സംസ്ഥാനം:
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 114560 രൂപയും ഗ്രാമിന് 14320 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4543 ഡോളറാണ് വില.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 115080 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണമെത്തിയത് മെയ് 13-നാണ്, അന്ന് ഒരു പവന് 123120 രൂപയായിരുന്നു വില. പിന്നീട് വില താഴേക്ക് പോവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എംസിഎക്സിലും സ്വർണ്ണ വില കുറഞ്ഞു. അസംസ്കൃത എണ്ണ വിലയിലെ കുതിച്ചുചാട്ടം ഡോളറിൻ്റെ ആവശ്യകത വർദ്ധിപ്പിച്ചു. ഇത് ഡോളർ സൂചിക ഉയരാൻ കാരണമായി. ഡോളർ ശക്തമാകുമ്പോൾ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നവർക്ക് ചെലവ് ഉയരും.
ക്രൂഡ് ഓയിൽ വില ഉയരുന്നത് പണപ്പെരുപ്പ ആശങ്കകൾക്ക് കാരണമാകുന്നതാണ് പ്രധാന തിരിച്ചടി. എംസിഎക്സിൽ ജൂൺ ഗോൾഡ് ഫ്യൂച്ചേഴ്സ് 0.43% കുറഞ്ഞ് 10 ഗ്രാമിന് 1,57,858 എന്ന നിലയിലെത്തി. ജൂലൈ ഫ്യൂച്ചേഴ്സ് 1.24% കുറഞ്ഞ് കിലോയ്ക്ക് 2,68,511 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.