തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മൂലം സംസ്ഥാനത്തുണ്ടാകുന്ന മഴക്കെടുതികളെയും പ്രളയത്തെയും ശാസ്ത്രീയമായി നേരിടാൻ ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ (Kerala Flood Resilience Initiative) പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ സമഗ്ര പ്രളയ പ്രതിരോധ രൂപരേഖ ഐ.ഐ.ടി വിദഗ്ധ സംഘം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ അവതരിപ്പിച്ചു.അത്യാധുനിക സാങ്കേതികവിദ്യയിലൂടെ മുൻകരുതൽരാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പദ്ധതിയിൽ പ്രളയ സാധ്യതകൾ മുൻകൂട്ടി കണ്ടെത്താൻ താഴെ പറയുന്ന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML)റിമോട്ട് സെൻസിംഗ് & ഹൈഡ്രോഡൈനാമിക് മോഡലിംഗ്കൃത്യതയാർന്ന മഴ പ്രവചന സംവിധാനങ്ങൾതീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ മുൻകരുതലുകൾ സ്വീകരിക്കാനും കൃത്യമായ മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനും ഇതുവഴി സാധിക്കും.ശാസ്ത്രീയ പഠനത്തിന് മുൻഗണനനദികൾ, തടാകങ്ങൾ, കായലുകൾ എന്നിവയിൽ അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികൾ പരിസ്ഥിതിയേയും സ്വാഭാവിക നീരൊഴുക്കിനെയും എങ്ങനെ ബാധിക്കുമെന്ന് വിശദമായ ശാസ്ത്രീയ പഠനത്തിന് ശേഷമേ നടപ്പാക്കാവൂ എന്ന് ഐ.ഐ.ടി സംഘം ചൂണ്ടിക്കാട്ടി.ഒരു മാസത്തിനകം സംയുക്ത റിപ്പോർട്ട്പദ്ധതിയുടെ സാങ്കേതിക പ്രായോഗികത, സാമ്പത്തിക ബാധ്യതകൾ, നിർവഹണ രീതികൾ എന്നിവ പരിശോധിച്ച് ഒരു മാസത്തിനകം സംയുക്ത റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും നിർദ്ദേശം നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പദ്ധതി നടപ്പാക്കുന്നതിലെ തുടർനടപടികൾ സർക്കാർ സ്വീകരിക്കുക.ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധരും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം: ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിയുമായി സംസ്ഥാന സർക്കാർ
Related Posts
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2026 Sathyam 24×7. All Rights Reserved