Author: ഓൺലൈൻ ഡെസ്ക്

ദുബായ്: വിദ്യാർഥികൾക്കായി വിമാന നിരക്കുകളിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്‌സ്. 16 നും 31 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് ടിക്കറ്റ് നിരക്കിൽ കിഴിവും അധിക യാത്രാ ആനുകൂല്യങ്ങളും ലഭ്യമാവുക. ഉയർന്ന പഠനത്തിനായി വിദേശത്തേക്ക് പോകുന്നവർക്കും മറ്റ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഈ പ്രഖ്യാപനം ഏറെ ആശ്വാസകരമാകും. ‘സ്റ്റുഡൻ്റ്’ (STUDENT) എന്ന പ്രമോഷണൽ കോഡ് ഉപയോഗിച്ച് 2027 മാർച്ച് 31 നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് രേഖപ്പെടുത്തണം. യാത്രക്കാർ വിമാനത്താവളത്തിലെ ചെക്ക്-ഇൻ സമയത്ത് സാധുവായ വിദ്യാർത്ഥി ഐഡി കാർഡോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ഔദ്യോഗിക സാക്ഷ്യപത്രമോ ഹാജരാക്കേണ്ടതുണ്ട്. ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 10 ശതമാനം വരെയും, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് നിരക്കുകളിൽ 5 ശതമാനം വരെയും ഇളവ് ലഭ്യമാണ്. യുഎസിലേക്കും കാനഡയിലേക്കുമുള്ള യാത്രകൾ ഒഴികെയുള്ള സെക്ടറുകളിൽ വിദ്യാർഥികൾക്ക് 10 കിലോഗ്രാം അധിക…

Read More

ബെംഗളൂരു: വരും മാസങ്ങളിൽ മഴ കുറഞ്ഞാലും ബെംഗളൂരു നഗരത്തിൽ രൂക്ഷമായ ജലക്ഷാമം ഉണ്ടാകാൻ സാധ്യതയില്ലെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. നിലവിൽ നഗരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വെള്ളം റിസർവോയറുകളിൽ ലഭ്യമാണെന്നും, മഴ ലഭിക്കുന്നതുവരെ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്നുമാണ് ഔദ്യോഗിക വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ മൺസൂൺ വൈകിയാലും അടുത്ത നാല് മാസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കർണാടകയിലുടനീളം ഇത്തവണ സാധാരണയിൽ താഴെ മാത്രമേ മഴ ലഭിക്കൂ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എങ്കിലും, കൃഷ്ണ രാജ സാഗർ (കെആർഎസ്), കബനി എന്നീ റിസർവോയറുകളിൽ സംഭരിച്ചിരിക്കുന്ന ജലം നഗരത്തിന്റെ പ്രതിമാസ ജല ആവശ്യകത നിറവേറ്റാൻ പര്യാപ്തമാണെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർപേഴ്‌സൺ എൻ. മഞ്ജുള അറിയിച്ചു. നഗരത്തിന്റെ പ്രതിമാസ ആവശ്യമായ ഏകദേശം 2.3 ആയിരം ദശലക്ഷം ഘന അടി (ടിഎംസി) വെള്ളം ഈ റിസർവോയറുകളിൽ നിന്ന് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. 2024-ൽ ബെംഗളൂരു നഗരം നേരിട്ട കടുത്ത ജലപ്രതിസന്ധിയുടെ അനുഭവങ്ങൾ…

Read More

ഗുരുവായൂർ: ഇന്ത്യൻ ഇന്ധന വിപണിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇ20 (20 ശതമാനം എഥനോൾ, 80 ശതമാനം പെട്രോൾ) പെട്രോൾ നയം വലിയ ജനരോഷത്തിന് വഴിയൊരുക്കുന്നു. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം തടയുക, കരിമ്പ് കർഷകർക്ക് വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ അവതരിപ്പിച്ച പദ്ധതി, യാതൊരു മുന്നൊരുക്കവുമില്ലാതെ നടപ്പിലാക്കിയത് സാധാരണക്കാരായ വാഹന ഉടമകളെയും ടാക്സി തൊഴിലാളികളെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മധ്യവർഗത്തെ ബാധിക്കുന്ന ഈ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. വാഹനങ്ങളുടെ മൈലേജിൽ 3 മുതൽ 5 ശതമാനം വരെ മാത്രമേ കുറവുണ്ടാകൂ എന്നായിരുന്നു പെട്രോളിയം മന്ത്രാലയത്തിന്റെ അവകാശവാദം. എന്നാൽ, 2023-ന് മുൻപ് പുറത്തിറങ്ങിയ വാഹനങ്ങളിൽ 10 ശതമാനത്തിലധികം മൈലേജ് കുറവ് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. എഥനോളിന്റെ എനർജി ഡെൻസിറ്റി ശുദ്ധമായ പെട്രോളിനേക്കാൾ കുറവായതാണ് ഇതിന് കാരണം. കൂടാതെ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) മുന്നറിയിപ്പ് പ്രകാരം, എഥനോളിന്റെ സാന്നിധ്യം വാഹനങ്ങളിലെ റബ്ബർ, പ്ലാസ്റ്റിക്, മെറ്റൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ ഏഴാം വാര്‍ഡിലെ സുമതി മരിച്ചു. ഒരു വീട് പൂര്‍ണമായും മണ്ണിനടിയിലായ സംഭവത്തില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തിലായതിനൊപ്പം, ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണെങ്കിലും ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏലപ്പാറ ചെമ്മണ്ണിലും വാഗമണ്‍ കോലാഹലമേട്ടിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കോട്ടയം ജില്ലയിലും ശക്തമായ മഴ വലിയ ദുരിതം വിതച്ചു. മൂന്നിലവില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പാലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ രാജേഷിന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരിതം കണക്കിലെടുത്ത് ആറിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനൊപ്പം കെ.കെ.…

Read More

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് ശേഖരണത്തിലും വിനിയോഗത്തിലും സുതാര്യത ഉറപ്പാക്കാൻ പുതിയ സംവിധാനമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിലുള്ള ഇരുമ്പ് സംഭരണ ടാങ്കുകൾക്ക് പകരം അത്യാധുനിക നിലവാരത്തിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. നെയ്യിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നതിന് ഇൻഡക്സ് മീറ്ററുകളും, പുറത്തുനിന്നുതന്നെ സംഭരണത്തിന്റെ തോത് പരിശോധിക്കാൻ സാധിക്കുന്ന സാങ്കേതിക സംവിധാനങ്ങളും ഈ ടാങ്കുകളിൽ ക്രമീകരിക്കും. ഭക്തർ സമർപ്പിക്കുന്ന നെയ്യിന്റെ വരവും വിവിധ ആവശ്യങ്ങൾക്കായി നടത്തുന്ന വിനിയോഗവും കൃത്യമായി രേഖപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിൽ ലഭിക്കുന്ന നെയ്യിന്റെ അളവും അത് ഏതെല്ലാം ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നു എന്നതിന്റെ കണക്കുകൾ സുതാര്യമാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. നെയ്യ് സംഭരണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പരിഷ്കാരം സഹായിക്കുമെന്നാണ് വിലയിരുത്തൽ. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് പ്രതിദിനം ഏകദേശം ആയിരം ലിറ്ററോളം നെയ്യാണ് ഭക്തർ സമർപ്പിക്കുന്നത്. അയ്യപ്പഭക്തരുടെ ഇരുമുടിക്കെട്ടിലെ നെയ്തേങ്ങയിൽ നിന്ന് ശേഖരിക്കുന്ന നെയ്യ്,…

Read More

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകളിലെ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു. ഓഗസ്റ്റ് നാല് വരെ സംസ്ഥാനത്ത് വ്യാപകമായി മിതമായതോ നേരിയതോ ആയ മഴ തുടരുമെന്നും ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നുമാണ് റിപ്പോർട്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന പശ്ചാത്തലത്തിൽ ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ…

Read More

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് സർക്കാർ വീണ്ടും വലിയ അഴിച്ചുപണി നടത്തി. ജയിൽമേധാവിയായ എസ്. ശ്രീജിത്തിന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും, ശ്രീജിത്തിന് ഡിജിപി പദവി നൽകിയത് ശ്രദ്ധേയമായിട്ടുണ്ട്. എഡിജിപിയായിരുന്ന എം.ആർ. അജിത് കുമാർ സസ്പെൻഷനിലായതിനെത്തുടർന്നാണ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റത്തിന് വഴിയൊരുങ്ങിയത്. നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കിയ ഗൺമാൻമാരുമായി ബന്ധപ്പെട്ട ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് അജിത് കുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും, നിലവിൽ വഹിക്കുന്ന ജയിൽമേധാവി എന്ന ഉത്തരവാദിത്തത്തിൽ തന്നെ ശ്രീജിത്ത് തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ്-ഭരണതലത്തിൽ മറ്റ് നിർണായക നിയമനങ്ങളും സർക്കാർ പ്രഖ്യാപിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (ബെവ്‌കോ) ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ബൽറാം കുമാർ…

Read More

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപം രണ്ടിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. മുട്ടം ചള്ളാവയലിലും അടൂർ മലയിലുമാണ് ഉരുൾപൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ചള്ളാവയൽ മേഖലയിൽ വെള്ളം ഉയർന്നു നിരവധി വീടുകളിൽ കയറിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി. വെള്ളക്കെട്ടിൽ ചില കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അടൂർ മലയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ കരിങ്കുന്നം നെല്ലാപ്പാറയിൽ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ആളപായമോ ഗുരുതരമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സ്ഥിതിഗതികൾ റവന്യൂ, പോലീസ് അധികൃതർ തുടർച്ചയായി നിരീക്ഷിച്ചു വരികയാണ്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴ ശനിയാഴ്ച രാവിലെയോടെയും തുടരുന്നതാണ് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നത്. മഴയുടെ തീവ്രത കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതരുടെ നിർദ്ദേശങ്ങൾ ഉടൻ സ്വീകരിക്കണമെന്നും ജില്ലാ…

Read More

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി നരേന്ദ്ര മോദി. അധിക്ഷേപം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും വഴിതെറ്റിപ്പോയവരെ ശിക്ഷിക്കുന്നതിനേക്കാൾ ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് സമൂഹം ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജന്തർ മന്തറിലെ സംഭവത്തിൽ രാജ്യവും ലോകവും തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അപമാനകരമായ ഭാഷ ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ടതായി മോദി പറഞ്ഞു. ഇത്തരം പെരുമാറ്റത്തിനെതിരെ സമൂഹത്തിൽ ഉയർന്നു വന്ന പ്രതിഷേധം സ്വാഭാവികമാണെങ്കിലും, ബാല്യവും യുവത്വവും തെറ്റുകൾ സംഭവിക്കാവുന്ന കാലഘട്ടമാണെന്നും അവ തിരുത്താനുള്ള അവസരമായി അതിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഴിതെറ്റിയ യുവാക്കളെ കോടതികളിൽ വലിച്ചിഴയ്ക്കുകയോ സാമൂഹികമായി ഒറ്റപ്പെടുത്തുകയോ ചെയ്യാതെ, അവരെ ചേർത്തുപിടിച്ച് ശരിയായ പാതയിലേക്ക് നയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അവരോട് താൻ വ്യക്തിപരമായി ക്ഷമിക്കുന്നുവെന്നും സമൂഹവും അതേ മനോഭാവം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രാജ്യം അതിവേഗം പുരോഗമിക്കുകയാണെന്നും ഓരോ യുവാവും ജീവിതത്തിൽ ഉന്നതിയിലെത്തണമെന്നാണ് തന്റെ…

Read More

സൂറിച്ച്: ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങളിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള വിവാദ പദ്ധതിയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇന്റഫാന്റിനോയ്ക്ക് വൻ തിരിച്ചടി. ഇന്റഫാന്റിനോയുടെ മുതിർന്ന ഉപദേഷ്ടാവായ കാർലോസ് കോർഡെയ്‌റോ പ്രതിഷേധ സൂചകമായി സ്ഥാനമൊഴിഞ്ഞു. ഫുട്ബോളിന്റെ ഭാവിക്ക് ദോഷകരമായ കരാറാണ് ഇതെന്നും പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളർ മൂല്യമുള്ള ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ എന്ന പുതിയ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്റെ 20 ശതമാനം ഓഹരി സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് 4.2 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു നിക്ഷേപ സ്ഥാപനവുമായി ഇതിനായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ഫിഫയ്ക്ക് നിലവിൽ മികച്ച സാമ്പത്തിക ഭദ്രതയുണ്ടെന്നും പുതിയ പദ്ധതി സാമ്പത്തിക ലാഭത്തിന് മാത്രമായി ചുരുങ്ങുമെന്നും കോർഡെയ്‌റോ വിമർശിച്ചു. ഫിഫയിലെ 211 അംഗരാജ്യങ്ങളും ഈ നിർദേശം സൂക്ഷ്മമായി പരിശോധിച്ച ശേഷം…

Read More