തിരുവനന്തപുരം: വൺപ്ലസ് സ്മാർട്ട്ഫോണുകൾക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വൻ വിലക്കിഴിവുമായി ആമസോൺ പ്രൈം ഡേ സെയിൽ എത്തുന്നു. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ആമസോൺ പ്രൈം ഡേ വിൽപ്പനയോട് അനുബന്ധിച്ച് വിവിധ വൺപ്ലസ് മോഡലുകൾക്ക് ആകർഷകമായ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 4 അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഈ പ്രത്യേക വിൽപ്പനയിലൂടെ വൺപ്ലസ് നോർഡ് ഉൾപ്പെടെയുള്ള മുൻനിര സ്മാർട്ട്ഫോൺ മോഡലുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുങ്ങും.
സ്മാർട്ട്ഫോണുകൾക്ക് പുറമെ ടാബ്ലെറ്റുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ തുടങ്ങിയ നിരകളിലും മികച്ച കിഴിവുകൾ ലഭ്യമാണ്. തൽക്ഷണ ബാങ്ക് ഡിസ്കൗണ്ടുകൾ, നോ-കോസ്റ്റ് ഇഎംഐ സൗകര്യം, ആക്സസറി ഓഫറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വൺപ്ലസ് 15, വൺപ്ലസ് പാഡ് 4, വൺപ്ലസ് 15 ആർ, വൺപ്ലസ് പാഡ് ഗോ 2, വൺപ്ലസ് നോർഡ് ബഡ്സ് 4 തുടങ്ങിയ മോഡലുകൾക്ക് പ്രത്യേക ബാങ്ക് ഓഫറുകൾ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വൺപ്ലസ് 15 സ്മാർട്ട്ഫോൺ 81,999 രൂപയ്ക്കും, വൺപ്ലസ് 15 ആർ 48,999 രൂപയ്ക്കും വിൽപ്പനയ്ക്കുണ്ടാകും. വൺപ്ലസ് 13, വൺപ്ലസ് 13 എസ് തുടങ്ങിയ മോഡലുകൾക്കും മികച്ച വിലക്കുറവ് ലഭിക്കും.
നോർഡ് സീരീസ് സ്മാർട്ട്ഫോണുകൾ തേടുന്നവർക്ക് വൺപ്ലസ് നോർഡ് 6, വൺപ്ലസ് നോർഡ് സിഇ 6, വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് എന്നിവ യഥാക്രമം 39,999 രൂപ, 29,999 രൂപ, 22,999 രൂപ എന്നീ നിരക്കുകളിൽ സ്വന്തമാക്കാം. ടാബ്ലെറ്റുകൾക്ക് മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് വൺപ്ലസ് പാഡ് 4 വാങ്ങുമ്പോൾ 5,499 രൂപ വിലയുള്ള വൺപ്ലസ് സ്റ്റൈലോ പ്രോ സൗജന്യമായി ലഭിക്കും. കൂടാതെ, വൺപ്ലസ് ബഡ്സ്, നോർഡ് ബഡ്സ് ശ്രേണിയിലെ വിവിധ മോഡലുകൾക്കും പ്രൈം ഡേ സെയിലിൽ പ്രത്യേക വില നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് അധിക ഇളവുകളും നോ-കോസ്റ്റ് ഇഎംഐ സൗകര്യവും പ്രയോജനപ്പെടുത്താവുന്നതാണ്.