തൃശ്ശൂർ നഗരത്തിലെ വർദ്ധിച്ചുവരുന്ന വാഹനത്തിരക്കും യാത്രാക്ലേശവും പരിഹരിക്കുന്നതിനും, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടനുബന്ധിച്ച് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി തൃശ്ശൂർ സിറ്റി ട്രാഫിക് എൻഫോഴ്സസ്മെൻറ് യൂണിറ്റിൻെറ നേതൃത്വത്തിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
പൊതുജനങ്ങളും വാഹന ഡ്രൈവർമാരും താഴെ പറയുന്ന നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- ഈസ്റ്റ്ഫോർട്ട് മേഖലയിലെ ബസ് സ്റ്റോപ്പ് പുനഃക്രമീകരണം കിഴക്കൻ മേഖലയിൽ നിന്നും വരുന്ന KSRTC ഉൾപ്പെടെയുള്ള എല്ലാ ബസുകളും ലൂർദ്ദ് പള്ളിയുടെ മുൻവശമുള്ള നിലവിലെ ബസ് സ്റ്റോപ്പിൽ നിർത്താൻ പാടുള്ളതല്ല. ഇതിന് പകരമായി, ലൂർദ്ദ് പള്ളി സ്റ്റോപ്പിൽ നിന്നും 100 മീറ്റർ മുന്നോട്ട് മാറി ഹോണസ്റ്റ് ബേക്കറിയുടെ മുൻവശത്ത് പുതുതായി പണികഴിപ്പിച്ച ബസ് സ്റ്റോപ്പിൽ മാത്രം ബസുകൾ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്. കിഴക്കുംപാട്ടുകര റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിൻെറ
ഭാഗമായാണ് ഈ നടപടി. - മുണ്ടുപാലം ജംഗ്ഷനിലെ ഗതാഗത നിയന്ത്രണം മുണ്ടുപാലം ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി, കാട്ടൂക്കാരൻ ജംഗ്ഷനിൽ നിന്നും എറണാകുളം റോഡിലേക്ക് പ്രവേശിക്കുന്ന എല്ലാ ബസുകളും മുണ്ടുപാലം ജംഗ്ഷൻ കഴിഞ്ഞുള്ള ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. ഇത്തരം ബസുകൾ മുണ്ടുപാലം ജംഗ്ഷന് തൊട്ടുമുമ്പുള്ള ‘അസ്സറ്റ് ആൻങ്കറേജ്’ ഫ്ലാറ്റിന് മുൻവശത്ത് നിർത്തി മാത്രമേ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യാവൂ.
- വൺ-വേ (One-Way) സംവിധാനങ്ങൾ കർശനമാക്കൽ
നഗരത്തിലെ താഴെ പറയുന്ന റോഡുകളിലെ നിലവിലുള്ള വൺ-വേ ട്രാഫിക് സംവിധാനം ഇനിമുതൽ കൂടുതൽ കർശനമായി നടപ്പിലാക്കുന്നതാണ്.
നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും:
ഹൈറോഡ് (സ്വരാജ് റൌണ്ട്
മുതൽ കൺട്രോൾ റൂം ജംഗ്ഷൻ വരെ),
സാഹിത്യ അക്കാദമി – സെന്റ് മേരീസ് കോളേജ് റോഡ്,
സെന്റ് തോമസ് കോളേജ് ജംഗ്ഷൻ -സേക്രട്ട് ഹാർട്ട് ജംഗ്ഷൻ,
ബെന്നറ്റ് റോഡ്,
പാലക്കലങ്ങാടി (മോർച്ചറി) ഹൈറോഡ് SNA ജംഗ്ഷൻ കിഴക്കുംപാട്ടുകര റോഡ്
പടിഞ്ഞാറെ കോട്ട
ശങ്കരയ്യർ റോഡ് ജംഗ്ഷൻ,
അച്യുത മേനോൻ പാർക്ക് – ശങ്കരയ്യർ റോഡ് ജംഗ്ഷൻ,
പള്ളത്ത് റോഡ് (പൂത്തോൾ ചിന്താമണി പ്രിന്റേഴ്സിന് മുൻ വശം), ചെമ്പൂക്കാവ് രാമനിലയം
ഇൻഡോർ സ്റ്റേഡിയം
ജവഹർ ബാലഭവൻ റോഡ്, കരുണാകരൻ നമ്പ്യാർ റോഡ് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ
പുതിയ ലെയ്ൻ/പ്രവേശന നിയന്ത്രണങ്ങൾ സെൻറ് തോമസ് കോളേജ് റോഡിൽ നിന്നും പാലക്കലങ്ങാടി (മോർച്ചറി) റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
തിരുവമ്പാടി ഭാഗത്തുനിന്നും നേരിട്ട് പാട്ടുരായ്ക്കൽ ജംഗ്ഷൻ വഴി ഷൊർണ്ണൂർ, പട്ടാമ്പി റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ പാടുള്ളതല്ല. ടി വാഹനങ്ങൾ പാട്ടുരായ്ക്കൽ പാലത്തിനടിയിലൂടെ ഷൊർണ്ണൂർ റോഡിലേക്ക് പ്രവേശിക്കണം.
നഗരത്തിലെ ഗതാഗത സംവിധാനം കൂടുതൽ സുഖമമാക്കുന്നതിനും, സുരക്ഷിതമാക്കുന്നതിനുമായി പൊതുജനങ്ങളും, വ്യാപാരികളും, ഡ്രൈവർമാരും ഈ ക്രമീകരണങ്ങളോട് പൂർണ്ണമായി സഹകരിക്കണം.