അബുദാബി: യുഎഇയിലെ അൽ ദഫ്രയിലുള്ള ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിലയത്തിന്റെ പ്രധാന സുരക്ഷാ വലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചു. ഉച്ചയോടെയാണ് സംഭവം നടന്നത്.
സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആർക്കും പരുക്കില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. തീപിടുത്തം നിലയത്തിന്റെ സുരക്ഷയെയോ പ്രവർത്തനത്തെയോ ബാധിച്ചിട്ടില്ല. പ്ലാന്റിലെ എല്ലാ സംവിധാനങ്ങളും സുരക്ഷിതമാണ്. നാല് APR1400 ആണവ റിയാക്ടറുകളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നു.
വൻ സുരക്ഷാ ക്രമീകരണങ്ങളുള്ള മേഖലയിൽ നിരീക്ഷണം ശക്തമാക്കി. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.