Author: ഓൺലൈൻ ഡെസ്ക്

വാഴക്കാട്: പൊതുസ്ഥലത്ത് വൻതോതിൽ മാലിന്യം തള്ളിയെന്ന പരാതിയിൽ മീഡിയവൺ ചാനൽ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ വാഴക്കാട് പോലീസ് കേസെടുത്തു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടൊപ്പം, പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് വാഴക്കാട് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നോട്ടീസും നൽകിയിട്ടുണ്ട്. വാഴക്കാട് പ്രദേശത്തെ പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സി. ദാവൂദിന്റെ പേര് ഉൾപ്പെട്ട രേഖകൾ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചത്. ഇതിനു പിന്നാലെ നാട്ടുകാർ പോലീസിനും പഞ്ചായത്തിനും പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപം നാട്ടുകാർക്കിടയിൽ ഉയരുന്നുണ്ട്. പഞ്ചായത്ത് പിഴയടയ്ക്കാൻ നോട്ടീസ് നൽകിയെങ്കിലും ഇതുവരെ പിഴ അടച്ചിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Read More

ന്യൂഡൽഹി: എൻഎസ്എസ് ആസ്ഥാനമായ പെരുന്നയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന വിവാദങ്ങൾക്കിടെ, ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും, മറ്റ് ചില ഉദ്ദേശ്യങ്ങളുമായി ആ സ്ഥാപനത്തെ തകർക്കാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നയിലെ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി, നിലവിലെ സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ഒന്നുകിൽ അവിടെ ഇരിക്കുന്നവർ സ്വയം ശുദ്ധീകരിക്കപ്പെടണം, അല്ലെങ്കിൽ കാലം അതിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്നത്ത് പത്മനാഭന്റെ ആശയങ്ങൾക്കനുസരിച്ച് ആ സ്ഥാപനം മുന്നോട്ടുപോകാൻ കാലം തന്നെ സാഹചര്യം സൃഷ്ടിക്കുമെന്നും, തിരഞ്ഞെടുപ്പിന് ശേഷം മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ എൻഎസ്എസ് പ്രവർത്തനം മികച്ച മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിക്കപ്പെട്ട സംഭവത്തെ മുൻനിർത്തി ഉപരാഷ്ട്രപതി സി.പി.…

Read More

ഗുവാഹത്തി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി ആസാം സർക്കാർ മുന്നോട്ട്. സംസ്ഥാനത്തുടനീളം വിവിധ കേസുകളിലായി പിടിച്ചെടുത്ത 472 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ പൊതുജനങ്ങൾക്ക് മുൻപാകെ നശിപ്പിച്ചു. റോഡ് റോളറുകൾ ഉപയോഗിച്ചും, ഉയർന്ന താപനിലയിലുള്ള ഇൻസിനറേറ്ററുകളിൽ കത്തിച്ചുമാണ് ഇവ പൂർണ്ണമായും നിർവീര്യമാക്കിയത്. ലഹരിവസ്തുക്കളുടെ നശീകരണ ചടങ്ങിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരിട്ട് പങ്കെടുത്തു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ആസാം സർക്കാർ സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിലപ്പെട്ട നിരവധി ജീവിതങ്ങളെ ബാധിക്കുമായിരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതെന്നും, ഇത്തരം സാമൂഹിക വിപത്തുകൾക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച്, പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ശാസ്ത്രീയമായി ലഹരിവസ്തുക്കൾ സംസ്കരിച്ചത്. 39.068 കിലോഗ്രാം മോർഫിൻ, 79.770 കിലോഗ്രാം കറുപ്പ്, 58.877 കിലോഗ്രാം ഹെറോയിൻ, 0.047 കിലോഗ്രാം കൊക്കെയ്ൻ, 19.02 ലക്ഷം യാബ ഗുളികകൾ, 2.29 ലക്ഷം കുപ്പി കഫ് സിറപ്പ്, 37,796 കിലോഗ്രാം കഞ്ചാവ്, 9.49 കിലോഗ്രാം…

Read More

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ ലഭിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്വഴക്കങ്ങളുടെ പേരിൽ ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, മുന്നണി സംവിധാനത്തിൽ സ്ഥാനങ്ങൾ പരസ്പരം പങ്കുവെക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ പങ്കുവെക്കലും പരസ്പര ബഹുമാനവും നിർണായകമാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐക്ക് തർക്കമോ സംശയമോ ഇല്ലെന്നും, ഈ ആവശ്യം മുന്നണിയെ ദുർബലമാക്കാനല്ല, മറിച്ച് കൂടുതൽ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ കീഴ്വഴക്കങ്ങളും ആവശ്യമെങ്കിൽ മാറേണ്ടിവരുമെന്നും, കീഴ്വഴക്കത്തേക്കാൾ വലുത് രാഷ്ട്രീയവും എൽഡിഎഫിന്റെ ഐക്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കം പരിഹരിക്കാൻ സിപിഐയും സിപിഎമ്മും തമ്മിലുള്ള നിർണായക ചർച്ച ചൊവ്വാഴ്ച നടക്കും. പതിവിന് വിപരീതമായി സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം.എൻ. സ്മാരകത്തിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ഉപനേതൃസ്ഥാന വിഷയത്തിൽ സമവായത്തിലെത്താൻ സിപിഐ നേതൃത്വവുമായി നേരിട്ട് ചർച്ച നടത്താനാണ് സിപിഎമ്മിന്റെ നീക്കം. എൽഡിഎഫിനുള്ളിലെ ഈ…

Read More

തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സവാരിയ ബസന്തിന്റെ മരണത്തിൽ നിർണായക ഇടപെടലുമായി ദേശീയ വനിതാ കമ്മിഷൻ രംഗത്ത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ, കേരള ഡിജിപിയോട് ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. സവാരിയയ്ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിലും, നിർബന്ധിത മതപരിവർത്തന ശ്രമത്തിലുമുള്ള ആരോപണങ്ങളിൽ കമ്മിഷൻ ഗുരുതര ആശങ്ക രേഖപ്പെടുത്തി. സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ഇതിനുപുറമെ, വിദേശകാര്യ മന്ത്രാലയത്തോടും താഷ്കന്റിലെ ഇന്ത്യൻ എംബസിയോടും ഏകോപനം ഉറപ്പാക്കി അന്വേഷണം ശക്തമാക്കാൻ ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും നിയമനടപടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. കേസിലെ പ്രതികളെ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള നിയമസാധ്യതകൾ പരിശോധിക്കണമെന്നും, സവാരിയയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കണമെന്നും ഡിജിപിക്ക് അയച്ച കത്തിൽ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തെയും രാജ്യത്തെയും നടുക്കിയ സവാരിയയുടെ മരണത്തിൽ ദേശീയ തലത്തിൽ…

Read More

കൊച്ചി: ഓരോ മനുഷ്യന്റെയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിസന്ധികളും അത് സൃഷ്ടിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ‘മോഹനവള്ളി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമേയം. തനി നാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന വ്യക്തി മോഹിച്ച് പിടിക്കുന്ന ‘മോഹനവള്ളി’ എന്ന കുരുക്കും, അത് അഴിക്കാൻ കുടുംബവും നാട്ടുകാരും നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറർ, ഫാന്റസി, ഹ്യൂമർ എന്നീ ഘടകങ്ങളെ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ ഉമേഷ് എസ്. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് ഉമേഷ് ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിലേക്ക് എത്തുന്നത്. ജെ. സ്റ്റുഡിയോസും എ2എ മൂവി സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിച്ചത്. സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ, ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് നൽകി. സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം…

Read More

കാലിഫോർണിയ: ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആപ്പിളും ഓപ്പൺഎഐയും തമ്മിലുള്ള സൗഹൃദം തകരുന്നു. ആപ്പിളിന്റെ ഹാർഡ്‌വെയർ രഹസ്യങ്ങൾ ഓപ്പൺഎഐ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കാലിഫോർണിയ കോടതിയിൽ ആപ്പിൾ കേസ് ഫയൽ ചെയ്തു. മുൻ ആപ്പിൾ ജീവനക്കാരെയും എക്സിക്യൂട്ടീവുകളെയും കൂട്ടുപിടിച്ച്, കമ്പനിയുടെ അത്യാധുനിക ഹാർഡ്‌വെയർ ഡിസൈനുകൾ കൈക്കലാക്കാൻ ഓപ്പൺഎഐ ആസൂത്രിതമായ നീക്കങ്ങൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പ്രത്യേകിച്ച്, ആപ്പിളിന്റെ മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ ഓപ്പൺഎഐയുടെ ചീഫ് ഹാർഡ്‌വെയർ ഓഫീസറുമായ ടാങ് ടാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാർത്ഥികളോട് ആപ്പിളിന്റെ രഹസ്യ ഹാർഡ്‌വെയർ ഭാഗങ്ങൾ കൈക്കലാക്കി കൊണ്ടുവരാൻ ടാൻ ആവശ്യപ്പെട്ടുവെന്നും, ലാപ്‌ടോപ്പ് മോഷണം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിനു പിന്നിലുണ്ടെന്നും ആപ്പിൾ ചൂണ്ടിക്കാട്ടുന്നു. ഈ പ്രവൃത്തികൾ കമ്പനിയുടെ സുരക്ഷാ പ്രോട്ടോക്കോളുകളെ അട്ടിമറിക്കുന്നതാണെന്നും ആപ്പിൾ ആരോപിക്കുന്നു. ഒരുകാലത്ത് ആപ്പിൾ ഇന്റലിജൻസിന്റെ ഭാഗമായിരുന്ന ഓപ്പൺഎഐയുമായുള്ള ബന്ധം ജോണി ഐവിന്റെ ഐഒ പ്രൊഡക്ട്‌സ് ഏറ്റെടുത്തതോടെയാണ് വഷളായത്. ഇതോടെ എഐ ഹാർഡ്‌വെയർ രംഗത്ത് ഓപ്പൺഎഐ നേരിട്ടുള്ള എതിരാളിയായി മാറി. ഇതിന്റെ…

Read More

ഗുരുവായൂർ: ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരെ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ ആരോപിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രംഗത്ത്. കാലഹരണപ്പെട്ടതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്തതിനെത്തുടർന്ന് കമ്പനിക്ക് ഒമ്പത് നോട്ടീസുകളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി അയച്ചത്. 2006-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് തെറ്റായ സംഭരണരീതികളും ലൈസൻസിംഗിലെ ക്രമക്കേടുകളും നടത്തിയതായി കണ്ടെത്തിയതോടെയാണ് അധികൃതർ കർശന നടപടിയിലേക്ക് കടന്നത്. ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന വ്യാപകമായ പരാതികളെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കാലാവധി കഴിഞ്ഞ പ്രോട്ടീൻ പൗഡറുകൾ, മധുരപലഹാരങ്ങൾ, കേടായ മുട്ടകൾ, പാൽ എന്നിവ ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്തതായി പരാതിയുണ്ട്. പ്രത്യേകിച്ചും, ശിശുക്കൾക്കുള്ള ഭക്ഷണ ഫോർമുലയിൽ പോലും ഗുരുതരമായ മലിനീകരണം കണ്ടെത്തിയത് വലിയ ആശങ്കയ്ക്കിടയാക്കി. തകരാറുള്ള ഉൽപന്നങ്ങൾ തിരികെ നൽകിയ ശേഷവും അതേ ഉൽപന്നങ്ങൾ വീണ്ടും വിതരണം ചെയ്ത സംഭവവും റിപ്പോർട്ടുകളിൽ എടുത്തുപറയുന്നുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം വീഴ്ചകളിൽ കൃത്യമായ മറുപടി നൽകാൻ സ്വിഗ്ഗി…

Read More

വാഷിംഗ്ടൺ: പശ്ചിമേഷ്യ വീണ്ടും വലിയൊരു യുദ്ധത്തിന്റെ വക്കിൽ. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കണ്ടെയ്‌നർ കപ്പലിനു നേരെയുണ്ടായ ഇറാൻ ആക്രമണത്തെത്തുടർന്ന് മേഖലയിലെ സ്ഥിതിഗതികൾ അതിസങ്കീർണ്ണമായി. പ്രകോപനപരമായ ഈ നീക്കത്തിന് മറുപടിയായി ഇറാനിലെ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ ഫെബ്രുവരിയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏത് ആക്രമണത്തിനും കടുത്ത തിരിച്ചടി നൽകുമെന്ന് ടെഹ്റാനും വെല്ലുവിളി മുഴക്കിയതോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. ലോകത്തിന്റെ എണ്ണപ്പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും ഉപരോധിച്ചത് ആഗോള ഇന്ധന വിപണിയിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം പൂർണ്ണമായി അവസാനിക്കുന്നത് വരെ കടലിടുക്ക് തുറക്കില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചത് ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. എണ്ണ, എൽഎൻജി വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ ജലപാത അടഞ്ഞത് ഇന്ധനവില കുതിച്ചുയരാനും ആഗോളതലത്തിൽ പണപ്പെരുപ്പം വർദ്ധിക്കാനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി ഇടപാടുകളിൽ ഓഡിറ്റ് നടത്താൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കേരളത്തിലെ സഹകരണ സംഘങ്ങളിൽ പരിശോധന ആരംഭിക്കും. ഇതുവരെ സി.എ.ജി ഓഡിറ്റിന്റെ പരിധിയിൽ വരാതിരുന്ന സഹകരണ സംഘങ്ങളുടെ ചിട്ടി ഇടപാടുകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇതിനായി സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടികളുടെ കണക്കുകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.എ.ജി സഹകരണ വകുപ്പിന് കത്ത് നൽകി. സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി ഇടപാടുകൾ നിയമപരമായ രജിസ്‌ട്രേഷനിലൂടെയല്ല നടക്കുന്നതെന്നും, ഇതുമൂലം സർക്കാരിന് ലഭിക്കേണ്ട നികുതിയും മറ്റ് വിഹിതങ്ങളും നഷ്ടപ്പെടുന്നുണ്ടെന്നുമാണ് സി.എ.ജിയുടെ പ്രാഥമിക വിലയിരുത്തൽ. സഹകരണ സംഘങ്ങൾ ചിട്ടി നടത്തുന്നില്ലെന്ന നിലപാടാണ് സർക്കാർ ഇതുവരെ സ്വീകരിച്ചിരുന്നത്. ‘ചിട്ടി’ എന്ന പേര് ഉപയോഗിച്ച് ഒരു സമ്പാദ്യ പദ്ധതിയും നടത്തരുതെന്ന് സഹകരണ സംഘം രജിസ്ട്രാർ നേരത്തെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പല സംഘങ്ങളും ഇത്തരം ഇടപാടുകൾ ‘മാസ സമ്പാദ്യ പദ്ധതി’ എന്ന പേരിലാണ് നടത്തി…

Read More