Author: keerthanav

കേരളം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. വിപണിയിൽ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,510 രൂപയായും, ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,080 രൂപയായും താഴ്ന്നു. 18 കാരറ്റ് സ്വർണ്ണത്തിനും വിലയിൽ കുറവുണ്ടായിട്ടുണ്ട്; ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,920 രൂപയിലും, പവന് 360 രൂപ കുറഞ്ഞ് 95,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ ഇടിവ് പ്രകടമായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 1,16,520 രൂപയും ഒരു ഗ്രാം സ്വർണ്ണത്തിന് 14,565 രൂപയുമായിരുന്നു വില രേഖപ്പെടുത്തിയിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സ്വർണ്ണത്തിന്റെ ഡിമാൻഡിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിക്കുന്നത്. സ്വർണ്ണത്തിന് പുറമെ വെള്ളിയുടെ വിലയിലും മാറ്റങ്ങൾ ദൃശ്യമാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 280 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സ്വർണ്ണവിലയിലുണ്ടാകുന്ന ഈ ഏറ്റക്കുറച്ചിലുകൾ സാധാരണക്കാരായ സ്വർണ്ണാഭരണ പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.…

Read More

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഒഴിവുകൾ അടിയന്തരമായി നികത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി സി.എ. കബീർ നിർദേശം നൽകി. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റിൽ ജിഎസ്ടി കമ്മീഷണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കർശന ഇടപെടൽ. സംസ്ഥാന ജിഎസ്ടി വകുപ്പിൽ നിലവിൽ മുപ്പതോളം ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഒഴിവുകളാണുള്ളത്. ഈ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഒഴിവ് വരുന്ന എസ്ടിഒ കേഡർ തസ്തികകളുടെ വിവരങ്ങൾ പിഎസ്‌സിയെ ഉടൻ അറിയിക്കണമെന്നും നിർദേശമുണ്ട്. ട്രൈബ്യൂണൽ വിധി പ്രകാരം സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് നിലവിൽ യാതൊരു നിയമതടസ്സങ്ങളുമില്ല. എന്നാൽ ജിഎസ്ടി കമ്മീഷണർ അജിത് പാട്ടീൽ ഐഎഎസ് ഫയലിൽ ഒപ്പിടാത്തതിനെതിരെ വകുപ്പിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാതെ വകുപ്പ് കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ഫയലുകൾ വെച്ചുതാമസിപ്പിക്കുകയാണെന്നാണ് പ്രധാന ആക്ഷേപം. 2026 മാർച്ച് 17-ന് ജിഎസ്ടി കമ്മീഷണറുടെ പരിഗണനയ്‌ക്കെത്തിയ ഫയൽ, ഒപ്പിടാതെ മാർച്ച് 31-ന് അഡീഷണൽ കമ്മീഷണർക്ക് തന്നെ തിരികെ അയക്കുകയായിരുന്നു.…

Read More

ലഹോർ: പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെ താരങ്ങൾ തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടാനൊരുങ്ങിയ സംഭവം ഉണ്ടായി. ഇസ്ലാമാബാദ് യുണൈറ്റഡും റാവൽപിണ്ടിയും തമ്മിലുള്ള മത്സരത്തിനിടെ പാക് താരങ്ങളായ മുഹമ്മദ് ആമിറും ഫഹീം അഷ്റഫും തമ്മിലാണ് രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെട്ടത്. ഔട്ടായതിന് പിന്നാലെ നടന്ന ഈ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇസ്ലാമാബാദ് ഇന്നിങ്‌സിന്റെ 17-ാം ഓവറിലാണ് സംഭവം നടന്നത്. പേസർ മുഹമ്മദ് ആമിർ എറിഞ്ഞ പന്തിൽ ഷോട്ടിന് ശ്രമിച്ച ഫഹീം അഷ്റഫിന് പിഴച്ചു. പന്ത് വിക്കറ്റ് കീപ്പർ കൈപ്പിടിയിലൊതുക്കിയതോടെ അമ്പയർ ഔട്ട് നൽകി. എന്നാൽ അമ്പയറുടെ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഫഹീം ക്രീസ് വിടാൻ മടിച്ചുനിന്നു. ഇതോടെ പുറത്തേക്ക് പോകാൻ ആമിർ ആംഗ്യം കാണിച്ചത് രംഗം വഷളാക്കി. തുടർന്ന് ആമിറിന്റെ പ്രതികരണത്തിൽ പ്രകോപിതനായ ഫഹീം അഷ്റഫ്, താരത്തിന് നേരെ ബാറ്റ് ചൂണ്ടി അടുത്തേക്ക് ചെന്നു. ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. സഹതാരങ്ങൾ ഓടിയെത്തി ഇരുവരേയും പിടിച്ചുമാറ്റിയതിനാലാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവായത്. കടുത്ത അതൃപ്തിയോടെയാണ്…

Read More

സ്പൈസ് ജെറ്റ് ഓഹരിയിൽ തിരിച്ചുവരവ്; നിക്ഷേപകർക്ക് മുന്നറിയിപ്പ് കഴിഞ്ഞ ഒരു വർഷമായി നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയ സ്പൈസ് ജെറ്റ് (SpiceJet Ltd) ഓഹരികൾ അപ്രതീക്ഷിത തിരിച്ചുവരവിന്റെ പാതയിലാണ്. വെറും 4 ദിവസത്തിനുള്ളിൽ 21% നേട്ടമുണ്ടാക്കി ഓഹരി വില അപ്പർ സർക്യൂട്ടിലെത്തി നിൽക്കുന്നു. എന്നാൽ, ഈ മുന്നേറ്റം കണ്ട് എടുത്തുചാടി നിക്ഷേപം നടത്തരുതെന്നാണ് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു വർഷത്തിനിടെ 56.80 രൂപയിൽ നിന്ന് 9.53 രൂപയിലേക്ക് കൂപ്പുകുത്തിയ ഓഹരി വില നിലവിൽ 12.83 രൂപയിലെത്തി നിൽക്കുന്നു. 21 ദിവസത്തെ ശരാശരി വ്യാപാര അളവിനോടടുത്താണ് നിലവിലെ വിപണി നീക്കങ്ങൾ. വിപണിയിലെ ചില അനുകൂല ഘടകങ്ങളാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ. ഓഹരി ‘ഓവർസോൾഡ്’ മേഖലയിലേക്ക് കടന്നതായി വിലയിരുത്തൽ. വില ഉയരാൻ തുടങ്ങിയതോടെ ഓഹരികൾ നേരത്തെ വിറ്റഴിച്ച വ്യാപാരികൾ അവ തിരികെ വാങ്ങാൻ നിർബന്ധിതരായത് വില കൂടാൻ കാരണമായി. ഓതം ഇൻവെസ്റ്റ്‌മെന്റ് & ഇൻഫ്രാസ്ട്രക്ചർ ഏകദേശം 8.31% ഓഹരികൾ പണയം വെച്ച നിലയിൽ സ്വന്തമാക്കിയതും കമ്പനിയുടെ…

Read More

തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാനാർത്ഥികൾക്ക് കാവൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക് മുന്നിൽ രാഷ്ട്രീയ പാർട്ടികൾക്ക് കാവൽ നിൽക്കാമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിർദ്ദേശങ്ങൾ പുറത്തുവന്നു. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്ക് നിരീക്ഷണം അനുവദിക്കാമെന്നാണ് കമ്മീഷന്റെ നിലപാട്. ഇത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. എന്താണ് സ്ട്രോങ്ങ് റൂം?തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും (EVM) അനുബന്ധ സാമഗ്രികളും വോട്ടെണ്ണൽ ദിവസം വരെ അതീവ സുരക്ഷയിൽ സൂക്ഷിക്കുന്ന കേന്ദ്രങ്ങളെയാണ് സ്ട്രോങ്ങ് റൂമുകൾ എന്ന് വിളിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ യന്ത്രങ്ങൾ സീൽ ചെയ്ത് ഇവിടെയെത്തിക്കുന്നു. പോലീസ്, കേന്ദ്ര സേന എന്നിവരുടെ കനത്ത കാവലിലും റിട്ടേണിങ് ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമാണ് ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങൾ. വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് (VVPAT) സ്ലിപ്പുകളും, വോട്ടെടുപ്പിന് ശേഷം പ്രവർത്തനരഹിതമായ വോട്ടിങ് യന്ത്രങ്ങളും അനുബന്ധ വിവിപാറ്റ് സ്ലിപ്പുകളും, കൂടാതെ…

Read More