കേരളം: കടുത്ത വേനലിൽ നേട്ടം കൊയ്ത് പവർ ഓഹരികൾ; ഒരു മാസത്തിൽ 42% വരെ ഉയർച്ചയുമായി ഒമ്പത് ഓഹരികൾ. രാജ്യത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിൽ ഉയരുന്നത് ഇന്ത്യൻ ഓഹരി വിപണിയിലെ പവർ സെക്ടർ ഓഹരികൾക്ക് ഉണർവ് നൽകുന്നു. കഴിഞ്ഞ ഒരു മാസമായി വിപണിയിൽ വിൽപ്പന സമ്മർദ്ദമുണ്ടായിട്ടും ഊർജ്ജ മേഖലയിലെ ചില ഓഹരികൾ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകി.
ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരം എന്നത് പ്രധാന സൂചകമാണ്. ഇത് ബുള്ളിഷ് ട്രെൻഡിന്റെ സൂചനകൂടിയാണ്. അടുത്തSelectAdd to favorites Remove from favorites close 00: 00 റീസെന്റ്ലി സെൻസെക്സ് 639 പോയിന്റുകൾ ഉയർന്ന് 77,307 എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ബി.എസ്.ഇ 100 സൂചികയിലെ ഒമ്പത് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇതിൽ കൂടുതലും പവർ ഓഹരികളാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച ഓഹരികളുടെ വിവരങ്ങൾ താഴെ നൽകുന്നു. അദാനി പവർ (42%), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (23%), അദാനി പോർട്സ് ആൻഡ് സെസ് (22%), നെസ്ലെ ഇന്ത്യ (19%), ടാറ്റ പവർ കമ്പനി (18%), ജെ.എസ്.ഡബ്ല്യു സ്റ്റീൽ (13%), കമ്മിൻസ് ഇന്ത്യ (13%), എൻ.ടി.പി.സി (9%), പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (9%) എന്നിവയാണ് മികച്ച നേട്ടം കൊയ്ത ഓഹരികൾ.