തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനം അനുവദിച്ചു. മുൻ മന്ത്രി വി.എൻ. വാസവൻ ഉപയോഗിച്ചിരുന്ന ഇന്നോവ ഹൈക്രോസ് ആയിരിക്കും പുതിയ വാഹനം എന്നാണ് സൂചന. ഈ മോഡലിന് ഏകദേശം 30 ലക്ഷം രൂപ വരെ വിലമതിക്കും.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.ഡി. സതീശൻ ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിച്ചിരുന്നത്. അദ്ദേഹം എപ്പോഴും ഡ്രൈവർക്കൊപ്പം മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും എ.കെ. ആൻ്റണിയെയും വി.എം. സുധീരനെയും സന്ദർശിക്കാൻ പോയതും ഇതേ രീതിയിൽ കാറിൻ്റെ മുൻവശത്ത് ഇരുന്നാണ്.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കിയ കാർണിവൽ പോലീസ് വകുപ്പ് ഏറ്റെടുത്തു. നാല് വർഷം മുൻപ് വാങ്ങിയ വാഹനമാണിത്. വി.ഡി. സതീശൻ കോൺഗ്രസ്സിൽ പിന്തുടർന്നിരുന്ന ശൈലി മുഖ്യമന്ത്രിയായ ശേഷം തുടരുമോ എന്ന് ഉറ്റുനോക്കുന്നവരുമുണ്ട്.