ചാത്തന്നൂർ: ബിജെപി പ്രവർത്തകന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. വരിഞ്ഞം സുന്ദരൻമുക്ക് സ്വദേശി രാജീവിനെയാണ് ഒരു സംഘം ആളുകൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ വിഷ്ണുവിനെതിരെ പോലീസ് കേസെടുത്തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജീവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാത്തന്നൂർ മേഖലയിൽ ബിജെപി വിജയിച്ചതിന് പിന്നാലെ പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരികയാണ്. ഇതിന്റെ തുടർച്ചയായാണ് ഈ അക്രമം ഉണ്ടായതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
സംഭവസ്ഥലത്ത് ചാത്തന്നൂർ പോലീസെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രാദേശിക നേതൃത്വം രംഗത്തെത്തി.