തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയും ഗ്രാമിന് 14,320 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. 18 കാരറ്റ് സ്വർണവിലയിലും മാറ്റമില്ല. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,765 രൂപയും പവന് 94,120 രൂപയുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും മാറ്റമില്ല, ഒരു ഗ്രാം വെള്ളിക്ക് 280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോയ് ഔൺസിന് 16.06 ഡോളർ കുറഞ്ഞ് 4,474.88 ഡോളറിലാണ് രാവിലത്തെ വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിൽ 0.36 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ ഈ വ്യതിയാനങ്ങൾ പ്രാദേശിക വിപണിയിലെ വിലയെയും സ്വാധീനിക്കാറുണ്ട്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയാണെങ്കിലും, ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ഇതിലും ഉയർന്ന തുക നൽകേണ്ടി വരും. നിശ്ചയിച്ചിരിക്കുന്ന വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വർണത്തിനും പണിക്കൂലിക്കും കൂടി മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേർത്താണ് ആഭരണങ്ങളുടെ വില നിശ്ചയിക്കുന്നത്. വാങ്ങുന്ന ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരുമ്പോൾ മൊത്തം വിലയിൽ വീണ്ടും വർധനവുണ്ടാകും.