സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയും ഗ്രാമിന് 14,320 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. 18 കാരറ്റ് സ്വർണവിലയിലും സമാനമായ രീതിയിൽ മാറ്റമില്ലാതെ തുടരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,765 രൂപയിലും പവന് 94,120 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും മാറ്റങ്ങളില്ല; ഗ്രാമിന് 280 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 30.53 ഡോളർ ഉയർന്ന് 4,507.49 ഡോളറിലാണ് രാവിലെ വ്യാപാരം നടന്നത്. 0.68 ശതമാനത്തിന്റെ വർധനയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായത്. ആഗോള വിപണിയിലെ ഈ ചലനങ്ങൾ വരുംദിവസങ്ങളിൽ ആഭ്യന്തര വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.
സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ നിലവിലെ വിപണി വിലയ്ക്കൊപ്പം അധിക തുകയും നൽകേണ്ടതുണ്ട്. ഒരു പവൻ സ്വർണ്ണത്തിന് 1,14,560 രൂപയാണെങ്കിലും, ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും, സ്വർണ്ണത്തിന്റെയും പണിക്കൂലിയുടെയും ആകെ തുകയ്ക്ക് 3 ശതമാനം ജി.എസ്.ടിയും 45 രൂപ ഹാൾമാർക്കിങ് ചാർജും അധികമായി നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാൻ സാധ്യതയുള്ളതിനാൽ അന്തിമ വിലയിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്.