Author: ഓൺലൈൻ ഡെസ്ക്

കരുമാലൂർ: എറണാകുളം ജില്ലയിലെ കരുമാലൂരിലെ കടയിൽ നിന്ന് വാങ്ങിയ ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കരുമാലൂർ സ്വദേശിയായ അഭിലാഷിന് സഹോദരി വാങ്ങി നൽകിയ ഡയറി മിൽക്ക് ക്രിസ്പലോ ചോക്ലേറ്റിലാണ് പുഴുവിനെയും അവയുടെ കൂടുകളും കണ്ടെത്തിയത്. 40 രൂപ വിലയുള്ള ചോക്ലേറ്റ് ഇന്ന് ഉച്ചയോടെയാണ് പ്രദേശത്തെ കടയിൽ നിന്ന് വാങ്ങിയത്. ഉപയോഗ കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് ചോക്ലേറ്റിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയത്. പാക്കറ്റിലെ രേഖകൾ പ്രകാരം 2027 ജനുവരി 12 വരെയായിരുന്നു ഉൽപ്പന്നത്തിന്റെ കാലാവധി. ചോക്ലേറ്റ് കവർ തുറന്ന ഉടൻ തന്നെ പുഴുക്കളെ ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് ഉപഭോക്താവ് വ്യക്തമാക്കി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യ വകുപ്പിനും അഭിലാഷ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. അതേസമയം, വിഷയത്തിൽ ചോക്ലേറ്റ് നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി നേരിയ തോതിൽ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലും മലയോര മേഖലകളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. മഴക്കെടുതികളെ തുടർന്ന് സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരെ 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് നിർദേശമുണ്ട്. കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ നാളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ വരും മണിക്കൂറുകളിൽ 11.5 സെന്റിമീറ്റർ മുതൽ 20.4 സെന്റിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലയിടങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള പൂർണ വിലക്ക് തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം…

Read More

ശിവമൊഗ്ഗ: കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ദാരുണമായി മരിച്ചു. തീർത്ഥഹള്ളി താലൂക്കിലെ ഇന്ദിരാനഗറിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. കൊപ്പാൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ കൊക്കരെഗരു സ്വദേശികളായ മല്ലികാർജുൻ (35), ഭാര്യ നാഗവേണി (28), മൂന്ന് വയസ്സുകാരനായ മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 3.30-ഓടെ കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെ കുന്നിൻഭാഗം ഇടിഞ്ഞ് ഇവർ താമസിച്ചിരുന്ന ഷെഡിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സമീപത്തെ മറ്റൊരു ഷെഡിലുണ്ടായിരുന്ന ഒരാൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ശിവമൊഗ്ഗ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മണ്ണിനടിയിൽപ്പെട്ട മൃതദേഹങ്ങൾ പുറത്തെടുത്തത്. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലം സന്ദർശിച്ച തീർത്ഥഹള്ളി എംഎൽഎ അരഗ ജ്ഞാനേന്ദ്ര, അപകടത്തിൽപ്പെട്ട കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ എട്ടു കുടുംബങ്ങളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക്…

Read More

ജക്കാർത്ത: ഇന്തോനേഷ്യയിൽ യാത്രാ ഫെറിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 41 പേരെ കാണാതായതായാണ് രാജ്യത്തെ തിരച്ചിൽ-രക്ഷാ ഏജൻസി സ്ഥിരീകരിച്ചിരിക്കുന്നത്. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെൻസോസ-2 എന്ന ഫെറിയിലാണ് തീപിടിത്തമുണ്ടായത്. മധുര ദ്വീപിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു ദുരന്തം. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് യാത്ര തിരിച്ചതായിരുന്നു കപ്പൽ. യാത്ര ആരംഭിച്ച് മണിക്കൂറുകൾക്കകം ഫെറിക്ക് തീപിടിക്കുകയായിരുന്നു. ക്യാപ്റ്റൻ അപകടവിവരം അധികൃതരെ അറിയിച്ചെങ്കിലും പിന്നാലെ കപ്പലുമായുള്ള ആശയവിനിമയം പൂർണമായും നിലച്ചു. തീപിടിത്തത്തിൽ ഫെറി ഏതാണ്ട് പൂർണമായും കത്തിനശിച്ചതായാണ് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കപ്പലിന്റെ മുകൾഭാഗത്ത് നിന്ന് കറുത്ത പുക ഉയരുന്നതും ലൈഫ് ജാക്കറ്റുകൾ ധരിച്ച യാത്രക്കാർ രക്ഷയ്ക്കായി തടിച്ചുകൂടുന്നതും ദൃശ്യങ്ങളിൽ കാണാം. ചിലർ ജീവൻ രക്ഷിക്കാൻ കടലിലേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്. അപകടം ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന കപ്പലുകൾ ഉടൻ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ രക്ഷാകപ്പലുകൾ ദുരന്തസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും,…

Read More

ന്യൂഡൽഹി: ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുമ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്. അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (ASDMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ഏകദേശം 1.93 ലക്ഷം ആളുകൾ ഇപ്പോഴും മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുകയാണ്. ബ്രഹ്മപുത്ര, ദിഖൗ, ബുരിദിഹിങ്, ധൻസിരി എന്നീ പ്രധാന നദികൾ അപകടനിരപ്പിന് മുകളിലൂടെ ഒഴുകുന്നത് സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുന്നു. ശിവസാഗർ, ജോർഹട്ട്, ചാരായ്ഡിയോ ഉൾപ്പെടെ 16 ജില്ലകളിലായി ലക്ഷക്കണക്കിന് ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി കരസേനയും സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF) രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഒഡിഷയിൽ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകൾ തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി വഷളായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര…

Read More

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും മൂലധന-വികസന ചെലവുകൾക്ക് വേഗത പകരുന്നതിനുമായി കേന്ദ്ര സർക്കാർ അധിക നികുതിവിഹിതമായി 1,09,019 കോടി രൂപ അനുവദിച്ചു. ശനിയാഴ്ച കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച പ്രഖ്യാപനപ്രകാരം കേരളത്തിന് 2,597 കോടി രൂപ ലഭിക്കും. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകാനും അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ആവശ്യമായ ധനസഹായം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ഓഗസ്റ്റ് 10-ന് പതിവായി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പ്രതിമാസ നികുതി വിഹിതത്തിന് പുറമെയാണ് ഈ അധിക തുക അനുവദിച്ചിരിക്കുന്നത്. അതിനാൽ സംസ്ഥാനങ്ങൾക്ക് സാധാരണ ലഭിക്കുന്ന വിഹിതത്തിന് പുറമെ അധിക സാമ്പത്തിക സഹായം ലഭ്യമാകും. രാജ്യത്ത് ഉത്തർപ്രദേശിനാണ് ഏറ്റവും കൂടുതൽ വിഹിതം ലഭിച്ചത്; 19,208 കോടി രൂപയാണ് അവർക്ക് അനുവദിച്ചത്. 10,845 കോടി രൂപയുമായി ബിഹാർ രണ്ടാം സ്ഥാനത്തുണ്ട്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിന് 4,466 കോടി രൂപയും, കർണാടകയ്‌ക്ക് 4,504 കോടി രൂപയും, ആന്ധ്രപ്രദേശിന് 4,597 കോടി രൂപയും, തെലങ്കാനയ്‌ക്ക് 2,370 കോടി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലും പ്രളയസമാനമായ വെള്ളപ്പൊക്കവും വ്യാപക നാശം വിതച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും നദികൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തതോടെ വിവിധ ജില്ലകൾ ഒറ്റപ്പെട്ടു. മഴക്കെടുതിയിൽ ഇതുവരെ എട്ടുപേർ മരിക്കുകയും ഏഴുപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. വ്യാപകമായ കൃഷിനാശവും വസ്തുനാശവും വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് പാലാ നഗരം വെള്ളത്തിനടിയിലായി. എരുമേലി, മുണ്ടക്കയം, മണിമല ടൗണുകളിലും വെള്ളം കയറി. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ കല്ലുവീണ് ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ റാന്നി ടൗൺ പൂർണമായും ഒറ്റപ്പെട്ടതോടെ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തിരുവനന്തപുരം ജില്ലയിൽ പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. കണ്ണൂരിൽ കൊളിത്തട്ട്, ആറളം വന്യജീവി സങ്കേതം, മാക്കൂട്ടം, ബ്രഹ്മഗിരി വനമേഖലകൾ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പാലക്കാട് ജില്ലയിൽ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾ തുറന്നതോടൊപ്പം തൃത്താല, വെള്ളിയാങ്കല്ല്…

Read More

കൊച്ചി: പാർലമെന്റ് സമുച്ചയത്തിൽ സ്വതന്ത്ര എം.പി. പപ്പു യാദവ് നടത്തിയ പ്രതിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി രംഗത്ത്. കാവിവസ്ത്രം ധരിച്ച് ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ കാണിക്കയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നതിനായി നടത്തിയ നാടകീയ പ്രതിഷേധം ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെയും സന്യാസി സമൂഹത്തിന്റെ ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുന്നതാണെന്ന് ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്. ജെ. ആർ. കുമാർ പ്രസ്താവനയിൽ ആരോപിച്ചു. പൂജാരിയുടെ വേഷത്തിൽ കാണിക്കവഞ്ചിയുമായി നടത്തിയ പ്രതിഷേധത്തിനിടയിൽ, കാണിക്കപ്പെട്ടിയിൽ ഇടേണ്ട പണം സ്വന്തം പോക്കറ്റിൽ ഇടുന്നതായി അഭിനയിച്ചത് കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനിക്കുന്നതാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. കാവിവസ്ത്രം ഒരു രാഷ്‌ട്രീയ വേഷവിധാനമല്ലെന്നും, അത് ത്യാഗത്തിന്റെയും തപസ്സിന്റെയും ആത്മനിയന്ത്രണത്തിന്റെയും സനാതന ധർമ്മസംരക്ഷണത്തിന്റെയും വിശുദ്ധ പ്രതീകമാണെന്നും കുമാർ വ്യക്തമാക്കി. ആ വിശുദ്ധ പ്രതീകത്തെ രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമാക്കിയത് ന്യായീകരിക്കാനാകില്ല. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ആരോപണങ്ങളുണ്ടെങ്കിൽ ഭരണഘടനാപരവും നിയമപരവുമായ മാർഗങ്ങൾ സ്വീകരിക്കുകയോ അന്വേഷണം ആവശ്യപ്പെടുകയോ ചെയ്യാം. എന്നാൽ വിശ്വാസസമൂഹത്തിന്റെ പവിത്ര പ്രതീകങ്ങളെ പരിഹസിക്കുന്നത് ജനാധിപത്യത്തിന്റെ…

Read More

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ദേവാല മൂന്നാം ബ്ലോക്കിലെ താമസക്കാരനും സ്വകാര്യ തേയിലത്തോട്ടത്തിലെ തൊഴിലാളിയുമായ ബാലസുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.45-ഓടെയായിരുന്നു സംഭവം. ഗൂഡല്ലൂർ കരിയ ഷോല പ്രദേശത്തെ സ്വകാര്യ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ബാലസുബ്രഹ്മണ്യന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തൊട്ടടുത്തുള്ളവർ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് കാട്ടാന ബാലസുബ്രഹ്മണ്യനെ ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പന്തല്ലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, വഴിമധ്യേ മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ഗൂഡല്ലൂർ മേഖലയിലും വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലുമുള്ള തോട്ടം തൊഴിലാളികൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉയർന്നിരിക്കുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായ മേഖലകളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. വനമേഖലയോട് ചേർന്നുള്ള തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. സംഭവത്തിൽ അധികൃതർ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Read More