Author: ഓൺലൈൻ ഡെസ്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ വിലമാറ്റത്തോടെ ഒരു ഗ്രാം സ്വർണത്തിന് 13,065 രൂപയും, ഒരു പവൻ സ്വർണത്തിന് 1,04,520 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണവിലയിലുണ്ടായ ഈ കുറവ് സ്വർണാഭരണ പ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ ഇടിവാണ് കേരളത്തിലെ സ്വർണവിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണത്തിന്റെ അന്താരാഷ്ട്ര വില കൂപ്പുകുത്തിയിട്ടുണ്ട്. ഔൺസിന് 3,982 ഡോളർ എന്ന നിരക്കിലായിരുന്നു ഇന്ന് രാവിലെ വ്യാപാരം നടന്നത്. ആഗോള വിപണിയിലെ ഈ പ്രവണതയാണ് സംസ്ഥാനത്തെ വിലനിർണയത്തെ സ്വാധീനിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം, ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ്, അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് എന്നിവ സ്വർണവിപണിയെ സാരമായി ബാധിക്കുന്നുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ സ്വർണത്തിന്റെ വിലയിൽ വലിയ അസ്ഥിരത സൃഷ്ടിക്കുന്നു. അതേസമയം, ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ…

Read More

തിരുവനന്തപുരം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും ആത്മീയാനുഭവങ്ങളുടെ മാസമായ കർക്കടകത്തിന് തുടക്കമായി. മലയാളികളുടെ വിശ്വാസജീവിതത്തിൽ അതീവ പ്രാധാന്യമുള്ള രാമായണമാസത്തിലേക്ക് കടക്കുന്ന ഈ ദിനത്തിൽ, കേരളത്തിലെ ഹിന്ദു ഭവനങ്ങളിൽ ഇനി ഒരു മാസം അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ഈണങ്ങൾ ഭക്തിസാന്ദ്രമായി ഉയരും. പഞ്ഞക്കർക്കടകത്തിന്റെ വറുതികളെയും ജീവിതത്തിലെ ദുഃഖദുരിതങ്ങളെയും ഭക്തിയുടെ വെളിച്ചം കൊണ്ട് അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് രാമായണ മാസം പകരുന്നതെന്ന വിശ്വാസം തലമുറകളായി നിലനിൽക്കുന്നു. മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ട് തന്നെയാണ് കർക്കടക മാസത്തിൽ കേരളമെമ്പാടും പാരായണം ചെയ്യുന്നത്. സംസ്കൃതത്തിലെ മഹത്തായ ആത്മീയ സന്ദേശങ്ങളെ ലളിതമായ മലയാളഭാഷയിൽ സാധാരണ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാക്കിയത് എഴുത്തച്ഛനാണ്. ഇതൊരു സാഹിത്യകൃതി എന്നതിലുപരി ധർമ്മം, സത്യം, സദാചാരം, കുടുംബമൂല്യങ്ങൾ എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന ആത്മീയ ഗ്രന്ഥമാണ്. രാമചന്ദ്രൻ തന്റെ ജീവിതത്തിലൂടെ പകർന്നുനൽകിയ ത്യാഗത്തിന്റെയും സഹോദരസ്നേഹത്തിന്റെയും ഭരണാധികാരത്തിന്റെയും സന്ദേശങ്ങൾ ഇന്നും സമൂഹത്തിന് വലിയ പ്രചോദനമാണ്. കർക്കടക മാസത്തിൽ രാവിലെയും വൈകുന്നേരവും കുളിച്ച് ശുദ്ധിയോടെ നിലവിളക്ക് കൊളുത്തി രാമായണം പാരായണം…

Read More

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആലപ്പുഴ വലിയചുടുകാട്ടിൽ സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുന്നപ്ര-വയലാർ സമരസേനാനിയും സിപിഐഎം മുതിർന്ന നേതാവുമായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ കുടുംബമാണ് സ്മാരക നിർമാണത്തിനെതിരെ രംഗത്തെത്തിയത്. രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ഭൂമിയിൽ ഒരാൾക്കായി മാത്രം സ്മൃതി മണ്ഡപം പണിയുന്നത് ചരിത്രനിഷേധമാണെന്ന് ആരോപിച്ച് കുടുംബം സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് കത്തയച്ചു. പുന്നപ്ര-വയലാർ സമരത്തിൽ ജീവത്യാഗം ചെയ്ത നിരവധി രക്തസാക്ഷികൾക്ക് പോലും വലിയചുടുകാട്ടിൽ ഇതുവരെ പ്രത്യേക സ്മാരകങ്ങൾ അനുവദിച്ചിട്ടില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു ചരിത്രപ്രധാനമായ സ്ഥലത്ത് വി.എസ്. അച്യുതാനന്ദന് മാത്രം സ്മാരകം ഉയർത്തുന്നത് ശരിയല്ലെന്നും, ഇത് വലിയചുടുകാടിന്റെ സവിശേഷതയെ മാറ്റിമറിച്ച് വി.എസിന്റെ സ്മാരക കേന്ദ്രമായി മാത്രം ഇതിനെ ചുരുക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. 1946-ലെ പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിപ്പട്ടികയും കുടുംബം കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത കേസിൽ പി.കെ. ചന്ദ്രാനന്ദൻ പത്താം പ്രതിയായിരുന്നുവെന്നും, പ്രതിപ്പട്ടികയിൽ വി.എസ്. അച്യുതാനന്ദന്റെ പേര് ഉൾപ്പെട്ടിരുന്നില്ലെന്നും ഇവർ വാദിക്കുന്നു. വിഷയത്തിൽ നേരത്തെ തന്നെ…

Read More

കൊച്ചി: മതപരമായ ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ പങ്കെടുക്കരുതെന്ന പോലീസ് മേധാവിയുടെ സർക്കുലറിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ഈ സർക്കുലർ നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് തടഞ്ഞുകൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ വിശദമായി പരിശോധിക്കേണ്ട നിയമപരവും പാരമ്പര്യപരവുമായ കാര്യങ്ങളുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്തുകൊണ്ട് പി.എസ്. മഹേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. തിരുവിതാംകൂർ, കൊച്ചി മേഖലകളിലെ നിരവധി ക്ഷേത്രങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുന്നത് വർഷങ്ങളായുള്ള പാരമ്പര്യമാണെന്നും, ചില ചടങ്ങുകളിൽ ഇത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവ്വഹണമല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും യൂണിഫോമിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ചുകൊണ്ടാണ് പോലീസ് മേധാവി ഈ മാസം ആദ്യം സർക്കുലർ പുറപ്പെടുവിച്ചത്. ചില ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ…

Read More

തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായി മോഡിഫിക്കേഷനുകൾ വരുത്തുന്നവർക്കെതിരെ കർശന നടപടികളുമായി ഗതാഗത വകുപ്പ്. നിയമവിരുദ്ധമായി ഉയർന്ന ശബ്ദമുള്ള സ്പീക്കറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ ഏത് സമയത്തും പിടിച്ചെടുക്കുമെന്നും, ഇത്തരം മാറ്റങ്ങൾ ഉടൻ അഴിച്ചുമാറ്റണമെന്നും ഗതാഗതമന്ത്രി സി.പി. ജോൺ മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നൽകുന്ന ഇളവുകൾ ദുരുപയോഗം ചെയ്ത് നടത്തുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി ആവർത്തിച്ചു. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളാണ് സംസ്ഥാനത്തും ബാധകമെന്നും, സുരക്ഷയെ ബാധിക്കുന്നതോ അമിത ശബ്ദവും വെളിച്ചവും സൃഷ്ടിക്കുന്നതോ ആയ മാറ്റങ്ങൾക്ക് യാതൊരു അനുമതിയും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് അനധികൃത മോഡിഫിക്കേഷനുകൾ സംബന്ധിച്ചും വരുംദിവസങ്ങളിൽ വിശദമായ തീരുമാനം പ്രഖ്യാപിക്കും. വാഹനത്തിന്റെ നിറം മാറ്റൽ, പുറംഭാഗത്തേക്ക് തള്ളിനിൽക്കുന്ന തരത്തിലുള്ള അധിക ഫിറ്റിങ്സുകൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷനുകൾ…

Read More

മലപ്പുറം: സംസ്ഥാന മന്ത്രിസഭയിലെ ലീഗ് മന്ത്രിമാർ പാർട്ടി നിലപാടുകളെ അവഗണിക്കുന്നുവെന്ന പരാതികൾ ശക്തമായ സാഹചര്യത്തിൽ, മുസ്ലീം ലീഗ് നേതൃത്വം നിർണായക യോഗം വിളിച്ചുചേർത്തു. നാളെ രാവിലെ ഒൻപതിന് പാണക്കാട് വെച്ചാണ് യോഗം നടക്കുക. മന്ത്രിമാരുടെ പ്രവർത്തന രീതിയും പാർട്ടിയുമായുള്ള ഏകോപനവും യോഗത്തിൽ വിശദമായി വിലയിരുത്തും. വിവാദങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ, പാർട്ടിക്കുള്ളിൽ ഉയർന്നുവന്ന അതൃപ്തികളും മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ചകളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിവരം. സ്റ്റാഫ് നിയമനം, പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നിവയ്‌ക്കൊപ്പം, മന്ത്രിമാർ പാർട്ടി പ്രവർത്തകരുമായി പുലർത്തുന്ന ബന്ധത്തെക്കുറിച്ചും യോഗം പരിശോധിക്കും. കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും മുസ്ലീം ലീഗ് മന്ത്രിമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നും, പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്നുമുള്ള പരാതികൾ അടുത്തിടെ നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. മന്ത്രിമാർ പാർട്ടിക്ക് അതീതമായി പ്രവർത്തിക്കുന്നുവെന്നും, മന്ത്രിമാർക്കിടയിൽ പോലും ആവശ്യമായ ഏകോപനം ഇല്ലെന്നുമുള്ള വിമർശനങ്ങളും…

Read More

തിരുവനന്തപുരം: സ്വർണപ്പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. നെയ്യാറ്റിൻകര എസ്‌ഐ അക്ഷയ് കുമാർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ നിതിൻ, ആന്റണി എന്നിവർ സഞ്ചരിച്ച ബൈക്കിലേക്ക് പ്രതികൾ കാർ ഇടിപ്പിക്കുകയായിരുന്നു. സ്വർണം പണയം എടുത്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെയാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. നെയ്യാറ്റിൻകരയിൽ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, പോലീസ് പിന്തുടരുന്നതായി മനസ്സിലാക്കിയതോടെ ബൈക്കിലേക്ക് മനപ്പൂർവം വാഹനം ഇടിപ്പിച്ച് കയറ്റുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അപകടത്തിൽ പരിക്കേറ്റ പോലീസുകാരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നിതിൻ സുകുമാരന്റെ കൈക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിൽ ബാലരാമപുരം സ്വദേശിയായ സനോജിനെ കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ ശ്രീജിത്തിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.…

Read More

തിരുവനന്തപുരം: സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. നെയ്യാറ്റിൻകര എസ് ഐ അക്ഷയ് കുമാർ, സി പി ഒമാരായ നിതിൻ, ആന്റണി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് പ്രതികൾ മനപ്പൂർവം കാർ ഇടിപ്പിക്കുകയായിരുന്നു. സ്വർണ പണയം എടുത്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നെയ്യാറ്റിൻകരയിൽ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, പോലീസ് പിന്തുടരുന്നതായി മനസ്സിലാക്കിയതോടെ ബൈക്കിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ പോലീസുകാരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നിതിൻ സുകുമാരന്റെ കൈയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിൽ ബാലരാമപുരം സ്വദേശി സനോജിനെ കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ ശ്രീജിത്തിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വർണ…

Read More

ആലപ്പുഴ: വിവാഹനിശ്ചയത്തിന് ശേഷമുള്ള ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ് ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്. ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നതിന് മുൻപ്, പ്രണയവും സന്തോഷവും ക്യാമറക്കണ്ണുകളിലൂടെ പകർത്താൻ അനുയോജ്യമായ ഒരിടം തേടുകയാണെങ്കിൽ ആലപ്പുഴയിലെ വേമ്പനാട്ട് കായലിന് നടുവിലുള്ള പാതിരാമണൽ ദ്വീപ് മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും. പച്ചപ്പുതച്ചു നിൽക്കുന്ന ഈ ദ്വീപ് ദൃശ്യഭംഗി കൊണ്ടും ശാന്തമായ അന്തരീക്ഷം കൊണ്ടും ഫോട്ടോഗ്രാഫർമാർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഒരു വശത്ത് വിശാലമായ കായൽപരപ്പും മറുവശത്ത് തഴച്ചുവളരുന്ന കാടും അപൂർവ പക്ഷികളുടെ കളകൂജനങ്ങളുമുള്ള ഈ ദ്വീപ്, സ്വാഭാവികമായ പശ്ചാത്തലം ഒരുക്കുന്നതിൽ മുൻപന്തിയിലുണ്ട്. പ്രകൃതിയുടെ മനോഹാരിത, മുളങ്കാടുകൾ, കായൽത്തീരം എന്നിവ ഫോട്ടോകൾക്ക് തികച്ചും സ്വാഭാവികമായ സൗന്ദര്യം നൽകുന്നു. തിരക്കുകളിൽ നിന്നൊഴിഞ്ഞു നിൽക്കുന്നതുകൊണ്ട് തന്നെ ക്യാമറയ്ക്ക് മുന്നിൽ കൂടുതൽ സജീവമായി പോസ് ചെയ്യാൻ ഈ സ്ഥലം ദമ്പതികളെ സഹായിക്കും. കൂടാതെ, വൈകുന്നേരങ്ങളിലെ ‘ഗോൾഡൻ അവർ’ വെളിച്ചം ചിത്രങ്ങൾക്ക് കൂടുതൽ മാറ്റ് കൂട്ടുകയും ചെയ്യുന്നു. വേമ്പനാട് കായലിന് നടുവിലായതിനാൽ ബോട്ട് മാർഗ്ഗം മാത്രമേ…

Read More

കൊച്ചി: സംവിധായകൻ ജിസ് ജോയിയും നടൻ ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ‘കോട്ടയം ബെൽറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഡ്രീം കാച്ചർ പ്രൊഡക്ഷൻസും കൈലാഷ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശക്തമായ കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ഫാമിലി ത്രില്ലറാണ്. ഉറച്ച മനസ്സും സ്വാധീനവുമുള്ള പ്രബലമായ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കിഴക്കൻ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ വികസിക്കുന്ന ചിത്രം, തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗം നിലനിർത്തുന്ന റിയലിസ്റ്റിക് അവതരണമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ആസിഫ് അലിയുടെ മക്കളായ ആദം അലിയും ഹയയുമാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. ഇതിനു മുൻപ് കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം. ജിസ് ജോയിയും ആസിഫ് അലിയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ‘കോട്ടയം ബെൽറ്റി’നുണ്ട്. വിജയരാഘവൻ, ഷൈൻ…

Read More