Author: ഓൺലൈൻ ഡെസ്ക്
ന്യൂയോർക്ക്: ഒരു ലക്ഷം കോടി ഡോളറിലേറെ ആസ്തിയുള്ള ആദ്യ ശതകോടീശ്വരൻ എന്ന സ്വപ്ന നേട്ടത്തിലേക്ക് അടുക്കുകയാണ് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. സ്പേസ് എക്സിന്റെ ഐപിഒ വഴി വ്യാഴാഴ്ച റെക്കോർഡ് തുക സമാഹരിച്ചതാണ് മസ്കിന്റെ ആസ്തിയിൽ വൻ വർധനവുണ്ടാക്കിയത്. ഈ നേട്ടത്തോടെ അദ്ദേഹത്തിന്റെ ആസ്തി വരും ദിവസങ്ങളിൽ 1.1 ട്രില്യൺ ഡോളർ കവിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വ്യാഴാഴ്ച നടന്ന ഐപിഒയിലൂടെ 75 ബില്യൺ ഡോളറാണ് കമ്പനി സമാഹരിച്ചത്. നിലവിൽ സ്പേസ് എക്സിന്റെ പൊതു സ്റ്റോക്കിന്റെ ഏകദേശം 42 ശതമാനം ഓഹരികൾ, അതായത് 4.8 ബില്യൺ ഓഹരികൾ മസ്കിന്റെ കൈവശമാണുള്ളത്. സ്പേസ് എക്സിലെ മസ്കിന്റെ ഓഹരി മൂല്യം മാത്രം നിലവിൽ 860 ബില്യൺ ഡോളറായി ഉയർന്നു. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഇലോൺ മസ്കിന്റെ ആസ്തി നിലവിൽ 97100 കോടി ഡോളറാണ്. 2026-ൽ മാത്രം അദ്ദേഹത്തിന്റെ സമ്പത്തിൽ 35100 കോടി ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ ലോകത്തിലെ രണ്ടാമത്തെ ധനികനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 270 രൂപ വർധിച്ച് 13,620 രൂപയിലും, ഒരു പവൻ സ്വർണത്തിന് 2,160 രൂപ വർധിച്ച് 1,08,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായി വില കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 220 രൂപ വർധിച്ച് 11,195 രൂപയും പവന് 1,760 രൂപ വർധിച്ച് 89,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, വെള്ളി വില 260 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ വലിയ ഇടിവാണ് പ്രകടമായത്. ജൂൺ 1, 2, 3 തീയതികളിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് നാലാം തീയതി മുതൽ വിലയിൽ ക്രമമായ കുറവ് അനുഭവപ്പെട്ടു തുടങ്ങി. നാല്, അഞ്ച് തീയതികളിൽ 1,14,480 രൂപയും, ആറ്, ഏഴ് തീയതികളിൽ 1,12,000 രൂപയുമായിരുന്നു നിരക്ക്. ജൂൺ എട്ടാം തീയതിയോടെ വില 1,11,240 രൂപയിലേക്ക്…
മുംബൈ: ആഗോള വിപണികളിലെ അനുകൂല പ്രവണതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന് സൂചന. ഗിഫ്റ്റ് നിഫ്റ്റിയിലെ മുന്നേറ്റവും ഏഷ്യൻ വിപണികളിലെ പോസിറ്റീവ് ട്രെൻഡും ഇന്ത്യൻ വിപണിക്ക് കരുത്താകും. വാൾസ്ട്രീറ്റിലെ ശക്തമായ മുന്നേറ്റത്തിന് പിന്നാലെയാണ് ഏഷ്യൻ സൂചികകളും നേട്ടത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ വ്യാപാര ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 150.63 പോയിന്റ് അഥവാ 0.20% ഇടിഞ്ഞ് 73,832.55 ലും, നിഫ്റ്റി 50 സൂചിക 53.35 പോയിന്റ് അഥവാ 0.23% ഇടിഞ്ഞ് 23,161.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗിഫ്റ്റ് നിഫ്റ്റി 23,487 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. ഇത് മുൻ ക്ലോസിംഗിനേക്കാൾ ഏകദേശം 287 പോയിന്റ് പ്രീമിയമാണ്, അതിനാൽ വിപണിയിൽ മികച്ച തുടക്കം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ഏഷ്യൻ വിപണികളായ ജപ്പാനിലെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ വലിയ നേട്ടം രേഖപ്പെടുത്തി. ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളെ തുടർന്ന് വ്യാഴാഴ്ച യുഎസ് ഓഹരി വിപണിയിലും…
ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ വൻ മുന്നേറ്റം. 2026 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം, ഇലക്ട്രിക് പാസഞ്ചർ കാർ വിഭാഗത്തിൽ 81.2 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 14,725 യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന സ്ഥാനത്ത്, ഇത്തവണ അത് 26,682 യൂണിറ്റുകളായി വർധിച്ചു. മുൻ മാസമായ ഏപ്രിലിൽ 26,160 യൂണിറ്റുകളായിരുന്നു വിപണിയിലെ മൊത്തം വിൽപ്പന. വിപണിയിൽ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ആധിപത്യം തുടരുകയാണ്. 2026 മെയ് മാസത്തിൽ 10,340 യൂണിറ്റുകൾ വിറ്റഴിച്ചാണ് ടാറ്റ ഒന്നാം സ്ഥാനം നിലനിർത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5,083 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് 103.42 ശതമാനത്തിന്റെ മികച്ച വാർഷിക വളർച്ചയാണ് കമ്പനി കൈവരിച്ചത്. ഏപ്രിലിലെ 9,302 യൂണിറ്റുകളിൽ നിന്ന് 11.16 ശതമാനം പ്രതിമാസ വളർച്ചയും ടാറ്റ രേഖപ്പെടുത്തി. 2026 സാമ്പത്തിക വർഷത്തിൽ ഇവി സെഗ്മെന്റിൽ മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെക്കുന്നത്. മഹീന്ദ്ര 6,210 യൂണിറ്റുകളുടെ വിൽപ്പനയുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 2025…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമായി നിയന്ത്രിക്കാനും, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരാനും അധികൃതർ കർശന നിർദേശം നൽകി. പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, കാഴ്ച മങ്ങൽ എന്നിവ കാരണം ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ ജാഗ്രത വേണം. മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകാം. വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും ഭാഗിക നാശനഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി…
തുറവൂർ: ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറിയും ആർഎസ്എസ് മുൻ ശബരിഗിരി വിഭാഗ് കാര്യവാഹുമായിരുന്ന എൽ. പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. തുറവൂർ വളമംഗലത്തെ പഴംപള്ളിക്കാവ് സംഘസ്ഥാനിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പതിനായിരങ്ങളാണ് എത്തിയത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരും പ്രവർത്തകരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ എത്തിച്ചേർന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മകൻ ശബരിനാഥ് അന്ത്യകർമങ്ങൾ നിർവഹിച്ചു. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. രാജീവ് ചന്ദ്രശേഖർ, ഷാനിമോൾ ഉസ്മാൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി, എ.എൻ. രാധാകൃഷ്ണൻ, സി. കൃഷ്ണകുമാർ, കെ. സോമൻ, ഷോൺ ജോർജ്, കെ.കെ. അനീഷ്, പി.സി. ജോർജ്, പൂന്തുറ ശ്രീകുമാർ, പന്തളം പ്രതാപൻ, എം.വി. ഗോപകുമാർ, എൻ. ഹരി, സന്ദീപ് വാചസ്പതി, പി.കെ.…
ഉഡുപ്പി: അമ്മയുടെ മടിയിൽ കിടന്ന ഒന്നര വയസ്സുകാരന്റെ തലയിൽ തെങ്ങിൽ നിന്ന് തേങ്ങ വീണ് ദാരുണാന്ത്യം. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്മവർ താലൂക്കിലുള്ള ഹെരാഞ്ചെയിലാണ് ദാരുണമായ സംഭവം നടന്നത്. ഹെരാഞ്ചെ സ്വദേശികളായ പ്രശാന്ത് പൂജാരി-സുചിത്ര പൂജാരി ദമ്പതികളുടെ മകൻ ദക്ഷ് പൂജാരിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.15-ഓടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപമുള്ള തെങ്ങിന് ചുവട്ടിൽ അമ്മ കുഞ്ഞിനെ മടിയിൽ കിടത്തിയിരിക്കുന്നതിനിടെ മുകളിൽ നിന്ന് തേങ്ങ അപ്രതീക്ഷിതമായി കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ മണിപ്പാൽ ആശുപത്രിയിൽ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള വിദഗ്ധ ചികിത്സകൾ നൽകാൻ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ദക്ഷ് പൂജാരിയെ കൂടാതെ ദമ്പതികൾക്ക് ദിയ എന്ന ആറുവയസ്സുകാരിയായ മറ്റൊരു മകൾ കൂടിയുണ്ട്. സംഭവത്തിൽ പ്രദേശവാസികൾ കടുത്ത ദുഃഖത്തിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൂടാതെ തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ കാറ്റിന്റെ വേഗത 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ പുലർച്ചെ 5.30 വരെ ഉയർന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ചതോടെ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 13,025 പേരാണ് വിവിധ ആശുപത്രികളിലായി പനിക്ക് ചികിത്സ തേടിയത്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിലാണ്, 2,495 പേർ. തിരുവനന്തപുരം (1,163), എറണാകുളം (1,062), തൃശൂർ (1,472), പാലക്കാട് (1,165), കോഴിക്കോട് (1,030) എന്നീ ജില്ലകളിൽ പ്രതിദിനം ചികിത്സ തേടുന്നവരുടെ എണ്ണം ആയിരം കടന്നു. പനിക്ക് പുറമെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും ആശങ്കാജനകമായ വർധനയുണ്ട്. വ്യാഴാഴ്ച മാത്രം പാലക്കാട് ജില്ലയിൽ 57 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലേഷ്യൻ സ്വദേശിയായ 55 വയസ്സുകാരന്റെ മരണം ഡെങ്കിപ്പനി മൂലമാണെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. പനിപ്പടർച്ചയ്ക്കൊപ്പം മറ്റ് പകർച്ചവ്യാധികളും ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലായി 11 പേർക്ക് എലിപ്പനി…
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43 കാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രാമനാട്ടുകര മേലേവാരം അഞ്ചാം ഡിവിഷൻ സ്വദേശിയായ ഇദ്ദേഹം മെഡിക്കൽ കോളേജിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡിൽ വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ഐസൊലേഷൻ വാർഡിലാണ് ചികിത്സയിലുള്ളത്. മെഡിക്കൽ കോളേജ് വി.ആർ.ഡി.എൽ ലാബിൽ നടത്തിയ പ്രാഥമിക സ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധയുള്ളതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ ഇന്നലെ പൂനെയിലെ ലെവൽ 3 വൈറോളജി ലാബിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ ഇതിനകം ആരംഭിച്ചു. വവ്വാലുകളിൽ നിന്നാണ് രോഗം പടർന്നതെന്നാണ് നിലവിലെ പ്രാഥമിക നിഗമനം. നിലവിൽ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന 77 പേരെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്.
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.














