കണ്ണൂർ: കർണാടകയിലെ ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന ബാക്കി അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.