ബ്രസീൽ: 2026 ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ തിരിച്ചെത്തി. പരിശീലകൻ കാർലോ ആൻസലോട്ടിയുടെ സ്ക്വാഡിൽ വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, അലിസൺ തുടങ്ങിയ മുൻനിര താരങ്ങളെല്ലാം ഇടം നേടിയിട്ടുണ്ട്. അമേരിക്കയിലാണ് ലോകകപ്പ് നടക്കുന്നത്.
പരിക്കിനെ തുടർന്ന് രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെയ്മർ മഞ്ഞക്കുപ്പായത്തിലേക്ക് മടങ്ങിയെത്തുന്നത്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മറുടെ നാലാമത്തെ ലോകകപ്പാണിത്. 2014, 2018, 2022 ലോകകപ്പുകളിലായി 13 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയിട്ടുണ്ട്. 2002-ന് ശേഷം തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിന് നെയ്മറുടെ പരിചയസമ്പത്ത് വലിയ മുതൽക്കൂട്ടാകും.
ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ മികച്ച യുവതാരങ്ങളും പരിചയസമ്പന്നരുമുണ്ട്. ജൂൺ 14-ന് മൊറോക്കോയ്ക്ക് എതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ പോരാട്ടം. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാനറിപ്പടയുടെ ഗംഭീര പ്രകടനത്തിനായി കാത്തിരിക്കുന്നു.