30 വർഷത്തെ സേവന പാരമ്പര്യത്തോടെ
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ധനലക്ഷ്മി
ഹയർ പർച്ചേസ് ആൻഡ് ലീസിംഗിന്റെ ഗോൾഡ് ലോൺ വിഭാഗം ബ്രാൻഡ് അംബാസഡറായാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവ്രാജ് സിംഗ് എത്തുന്നത്. മെയ് 8 ന് വൈകിട്ട് 4:00 മണിക്ക് തൃശ്ശൂർ മരത്താക്കരയിൽ ധനലക്ഷ്മി ഗ്രൂപ്പിന്റെ കോപ്പറേറ്റ് ഓഫീസിലാണ് താരം എത്തുന്നത് . Enabled For Tomorrow” എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ധനലക്ഷ്മി, ഗോൾഡ് ലോൺ സേവനങ്ങൾക്ക് പ്രചോദനമായി ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസമേകി ലളിതമായ നടപടിക്രമങ്ങളോടെ സാമ്പത്തിക സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
യുവ്രാജ് സിംഗിന്റെ സാന്നിധ്യം കമ്പനിയുടെ ബ്രാൻഡ് മൂല്യം കൂടുതൽ ഉയർത്തുമെന്നും, പ്രത്യേകിച്ച് ഗോൾഡ് ലോൺ മേഖലയിലെ വിശ്വാസ്യതയും ജനപ്രീതിയും വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
വേഗത്തിലുള്ള പ്രോസസ്സിംഗ്, സുരക്ഷിത സേവനം, കുറഞ്ഞ രേഖകൾ, ഉപഭോക്തൃ സൗഹൃദ സമീപനം എന്നിവയിലൂടെ ധനലക്ഷ്മി ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇനി യുവ്രാജ് സിംഗിനൊപ്പം പുതിയ പ്രചാരണ ക്യാംപെയ്നുകൾ ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. പുതുതലമുറയ്ക്കും കായിക ലോകത്തിനും എന്നും ആവേശമേകിയ യുവരാജ് സിംഗ് ഇനിമുതൽ ധനലക്ഷ്മി ഗോൾഡ് ലോൺ സേവനങ്ങളിലും ജനങ്ങൾക്ക് വിശ്വാസം അർപ്പിക്കാനുള്ള പ്രതീക്ഷയാണ് നൽകുന്നത്
സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്
Related Posts
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2026 Sathyam 24×7. All Rights Reserved