കൊല്ലം: ചാത്തന്നൂരിൽ ബിജെപി പ്രവർത്തകന് സിപിഎം പ്രവർത്തകരുടെ വെട്ടേറ്റു. വരിഞ്ഞം സുന്ദരൻമുക്ക് സ്വദേശി രാജീവിനാണ് പരിക്കേറ്റത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മൊട്ട വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവാണ് ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്.
ബി.ജെ.പി പ്രവർത്തകൻ്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചാത്തന്നൂരിൽ ബിജെപി വിജയിച്ചതിന് പിന്നാലെ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ആരോപിച്ചു.