Author: Deepika Nidhin
30 വർഷത്തെ സേവന പാരമ്പര്യത്തോടെകേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ധനലക്ഷ്മിഹയർ പർച്ചേസ് ആൻഡ് ലീസിംഗിന്റെ ഗോൾഡ് ലോൺ വിഭാഗം ബ്രാൻഡ് അംബാസഡറായാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവ്‌രാജ് സിംഗ് എത്തുന്നത്. മെയ് 8 ന് വൈകിട്ട് 4:00 മണിക്ക് തൃശ്ശൂർ മരത്താക്കരയിൽ ധനലക്ഷ്മി ഗ്രൂപ്പിന്റെ കോപ്പറേറ്റ് ഓഫീസിലാണ് താരം എത്തുന്നത് . Enabled For Tomorrow” എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ധനലക്ഷ്മി, ഗോൾഡ് ലോൺ സേവനങ്ങൾക്ക് പ്രചോദനമായി ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസമേകി ലളിതമായ നടപടിക്രമങ്ങളോടെ സാമ്പത്തിക സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.യുവ്‌രാജ് സിംഗിന്റെ സാന്നിധ്യം കമ്പനിയുടെ ബ്രാൻഡ് മൂല്യം കൂടുതൽ ഉയർത്തുമെന്നും, പ്രത്യേകിച്ച് ഗോൾഡ് ലോൺ മേഖലയിലെ വിശ്വാസ്യതയും ജനപ്രീതിയും വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.വേഗത്തിലുള്ള പ്രോസസ്സിംഗ്, സുരക്ഷിത സേവനം, കുറഞ്ഞ രേഖകൾ, ഉപഭോക്തൃ സൗഹൃദ സമീപനം എന്നിവയിലൂടെ ധനലക്ഷ്മി ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇനി യുവ്‌രാജ് സിംഗിനൊപ്പം പുതിയ പ്രചാരണ ക്യാംപെയ്‌നുകൾ ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. പുതുതലമുറയ്ക്കും കായിക…
രാജ്യവ്യാപകമായി മാധ്യമ പ്രൊഫഷണലുകളെ ശാക്തീകരിക്കുന്നതിനായി ജേണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു.മുംബൈ ടച്ച്ഡൗണിൽ വെച്ച് നടത്തിയ യോഗത്തിൽദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ്, ജനറൽ സെക്രട്ടറി ആറുമുഖം പിള്ള എന്നിവരോടൊപ്പം മഹാരാഷ്ട്ര യൂണിറ്റ് ഭാരവാഹികളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.കേരള ഹൗസ് മുംബൈയിൽ നൽകിയ സ്വാഗതത്തിനും പുഷ്പാർച്ചനയ്ക്കും ജെഎംഎ മഹാരാഷ്ട്ര യുടെ സംസ്ഥാന പ്രസിഡന്റ് സഞ്ജയ് നിരാലെ, ജനറൽ സെക്രട്ടറി സഞ്ജയ് പവാർ, ദേശീയ എക്സിക്യൂട്ടീവ് അംഗം സുധീർ ശർമ്മ എന്നിവരുൾപ്പെടെ നന്ദി രേഖപ്പെടുത്തി.ജേണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ ശക്തിയും ഐക്യദാർഢ്യവും എപ്രകാരം മികച്ച രീതിയിൽ നടപ്പിലാക്കാം എന്നതായിരുന്നു യോഗത്തിലെ പ്രധാന അജണ്ട.യോഗത്തിൽ നിരവധി മാധ്യമപ്രവർത്തകരും സംഘടന സഹപ്രവർത്തകരും പങ്കെടുത്തു
സാംസ്കാരിക നഗരിയിലെ മരത്താക്കരയിൽ മെയ് 8 നാണ് ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾറൗണ്ടർ യുവ്‌രാജ് സിങ് എത്തുന്നത്. വിവിധ താള വാദ്യ ഘോഷയാത്രയുടെ അകമ്പടിയോടുകൂടിയുള്ള റോഡ് ഷോയിൽ താരം പങ്കെടുക്കും. മരത്താക്കര കുഞ്ഞനം പാറ സിഗ്നൽ മുതൽ ധനലക്ഷ്മി ഹെഡ് ഓഫീസ് വരെ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പഞ്ചവാദ്യം,പുലിക്കളി, തിരുവാതിരക്കളി തുടങ്ങി വിവിധ കലാരൂപങ്ങളുംഅകമ്പടിയേകും. ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ വിബിൻദാസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന് ഐതിഹാസിക നിമിഷങ്ങൾ സമ്മാനിച്ച പ്രിയ താരത്തിനുള്ള കാത്തിരിപ്പിലാണ് നാടും നഗരവും.
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.