Author: ഓൺലൈൻ ഡെസ്ക്
തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽവേ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിയുടെ പ്രായോഗികതയും സാധ്യതകളും പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, സമിതിയുടെ പഠന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനായി ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ മേഖലയിലെ വിദഗ്ധൻ ജെ. വിനയൻ, ധനകാര്യ വിദഗ്ധൻ സി. വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കെ-റെയിൽ പദ്ധതിയെ ശക്തമായി എതിർത്ത വ്യക്തി കൂടിയാണ് സമിതി അംഗമായ ശ്രീധർ രാധാകൃഷ്ണൻ എന്നത് ശ്രദ്ധേയമാണ്. പാരിസ്ഥിതിക ആഘാതങ്ങൾ കൃത്യമായി പഠിക്കാതെ ഇ. ശ്രീധരന്റെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് കെ-റെയിൽ വിരുദ്ധ സമിതി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, പദ്ധതി സംബന്ധിച്ച വിഷയത്തിൽ…
ഗുരുവായൂർ: ബുധനാഴ്ച മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി വിപണിയിൽ, വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ ഉണ്ടായ കനത്ത ലാഭമെടുപ്പ് രാവിലത്തെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കി. ബാങ്കിംഗ്, എഫ്.എം.സി.ജി മേഖലകളുടെയും റിലയൻസിന്റെയും കരുത്തിൽ ഒരു ഘട്ടത്തിൽ സൂചികകൾ വലിയ കുതിപ്പ് നടത്തിയെങ്കിലും, ഉയർന്ന നിലവാരത്തിൽ വിപണിക്ക് തുടരാൻ സാധിച്ചില്ല. സെൻസെക്സ് 64 പോയിന്റ് ഉയർന്ന് 73,983 എന്ന നിലയിലും, നിഫ്റ്റി 27 പോയിന്റ് കുറഞ്ഞ് 23,214 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ ഉടലെടുത്ത പിരിമുറുക്കം, വിദേശ നിക്ഷേപകരുടെ തുടർച്ചയായ വൽപ്പന, മിഡ്ക്യാപ്-സ്‌മോൾക്യാപ് ഓഹരികളിലെ തളർച്ച എന്നിവയാണ് വിപണിയെ താഴേക്ക് നയിച്ചത്. വ്യാപാരത്തിനിടയിൽ നിഫ്റ്റി 23,400 എന്ന സുപ്രധാന പ്രതിരോധ നിലവാരം മറികടന്ന് മുന്നേറിയിരുന്നുവെങ്കിലും, അവസാന മണിക്കൂറിലെ ശക്തമായ വൽപ്പന സമ്മർദ്ദം സൂചികയെ ഇന്നത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിച്ചു. ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും, പണപ്പെരുപ്പത്തിനും ഊർജ്ജ പ്രതിസന്ധിക്കും കാരണമാകുമെന്ന ഭീതിയും നിക്ഷേപകരെ കൂടുതൽ ജാഗ്രതയുള്ളവരാക്കി.…
തിരുവനന്തപുരം: പത്തനംതിട്ടയിൽ ബംഗ്ലാദേശ് സ്വദേശിയായ ഭീകരൻ ഒളിവിൽ കഴിഞ്ഞ സംഭവം അതീവ ഗൗരവത്തോടെ കണ്ട് ഭീകര വിരുദ്ധ സേന (ATS) അന്വേഷണം ആരംഭിച്ചു. ജൂവൽ കിംഗ് എന്ന പേരിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർകുന്നം, നെല്ലിക്കൽ മേഖലകളിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി താമസിച്ച് വരികയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയെന്ന വ്യാജേനയാണ് ഇയാൾ പ്രദേശത്ത് കഴിഞ്ഞിരുന്നത്. നിലവിൽ ഇയാൾ പത്തനംതിട്ടയിൽ നിന്നും കടന്നുകളഞ്ഞതായാണ് വിവരം. നിർമ്മാണ മേഖലയിലാണ് ജൂവൽ കിംഗ് ജോലി ചെയ്തിരുന്നത്. കൊൽക്കത്ത സ്വദേശിയാണെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. ജോലിസ്ഥലത്ത് ഒതുങ്ങി കൂടിയിരുന്ന ഇയാൾ അധികം ആരോടും സംസാരിക്കാറുണ്ടായിരുന്നില്ല. ഫോണിൽ ഖുറാൻ വചനങ്ങൾ കേട്ടുകൊണ്ട് ജോലി ചെയ്തിരുന്നതായി ഇയാളെ അടുത്ത് അറിയാവുന്നവർ പറയുന്നു. അടുത്തിടെ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കരാറുകാരൻ വാട്‌സ്ആപ്പിൽ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ വിവരങ്ങൾ പുറത്തുവന്നത്. ബംഗ്ലാദേശ് പതാകയ്‌ക്കൊപ്പം അവിടുത്തെ പാർലമെന്റും ദേശീയ പ്രതീകങ്ങളും ഉൾപ്പെട്ട പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടതോടെ കരാറുകാരൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വാട്‌സ്ആപ്പ്…
കൊല്ലം: കേരളത്തിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ ബംഗ്ലാദേശ് പൗരന്മാർക്ക് ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ച് നൽകുന്ന സംഘം പിടിയിൽ. കൊല്ലം കുലശേഖരപുരത്ത് നിന്ന് ബംഗ്ലാദേശ് സ്വദേശിയായ മുംതാസ് എന്ന യുവതിയെ ഭീകരവിരുദ്ധ സേന (എടിഎസ്) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇവർ കുടുംബസമേതം കൊട്ടാരക്കരയിലാണ് താമസിച്ചിരുന്നത്. ‘ഹീര മഹൽ, ആദിനാട് തെക്ക്, കുലശേഖരപുരം പഞ്ചായത്ത്’ എന്ന വിലാസത്തിൽ ഇവർ വ്യാജമായി റേഷൻ കാർഡ് സംഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജരേഖകൾ നിർമ്മിച്ച് നൽകുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഭീകര സംഘടനകളുടെ കേരളത്തിലെ സ്ലീപ്പിങ് സെല്ലുകളുടെ സഹായത്തോടെയാണ് ഇത്തരം രേഖകൾ തയ്യാറാക്കുന്നത്. കേരളത്തിൽ എത്തുന്ന ബംഗ്ലാദേശ് പൗരന്മാർ വ്യാജരേഖകൾക്കായി മുംതാസിനെയാണ് പ്രധാനമായും സമീപിച്ചിരുന്നത്. ബംഗാൾ, ആസാം എന്നിവിടങ്ങളിലെ വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചാണ് ഇവർ ഇത്തരത്തിൽ രേഖകൾ സംഘടിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചില അക്ഷയ സെൻററുകൾ…
ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുകെ സർക്കാർ ഒരുങ്ങുന്നു. ലണ്ടൻ ടെക് വീക്കിൽ സംസാരിക്കവെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ആണ് ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ നൽകിയത്. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന അശ്ലീല, അക്രമ ഉള്ളടക്കങ്ങൾ തടയുന്നതിൽ പരാജയപ്പെടുന്ന ടെക് കമ്പനികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. പ്രായപരിശോധനയ്‌ക്കായി കർശനമായ ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, എക്സ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ കമ്പനികളോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് ഹാനികരമായ ഉള്ളടക്കങ്ങൾ എത്താതിരിക്കാൻ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ അൽഗോരിതങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് ഭീമമായ തുക പിഴ ചുമത്തുന്നതിനൊപ്പം, കമ്പനി മേധാവികൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതുൾപ്പെടെയുള്ള കർശന…
ലണ്ടൻ: വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ ഉണ്ടായ കത്തിക്കുത്ത് സംഭവത്തെത്തുടർന്ന് യുകെയിൽ വ്യാപകമായ വംശീയ-കുടിയേറ്റ വിരുദ്ധ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ബെൽഫാസ്റ്റിന്റെ വിവിധ ഭാഗങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം പൊതുമുതലുകൾ നശിപ്പിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. അക്രമം വടക്കൻ അയർലൻഡിന്റെ മറ്റ് മേഖലകളിലേക്കും ലണ്ടൻ ഉൾപ്പെടെയുള്ള യുകെയിലെ പ്രധാന നഗരങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തിങ്കളാഴ്ച രാത്രി നോർത്ത് ബെൽഫാസ്റ്റിൽ വെച്ച് നാൽപ്പത് വയസ്സുകാരനായ സ്വദേശിയെ സുഡാൻ പൗരനായ അഭയാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കഴുത്തിനും മുഖത്തിനും മാരകമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ തെരുവിലിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഈസ്റ്റ് ബെൽഫാസ്റ്റിൽ പൊതുഗതാഗത സംവിധാനമായ ഗ്ലൈഡർ ബസ് അക്രമികൾ തീയിട്ടു നശിപ്പിച്ചു. കൂടാതെ വിദേശികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റുകൾക്കും വീടുകൾക്കും നേരെയും വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി. സംഭവം ദൗർഭാഗ്യകരമാണെന്ന് പ്രതികരിച്ച യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ, തെരുവിലെ അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി.…
കൊച്ചി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അടുത്ത തിങ്കളാഴ്ച വരെയാണ് വിചാരണ നിർത്തിവെക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിചാരണാ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം പരിഗണിച്ചാണ് ഈ നടപടി. അപ്പീലിൽ പ്രോസിക്യൂഷൻ മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെ പ്രതികളെ കോടതിയിൽ വെച്ച് സാക്ഷികൾ തിരിച്ചറിയുകയും ചെയ്തിരുന്നു. വിചാരണാ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നേരത്തെ സമർപ്പിച്ച ഹർജി അഡീഷണൽ സെഷൻസ് കോടതി (1) ജഡ്ജി സി ജെ ഡെന്നി തള്ളിയിരുന്നു. സത്യവാങ്മൂലം ഇല്ലാത്തതിനാൽ ആദ്യതവണ തള്ളിയ ഹർജി, പിന്നീട് അത് ഉൾപ്പെടുത്തി വീണ്ടും സമർപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. 2018 ഫെബ്രുവരി 18-ന് രാത്രി പത്തരയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. മട്ടന്നൂർ കീഴൂർ തെരുവിലെ തട്ടുകടയിൽ…
കണ്ണൂർ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ഇൻഡിഗോ (6E 2011) വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതരെയും അടിയന്തരമായി വിവരം അറിയിച്ചതിനെത്തുടർന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വിമാനം നിലവിൽ വിമാനത്താവളത്തിലെ ഐസോലേഷൻ ബേയിൽ നിർത്തിയിട്ടിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ തുടരുകയാണ്. സംഭവത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിമാനത്തിൽ അരിച്ചുപെറുക്കിയുള്ള പരിശോധന നടക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്.
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെയും കോൺഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ട് സോണിയ ഗാന്ധി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. റിപ്പോർട്ടുകൾ പ്രകാരം, മമത ബാനർജിയെ കോൺഗ്രസ് ഉപാധ്യക്ഷയാക്കാമെന്നും അഭിഷേക് ബാനർജിക്ക് പാർട്ടിയിൽ നാഷണൽ ജനറൽ സെക്രട്ടറി സ്ഥാനം നൽകാമെന്നുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇരുനേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്. തൃണമൂൽ കോൺഗ്രസ് പൂർണ്ണമായും കോൺഗ്രസിൽ ലയിക്കണമെന്ന ഉപാധിയാണ് സോണിയ ഗാന്ധി മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, ഈ വാഗ്ദാനങ്ങൾ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ മമത ബാനർജി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ തനിക്ക് കൂടുതൽ സമയം വേണമെന്ന് മമത വ്യക്തമാക്കിയതായാണ് വിവരം. കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടെ, മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭാംഗത്വം രാജിവെച്ചത് ശ്രദ്ധേയമായി. കൂടാതെ, തൃണമൂൽ നേതാവ് സുഷ്മിത ദേവ് അസം…
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പോലീസിൽ പരാതി നൽകി. ഡി ജി പിക്കും സൈബര്‍ പോലീസിനും നല്‍കിയ പരാതിയിലാണ് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് ശിവപ്രസാദ് വിശദീകരിച്ചിരിക്കുന്നത്. തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതായാണ് പരാതിയിലെ പ്രധാന ആരോപണം. ഇതിന് തെളിവായി ചില സ്ക്രീൻഷോട്ടുകളും അദ്ദേഹം പോലീസിന് കൈമാറി. വ്യക്തിപരമായ സത്പേരിനും സാമൂഹിക പ്രതിച്ഛായക്കും മങ്ങലേൽപ്പിക്കുന്ന രീതിയിൽ വ്യാജവും മാനഹാനിയുണ്ടാക്കുന്നതുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ വ്യാജ പോസ്റ്റർ നിർമ്മിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാപകമായി പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയാണ് താൻ വിജയിച്ചതെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടന്നതായും ശിവപ്രസാദ് ആരോപിച്ചു. ഈ സംഭവത്തിൽ ആലപ്പുഴ ജില്ലാ പോലീസ് സൈബർ…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.














