Author: ഓൺലൈൻ ഡെസ്ക്
ലഖ്നൗ: രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെയും മഹത് വ്യക്തിത്വങ്ങളെയും ദേശീയ ഗാനത്തെയും ദേശീയഗീതത്തെയും അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അര്‍ഹതയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഖ്നൗവില്‍ സംഘടിപ്പിച്ച തിരംഗ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. കാക്കോരി ട്രെയിന്‍ ആക്ഷന്റെ 101-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാലിദാസ് മാര്‍ഗിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങള്‍ക്കും ദേശീയ ഗാനത്തിനും ദേശീയഗീതത്തിനും അര്‍ഹമായ ആദരവ് ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇത്തരം ചിഹ്നങ്ങളെ അപമാനിക്കുന്ന പ്രവൃത്തികള്‍ക്ക് നേരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കജ് ചൗധരി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രിജേഷ് പാഠക് എന്നിവരും തിരംഗ യാത്രയില്‍ പങ്കെടുത്തു. രാം പ്രസാദ് ബിസ്മില്‍, ഠാക്കൂര്‍ റോഷന്‍ സിങ്, അഷ്ഫാഖുള്ള ഖാന്‍ തുടങ്ങിയ വിപ്ലവകാരികളുടെ സ്മരണ പുതുക്കിയും, രാജ്യത്തിനായി ജീവന്‍…
തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 38 ദിവസമായി നടത്തിവരുന്ന സമരം അടിയന്തരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഴിഞ്ഞ പത്ത് ദിവസമായി നിരാഹാര സമരത്തിലായ ഉദ്യോഗാര്‍ത്ഥികളുടെ അവസ്ഥ അതീവ ഗൗരവമുള്ളതാണെന്നും കഠിനാധ്വാനം ചെയ്ത് പി.എസ്.സി പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യുവാക്കള്‍ അവകാശങ്ങള്‍ക്കായി തെരുവില്‍ സമരം ചെയ്യേണ്ടിവരുന്നത് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ കേള്‍ക്കുകയും അവരുമായി ചര്‍ച്ച നടത്തുകയും ചെയ്യേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനാപരമായ സമീപനം പ്രതിഷേധാര്‍ഹമാണ്. പി.എസ്.സി പോലുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ പൊലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും സമരക്കാരെ അടിച്ചമര്‍ത്തുന്നതിന് പകരം അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിജെപി എംപി രാഘവ് ഛദ്ദ നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ച പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ‘ഓർത്തുവെക്കാവുന്ന പ്രഭാതം’ എന്നാണ് ഛദ്ദ വിശേഷിപ്പിച്ചത്. കൂടിക്കാഴ്ചയിലെ ചർച്ചാ വിഷയങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏറെ പ്രയോജനപ്രദമായ കൂടിക്കാഴ്ചയായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ നിർദേശങ്ങളും കാഴ്ചപ്പാടുകളും അറിയാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പഞ്ചാബിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായതായി റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ബിജെപി സംഘടനാപരമായ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ആം ആദ്മി പാർട്ടിയിൽനിന്ന് വിട്ടുനിന്ന രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നത് പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരുന്നു. കൂറുമാറിയവരിൽ ഭൂരിഭാഗം പേരും പഞ്ചാബിൽ നിന്നുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. ആം ആദ്മി പാർട്ടിയുടെ തുടക്കം മുതൽ സജീവമായിരുന്ന ഛദ്ദ, 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ…
ബെംഗളൂരു: നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. പൂപ്പൽ പിടിച്ച പച്ചക്കറികൾ, കാലാവധി കഴിഞ്ഞ പാൽ, പഴകിയ മാംസം, മത്സ്യം, ബേക്കറി ഉത്പന്നങ്ങൾ എന്നിവ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ബെംഗളൂരുവിലെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന 26 ത്രീ-സ്റ്റാർ, ഫൈവ്-സ്റ്റാർ ഹോട്ടലുകളിലാണ് പ്രത്യേക പരിശോധന നടത്തിയത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ പരിധിയിലെ വിവിധ സോണുകളിലായി 30 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘങ്ങളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഹോട്ടലുകളുടെ അടുക്കളകളിലും സ്റ്റോറുകളിലും നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം വ്യാപകമാണെന്ന് കണ്ടെത്തി. വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ പ്രത്യേകം സൂക്ഷിക്കാത്തതും, ഭക്ഷ്യവസ്തുക്കളുടെ ലേബലിംഗിലെ വീഴ്ചകളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ലളിത് അശോക് ഹോട്ടലിൽ നിന്ന് 76 കിലോ മാംസവും 200 കിലോ പച്ചക്കറികളും, റാഡിസൺ ബ്ലൂ (ദി ആട്രിയ) ഹോട്ടലിൽ നിന്ന് 105 കിലോയോളം പഴകിയ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. കൂടാതെ ഷാങ്ഗ്രി-ല,…
കണ്ണൂർ: ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പനങ്കാവിലെ വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ വളപട്ടണം പോലീസാണ് കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയുടെ ഭാര്യയുടെ പേരിലുള്ളതാണ് ഈ വാഹനം. ചൊവ്വാഴ്ച ഈ കാറിൽ യാത്ര ചെയ്ത ഇയാൾ ബുധനാഴ്ചയോടെ കണ്ണൂരിലെത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിനുശേഷം ഇയാൾ ഒളിവിൽ പോയതാണെന്നും പോലീസ് സംശയിക്കുന്നു. വാഹനം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം കർശനമാക്കിയിട്ടുണ്ട്. അതേസമയം, അർജുൻ ആയങ്കി നേരത്തെ എടപ്പാളിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എടപ്പാളിലെ ഒരു റസ്റ്റോറന്റിൽ വെച്ച് അർജുൻ ആയങ്കി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയെന്ന് സംശയിക്കുന്ന അഞ്ചുപേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദിഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അർജുൻ ആയങ്കിയുടെ ഒളിത്താവളങ്ങളെക്കുറിച്ചും ഇയാൾക്ക്…
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പാലാഴി മതിരേറ്റ് മീത്തൽ വീട്ടിൽ ലിഗേഷ് (25) ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്. 2024 ഒക്ടോബറിൽ പെരുവയലിലെ ഫ്ലാറ്റിൽ വെച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഈ സംഭവത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെ ബന്ധുക്കൾ മാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ പന്തീരാങ്കാവ് കൈമ്പാലത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജേഷ്, ലെനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ദീപക്, റൂബി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ന്യൂഡൽഹി: ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ (UPI) സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ആശ്വാസകരമായ അറിയിപ്പുമായി കേന്ദ്ര സർക്കാർ. വ്യക്തികൾ തമ്മിലുള്ള യുപിഐ പണമിടപാടുകൾ നിലവിലുള്ളതുപോലെ തുടർന്നും സൗജന്യമായിരിക്കുമെന്ന് ധനമന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യക്തിഗത ഇടപാടുകൾക്ക് ഫീസില്ലാത്ത രീതി തുടരാൻ തീരുമാനിച്ചത്. അതേസമയം, ചില വ്യാപാരി ഇടപാടുകൾക്ക് (P2M) ഭാവിയിൽ ചെറിയ തോതിൽ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്തിയേക്കുമെന്ന സൂചനയും മന്ത്രാലയം നൽകി. എല്ലാ വ്യാപാരി ഇടപാടുകൾക്കും ഈ നിരക്ക് ബാധകമായിരിക്കില്ല. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ ഇടപാടുകൾക്ക് മാത്രമായിരിക്കും ഭാവിയിൽ ഇത്തരത്തിൽ ഫീസ് ഈടാക്കാൻ സാധ്യതയുള്ളത്. നിലവിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ ഈടാക്കുന്ന നിരക്കുകളെക്കാൾ വളരെ കുറഞ്ഞ തുകയായിരിക്കും യുപിഐ വഴി വ്യാപാരികൾക്ക് നൽകേണ്ടി വരുന്നതെന്നും സർക്കാർ അറിയിച്ചു. സാധാരണക്കാർ നടത്തുന്ന ദൈനംദിന യുപിഐ പണമിടപാടുകൾക്ക് ഈ മാറ്റങ്ങൾ യാതൊരുവിധത്തിലുള്ള ബാധ്യതയും ഉണ്ടാക്കില്ല. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ കൂടുതൽ…
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ ഡീപ്ഫെയ്‌ക്കുകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും വ്യാപിക്കുന്നത് തടയാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ. ഡിജിറ്റൽ ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അൽഗോരിതങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് മെറ്റയോട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിർദേശിച്ചു. മന്ത്രാലയ പ്രതിനിധികളും മെറ്റ അധികൃതരും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കൃത്രിമമായി നിർമിച്ച ചിത്രങ്ങളും വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അതിവേഗം പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ വേഗത്തിൽ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സർക്കാർ ഏജൻസികൾ നിയമപരമായി ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കൂടാതെ, നിലവിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ ഏജൻസികളുമായി കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനും മെറ്റ തയാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഡീപ്ഫെയ്‌ക്കുകൾ ഉൾപ്പെടെയുള്ള കൃത്രിമ ഉള്ളടക്കങ്ങൾ തടയാൻ സ്വീകരിക്കാവുന്ന സാങ്കേതിക നടപടികളുടെ രൂപരേഖ മെറ്റാ പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു.…
ഗുരുവായൂർ: മിൽമയുടെ സ്വാതന്ത്ര്യദിന സമ്മാനം എന്ന പേരിൽ വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങളോ ലിങ്കുകളോ വിശ്വസിക്കരുതെന്നും പൊതുജനങ്ങൾ കബളിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും മിൽമ കർശന നിർദേശം നൽകി. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ മിൽമ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 46 വർഷത്തെ പാരമ്പര്യമുള്ള മിൽമയുടെ വിശ്വാസ്യതയ്ക്കും പ്രശസ്തിക്കും കളങ്കമുണ്ടാക്കുന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി നിയമനടപടികൾ ആരംഭിച്ചതായും ഇതുസംബന്ധിച്ച പരാതി പോലീസിന് കൈമാറിയതായും മിൽമ അറിയിച്ചു. നേരത്തെയും സമാനമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ‘മിൽമ വാർഷികാഘോഷ സമ്മാനം’ എന്ന പേരിൽ വ്യാജ ലിങ്കുകൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പ്രചരിച്ചിരുന്നു. അന്ന് മിൽമ സ്വീകരിച്ച ശക്തമായ നിയമനടപടികളെ തുടർന്നാണ് അത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചത്. ഇനിയും ഇത്തരം…
കൊച്ചി: സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ പരീക്ഷണവുമായി പോക്കോ തങ്ങളുടെ എം-സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. മികച്ച ബാറ്ററി ശേഷിയും ആകർഷകമായ ഫീച്ചറുകളും ഉൾപ്പെടുത്തി പുറത്തിറക്കിയ പോക്കോ എം8 പവർ സീരീസ് സാങ്കേതികവിദ്യാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നതാണ് ഈ പുതിയ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത. പോക്കോ എം8 പ്രോ, പോക്കോ എം8 എസ് എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിലുള്ളത്. 6.99 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന ആകർഷണം. 2396 × 1080 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് റെസ്‌പോൺസ് റേറ്റും ഈ സ്മാർട്ട്ഫോണുകൾ നൽകുന്നുണ്ട്. സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 4 ജെൻ 4 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. മുൻവശത്തെ ക്യാമറയ്ക്കായി പഞ്ച് ഹോൾ ഡിസൈനും നൽകിയിട്ടുണ്ട്. 8,000 എംഎഎച്ച് എന്ന കരുത്തുറ്റ ബാറ്ററി…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.