ഗുരുവായൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 1,16,640 രൂപയായാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 14,580 രൂപയാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 1,16,960 രൂപയായിരുന്നു വില രേഖപ്പെടുത്തിയിരുന്നത്.
രാജ്യാന്തര വിപണിയിലെ ട്രോയ് ഔൺസിന് 4,509 ഡോളറാണ് നിലവിലെ വില. സ്പോട്ട് ഗോൾഡ് ഔൺസിന് 0.2 ശതമാനം ഇടിഞ്ഞ് 4,534.29 ഡോളറിലെത്തി. ജൂണിലെ ഡെലിവറിക്കുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 0.1 ശതമാനം ഇടിഞ്ഞ് 4,535.60 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഈ ആഴ്ചയിൽ മൊത്തത്തിൽ സ്വർണ വിലയിൽ 0.1 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 22 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് 1.40 ലക്ഷം രൂപ മുതൽ 1.60 ലക്ഷം രൂപ വരെയാണ് വിവിധയിടങ്ങളിലെ വില. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 1,59,480 രൂപയും ചെന്നൈയിൽ 1,61,230 രൂപയുമാണ് വില.
സ്വർണ്ണത്തിന് പുറമെ വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കിലോഗ്രാമിന് 100 രൂപ കുറഞ്ഞ് 2,84,900 രൂപയാണ് നിലവിലെ നിരക്ക്. അതേസമയം, മറ്റ് ലോഹങ്ങളുടെ വിലയിലും മാറ്റങ്ങളുണ്ട്. സ്പോട്ട് സിൽവർ വില ഔൺസിന് 0.5 ശതമാനം ഇടിഞ്ഞ് 76.32 ഡോളറിലും, പ്ലാറ്റിനം 0.3 ശതമാനം ഇടിഞ്ഞ് 1,959.20 ഡോളറിലും പല്ലേഡിയം 1,377.89 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.