസേനയുടെ നേതൃത്വത്തിലാണ് മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുത്തത്. പരിയാരം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിരിപ്പാറയിലെ പുഴയുടെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ പോലും പെട്ടെന്നുണ്ടാകുന്ന ചുഴികളും അടിയൊഴുക്കുകളും അപകടങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
കൊച്ചി: ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന നിസ്സാൻ പട്രോൾ വാഹനമാണ് കളമശ്ശേരിയിലെ ഷോറൂമിൽ നിന്ന് പിടിച്ചെടുത്തത്. ലക്കി ഭാസ്‌കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണിത്. കേസിൽ ദുൽഖർ സൽമാന്റെയും, അമിത് ചക്കാലക്കലിന്റെയും വാഹനങ്ങൾ നേരത്തെയും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങളായിരുന്നു മുൻപ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വാഹനം തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതിനെതിരെ രാജ്യ വ്യാപകമായി കസ്റ്റംസ് ഓപ്പറേഷൻ നുംഖോർ നടത്തിയിരുന്നു. ഇന്ത്യൻ നിയമം അനുസരിച്ച് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ളതാണ്. നികുതി വെട്ടിക്കുന്നതിനായി വ്യാജ രേഖകളുണ്ടാക്കി പഴയ വാഹനങ്ങൾ ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
ന്യൂഡൽഹി: പശ്ചിമേഷ്യൻ നയതന്ത്ര രംഗത്ത് ഭാരതത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രപ്രധാനമായ ചബാഹർ തുറമുഖ പദ്ധതി ഇന്ത്യ-ഇറാൻ സഹകരണത്തിൻ്റെ മുഖമുദ്രയാണെന്നും അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ നിക്ഷേപം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും വ്യാപാര പാത തുറക്കുന്ന ചബാഹർ തുറമുഖം ഇന്ത്യക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യക്ക് മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങൾക്കും മധ്യേഷ്യൻ രാജ്യങ്ങൾക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ഒരു സ്വർണ്ണവാതിലായി ഈ തുറമുഖം മാറും. യു.എസ് ഉപരോധം കാരണം പദ്ധതിയുടെ വേഗത കുറഞ്ഞതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഗൾഫ് മേഖലയിൽ നയതന്ത്രം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ഏത് ക്രിയാത്മക നീക്കത്തെയും ഇറാൻ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാടിനെ ഇറാൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. മേഖലയിൽ…
കോന്നി: സർക്കാർ ജീവനക്കാരുടെ ആരോഗ്യസുരക്ഷയ്ക്കായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിൽ മതിയായ ചികിത്സയും അർഹമായ പരിരക്ഷയും ലഭിക്കാതെ ജീവനക്കാർ ദുരിതം അനുഭവിക്കുന്നതിനാൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി അശ്വതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പ്രീമിയം തുക പിടിച്ചെടുത്ത് ഇൻഷുറൻസ് കമ്പനിക്ക് കൈമാറിയത് സർക്കാരാണ്. എന്നാൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിൽ വേണ്ടത്ര ഇടപെടലുകൾ നടത്താതെ ജീവനക്കാരെ അവഗണിക്കുകയായിരുന്നു. അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്ത ഇടതുമുന്നണി സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ജീവനക്കാർ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ജീവനക്കാരെ വിശ്വാസത്തിലെടുക്കുകയും പ്രയാസങ്ങൾ പരിഹരിക്കുകയും ചെയ്ത് സംതൃപ്തമായ സിവിൽ സർവീസ് യാഥാർഥ്യമാക്കി പൊതുജന സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് പുതിയ സർക്കാരിൽ നിന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. കോന്നി മഠത്തിൽകാവ് ദുർഗ്ഗ ഓഡിറ്റോറിയത്തിൽ നടന്ന കേരള എൻ ജി ഒ സംഘ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.