Author: ഓൺലൈൻ ഡെസ്ക്
ഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. പുതിയ ചട്ടപ്രകാരം, ഒരു വീട്ടിൽ എൽ.പി.ജി സിലിണ്ടറും, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനും ഒരേസമയം ഉപയോഗിക്കാൻ സാധിക്കില്ല. ഊർജ്ജ പ്രതിസന്ധിയും വിതരണ ശൃംഖലയിലെ വെല്ലുവിളികളും കണക്കിലെടുത്ത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. അതിനാൽ പി.എൻ.ജി കണക്ഷൻ ഉപയോഗിക്കുന്നവർ എൽ.പി.ജി സിലിണ്ടർ സറണ്ടർ ചെയ്യേണ്ടിവരും. പുതിയ നിയമം അനുസരിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് ഒരു പാചക വാതക കണക്ഷൻ മാത്രമേ അനുവദിക്കൂ. പി.എൻ.ജി കണക്ഷൻ ഉള്ളവർക്ക് എൽ.പി.ജി റീഫിൽ നൽകില്ല. ഇത് സംബന്ധിച്ച് എണ്ണക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പല ഉപഭോക്താക്കൾക്കും എൽ.പി.ജി സിലിണ്ടർ സറണ്ടർ ചെയ്യാനുള്ള സന്ദേശം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇറക്കുമതിയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയും പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമാണ് പുതിയ നിയന്ത്രണത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. പാചകവാതക വിതരണത്തിൽ ബുദ്ധിമുട്ടുണ്ടായാൽ, പി.എൻ.ജി സൗകര്യമില്ലാത്ത വീടുകൾക്ക് എൽ.പി.ജി വിതരണത്തിൽ മുൻഗണന നൽകാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമം…
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടായത് അപ്രതീക്ഷിതമായ തോൽവിയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുമെന്നും ജനവിധി അംഗീകരിച്ച് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് നിയമസഭയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അദ്ദേഹം അഭിനന്ദിച്ചു. തുടർച്ചയായ മൂന്നാം വട്ടം ഭരണം പ്രതീക്ഷിച്ചിരുന്നെങ്കിലും ജനവിധി മറിച്ചായി. വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. തിരഞ്ഞെടുപ്പ് ഫലം പാർട്ടി തലത്തിൽ സൂക്ഷ്മമായി പരിശോധിക്കുകയും പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യും. ജനവിധി മാനിച്ച് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ തയ്യാറാണ്. പുതിയ സർക്കാരിനെ നയിക്കുന്ന യുഡിഎഫിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. നവകേരള നിർമ്മിതിക്കായി പ്രതിപക്ഷത്ത് നിന്ന് പോരാടും. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ നവകേരള നിർമ്മാണ കാഴ്ചപ്പാടുകൾ മുന്നോട്ട് കൊണ്ടുപോകാൻ…
ന്യൂഡൽഹി: 26 പേരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ ശക്തമായ മറുപടിയായ ‘ഓപ്പറേഷൻ സിന്ദൂരി’ന്റെ ഒന്നാം വാർഷികത്തിൽ സായുധസേനയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിച്ചതിനുള്ള ഉചിതമായ മറുപടിയായിരുന്നു ഈ സൈനിക നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികത്തിൽ രാജ്യം സൈന്യത്തിന്റെ ധീരതയെ സ്മരിക്കുന്നു. നിരപരാധികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം ധൈര്യത്തോടെയും കൃത്യതയോടെയുമാണ് തിരിച്ചടി നൽകിയത് എന്ന് പ്രധാനമന്ത്രി എക്സിൽ (X) കുറിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി സൈന്യം നടത്തുന്ന ത്യാഗപൂർണ്ണമായ പോരാട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ സൈനിക നടപടി രാജ്യത്തിന്റെ പ്രതിരോധശേഷിക്ക് ഉദാഹരണമാണ്. ഓപ്പറേഷൻ സിന്ദൂർ എന്നത് പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ ശക്തമായ തിരിച്ചടിയാണ്. സൈനിക നീക്കം വിജയകരമായി പൂർത്തിയാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ രാജ്യം ഇത് ആഘോഷിക്കുന്നു. 26 പേർക്ക് ജീവൻ നഷ്ടമായ ഈ ഭീകരാക്രമണം രാജ്യത്തെ നടുക്കിയിരുന്നു. നിരപരാധികൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക്…
സംസ്ഥാനം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവി സൂക്ഷ്മമായി വിലയിരുത്തി തെറ്റുകൾ തിരുത്തി ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിനും അഭിപ്രായത്തിനും അനുസരിച്ച് എൽഡിഎഫ് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നതായി കരുതുന്നില്ലെന്ന് ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജൂൺ 15-ന് ശേഷം എൽഡിഎഫ് യോഗം ചേർന്ന് തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുകയും തുടർ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുന്ന നിലപാട് ഇടതുമുന്നണിക്കില്ല. ജനക്ഷേമ കാഴ്ചപ്പാട് എൽഡിഎഫ് തുടരും. യുഡിഎഫിന് 100-ൽ അധികം സീറ്റ് ലഭിക്കുമെന്ന വി.ഡി. സതീശന്റെ പ്രവചനം ശരിയായിരുന്നിരിക്കാം. എന്നാൽ എൽഡിഎഫ് അത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങളിലേക്ക് നേരിട്ടിറങ്ങി അവർ പറയുന്നത് കേട്ട് തെറ്റുകൾ തിരുത്താനാണ് പാർട്ടിയുടെ തീരുമാനം. ഇതിനായി പി.ആർ. ഏജൻസികളുടെ അടുത്തേക്ക് പോകാൻ പാർട്ടി…
ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ അസ്സാം അൽ ഹയ്യ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ അസ്സാം വ്യാഴാഴ്ചയാണ് മരിച്ചത്. ഹമാസ് നേതാവ് ബാസിം നയീം മരണവിവരം സ്ഥിരീകരിച്ചു. കെയ്‌റോയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ഈ നടപടി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിലുള്ള ഗസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ചർച്ച ചെയ്യുന്നതിനിടെയാണ് അസ്സാം കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഇത്തരം നടപടികൾ സമാധാന ശ്രമങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ഖലീൽ അൽ ഹയ്യ പ്രതികരിച്ചു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഖലീൽ ഹയ്യയുടെ നാലാമത്തെ മകനാണ് അസ്സാം. ഇതിനുമുമ്പ് 2008-ലും 2014-ലും ഹയ്യയുടെ രണ്ട് മക്കൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ മറ്റൊരു മകനും കൊല്ലപ്പെട്ടു. ഈ സംഭവം ഗസയിലെ വെടിനിർത്തൽ ചർച്ചകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന് മാത്യു കുഴൽനാടൻ. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് അദ്ദേഹം ലീഗിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. കോൺഗ്രസ് പാർട്ടി ലീഗിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നും, തിരിച്ചും ആ നിലപാട് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. രാഷ്ട്രീയമായി മുസ്ലിം ലീഗ് എപ്പോഴൊക്കെ ആക്രമിക്കപ്പെട്ടിട്ടുണ്ടോ, അപ്പോഴൊക്കെ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നിട്ടുണ്ട്. അതിനാൽ പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകുന്നതാണ് മുന്നണിയ്ക്ക് നല്ലത്. പാർട്ടി തീരുമാനിക്കുന്ന ആളാകും മുഖ്യമന്ത്രിയാകുക. ഇക്കാര്യത്തിൽ കോൺഗ്രസിനുള്ളിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളുമില്ല. ആരും വിജയം മറക്കരുതെന്നും, ഏറ്റവും നീതിയുക്തവും ജനാധിപത്യപരവുമായ തീരുമാനം തന്നെ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിൻ്റെ നിർണായക നിയമസഭാ കക്ഷിയോഗം ഉടൻ ആരംഭിക്കും. ഞായറാഴ്ചയോടെ തന്നെ മുഖ്യമന്ത്രി ആരാകുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ…
മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചു. ബയേൺ മ്യൂണിക്കിന്റെ മൈതാനമായ അലയൻസ് അറീനയിൽ നടന്ന രണ്ടാം പാദ സെമിയിൽ ഇരു ടീമുകളും 1-1 ന് സമനിലയിൽ പിരിഞ്ഞു. ആദ്യ പാദത്തിലെ 5-4 എന്ന വിജയത്തിന്റെ പിൻബലത്തിൽ, ഇരു പാദങ്ങളിലുമായി 6-5 എന്ന അഗ്രിഗേറ്റ് സ്കോറോടെയാണ് പിഎസ്ജി കലാശപ്പോരിന് യോഗ്യത നേടിയത്. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെയിലൂടെ പിഎസ്ജി ലീഡ് നേടി. ഖ്വിച വാർത്സ്‌ഖേലിയ നൽകിയ പാസ് ഡെംബെലെ അനായാസം വലയിലെത്തിക്കുകയായിരുന്നു. സ്വന്തം മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുത്തിട്ടും പിഎസ്ജിയുടെ ശക്തമായ പ്രതിരോധം ഭേദിക്കാൻ ബയേണിന് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ഹാരി കെയ്നാണ് ബയേണിനായി ആശ്വാസ ഗോൾ നേടിയത്. ഡെംബെലെയുടെ ഗോളിന് വഴിയൊരുക്കിയതോടെ ഖ്വിച വാർത്സ്‌ഖേലിയ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. സീസണിൽ നോക്കൗട്ട് ഘട്ടത്തിൽ…
മഡ്രിഡ്: സ്പാനിഷ് വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഈ സീസണിൽ പ്രധാന കിരീടങ്ങളെല്ലാം നഷ്ടപ്പെട്ടതിന് പിന്നാലെ ടീമിനുള്ളിലെ പടലപ്പിണക്കങ്ങളും കയ്യാങ്കളിയും പുറത്തുവരുന്നത് ക്ലബ്ബിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കിലിയൻ എംബാപ്പെ, ആന്റോണിയോ റൂഡിഗർ തുടങ്ങിയ സൂപ്പർ താരങ്ങൾ ഉൾപ്പെട്ട വിവാദങ്ങൾ ടീമിനെ വലിയ തകർച്ചയിലേക്കാണ് നയിക്കുന്നത്. കളിക്കളത്തിലെ ഒത്തിണക്കമില്ലായ്മ ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പരിശീലനത്തിനിടെ സഹതാരം അൽവാരെ കാറെറ്റോസിനെ ആന്റോണിയോ റൂഡിഗർ മർദ്ദിച്ചതാണ് ക്ലബ്ബിലെ ഏറ്റവും പുതിയ വിവാദം. സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ലെഫ്റ്റ് ബാക്ക് അൽവാരെ കാറെറ്റോസിനാണ് റൂഡിഗറിൽ നിന്ന് അടിയേറ്റത്. രണ്ടാഴ്ച മുൻപ് നടന്ന ഈ സംഭവത്തിൽ റൂഡിഗർ പിന്നീട് പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ മറ്റൊരു സൂപ്പർ താരമായ കിലിയൻ എംബാപ്പെ പരിശീലക സംഘത്തോട് മോശമായി പെരുമാറിയതും റയലിന് തലവേദനയായി. പരിശീലന സമയത്ത് രൂക്ഷമായ തർക്കത്തിലേർപ്പെടുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതോടെ എംബാപ്പെയും ക്ലബ്ബും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. ലോകത്തിലെ തന്നെ…
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ആദ്യ യോഗം എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേരും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. മുഖ്യമന്ത്രി പദത്തിനായി പ്രധാനമായും മൂന്ന് നേതാക്കളുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവർ. ഓരോരുത്തർക്കും അവരവരുടെ അവകാശവാദങ്ങളും ഉണ്ട്. മുകുൾ വാസ്നിക്കും അജയ് മാക്കനും ഓരോ എംഎൽഎമാരെയും വെവ്വേറെ കണ്ട് അഭിപ്രായം തേടും. എംഎൽഎമാർ ആരുടെ പേരാണ് നിർദ്ദേശിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ഹൈക്കമാൻഡ് പ്രതിനിധികൾ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം സ്വരൂപിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങും. തുടർന്ന് പ്രധാന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ചർച്ചകൾ നടത്തിയേക്കും. നിരീക്ഷകർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളിപ്പറയാതിരുന്നത് പാർട്ടിക്കു വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് പ്രധാന വിമർശനം. ഇത് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായെന്നും യോഗത്തിൽ നേതാക്കൾ വിമർശിച്ചു. കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച് രാത്രി 10 മണി വരെ നീണ്ടുനിന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങളുയർന്നത്. എല്ലാവർക്കും നിർഭയമായി അഭിപ്രായങ്ങൾ പറയാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു ഇത്. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ മുഖ്യമന്ത്രി തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണ പരത്തി. വെള്ളാപ്പള്ളിയുടെ പിന്തുണ സി.പി.ഐ.എമ്മിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ ഉൾപ്പെടെ വലിയ വീഴ്ചകളുണ്ടായെന്നാണ് ഉയർന്നുവന്ന മറ്റൊരു പ്രധാന വിമർശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പല പരാമർശങ്ങളും എതിരാളികൾക്ക് ആയുധമായി മാറി. ഇത് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.