Author: ഓൺലൈൻ ഡെസ്ക്

ടെക്‌സാസ്: മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കാനുള്ള ദൗത്യത്തിൽ നിർണായക ചുവടുവെപ്പായി സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ഫ്‌ലൈറ്റ് 13 പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.21-ന് ടെക്‌സാസിലെ ബോകാ ചിക്കയിലുള്ള സ്റ്റാർബേസിൽ നിന്നാണ് ലോകത്തിലെ ഏറ്റവും ഉയരവും കരുത്തുമുള്ള റോക്കറ്റ് കുതിച്ചുയർന്നത്. എഞ്ചിൻ സ്റ്റാർട്ടപ്പ് തകരാറിനെ തുടർന്ന് നേരത്തെ മാറ്റിവെച്ച വിക്ഷേപണശ്രമത്തിന് ശേഷമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്. ഈ പരീക്ഷണ പറക്കലിലൂടെ അടുത്ത തലമുറയിലെ 20 സ്റ്റാർലിങ്ക് വേർഷൻ-3 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനൊപ്പം, ഭാവിയിലെ വാണിജ്യ ദൗത്യങ്ങൾക്ക് ആവശ്യമായ വിവിധ സാങ്കേതിക സംവിധാനങ്ങളും സ്‌പേസ് എക്‌സ് പരീക്ഷിച്ചു. വിക്ഷേപണത്തിന് രണ്ട് മിനിറ്റിലധികം കഴിഞ്ഞപ്പോൾ റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്റർ സ്റ്റാർഷിപ്പ് പേടകത്തിൽ നിന്ന് വിജയകരമായി വേർപെട്ടു. തുടർന്ന് ബൂസ്റ്റർ മെക്‌സിക്കോ ഉൾക്കടലിൽ നിയന്ത്രിതമായി പതിക്കാൻ ശ്രമം നടത്തിയെങ്കിലും, ലാൻഡിംഗ് ഘട്ടത്തിൽ റാപ്റ്റർ എഞ്ചിനുകൾ പൂർണമായി പ്രവർത്തിക്കാത്തതിനാൽ നിയന്ത്രിത സോഫ്റ്റ് സ്പ്ലാഷ്ഡൗൺ സാധ്യമായില്ല. അതേസമയം, സ്റ്റാർഷിപ്പ് ബഹിരാകാശയാനം നിശ്ചിത…

Read More

കോട്ടയം: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട ജിയോളജിസ്റ്റും എൻഎച്ച്പിസി സീനിയർ മാനേജരുമായ മണർകാട് ഇല്ലിവളവ് കൊച്ചുമറ്റം കൂരോത്ത്പറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സിക്കിമിൽ നിന്ന് ഇന്നലെ ഉച്ചയോടെ പുറപ്പെട്ട മൃതദേഹം കൊൽക്കത്ത വിമാനത്താവളത്തിലെത്തിച്ചു. അവിടെ നോർക്കയുടെ നേതൃത്വത്തിൽ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. തുടർന്ന് വിമാനമാർഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ആംബുലൻസിൽ കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്കയുടെ ഏകോപനത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. കുടുംബവീട്ടിലെ പൊതുദർശനത്തിന് ശേഷം സംസ്കാരം നടക്കും. തിങ്കളാഴ്ച ഉച്ചയോടെയാണ് തെക്കൻ സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നത്. ബുധനാഴ്ച അർധരാത്രിയോടെയാണ് അനീഷിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അപകടത്തിൽ ഇതുവരെ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ മറ്റുള്ളവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. എൻഎച്ച്പിസി ഉദ്യോഗസ്ഥരും നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. എൻഎച്ച്പിസി സിക്കിം യൂണിറ്റിൽ…

Read More

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലുണ്ടായ ചാവേർ ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലുള്ള സുരക്ഷാ ചെക്ക് പോസ്റ്റിലാണ് ഭീകരാക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ 12 സൈനികരും രണ്ട് പോലീസുകാരും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. സുരക്ഷാ വളയം ഭേദിച്ച് ചെക്ക് പോസ്റ്റിനുള്ളിലേക്ക് കടക്കാൻ കഴിയാതെ വന്നതോടെ, സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഭീകരർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകർന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ 12 ഭീകരരെ വധിച്ചതായി പാക്കിസ്ഥാൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. നാല് ചാവേറുകൾ ആക്രമണത്തിൽ പങ്കെടുത്തതായാണ് സംഘടനയുടെ അവകാശവാദം. പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ കർശന നിയന്ത്രണത്തിലാണ്. അടുത്ത മാസങ്ങളായി ഖൈബർ പഖ്തൂൺഖ്വ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. ആക്രമണങ്ങൾ അഫ്ഗാനിസ്ഥാനിലെ താവളങ്ങളിൽ നിന്നാണ് ആസൂത്രണം ചെയ്യുന്നതെന്ന്…

Read More

ന്യൂഡൽഹി: യുവാക്കളുടെ പിന്തുണയ്ക്കും പ്രതികരണങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ച മികച്ച ജനപിന്തുണയ്ക്കാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി പങ്കുവെച്ച പുതിയ വീഡിയോയിൽ, കഴിഞ്ഞ ദിവസം താൻ പങ്കുവെച്ച ഉള്ളടക്കത്തിന് ലഭിച്ച പ്രതികരണങ്ങൾക്കും നിർദേശങ്ങൾക്കും നന്ദിയെന്ന് മോദി പറഞ്ഞു. ‘ഫ്രണ്ട്‌സ്’ എന്ന അഭിസംബോധനയോടെ ആരംഭിച്ച വീഡിയോയിൽ, യുവാക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിന് മുൻഗണന നൽകിയിരുന്ന പ്രധാനമന്ത്രി, നിലവിൽ ഇൻസ്റ്റാഗ്രാമിലൂടെ കൂടുതൽ ജനങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. ചോദ്യപേപ്പർ ചോർച്ചാ കേസുകളിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിന് മുന്നോടിയായി മോദി വ്യക്തമാക്കിയിരുന്നു. ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെയുള്ള പരിഹാരമാർഗങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട്. ഈ വിഷയത്തിൽ വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കാൻ മന്ത്രിമാരോടും എംപിമാരോടും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.…

Read More

ന്യൂഡൽഹി: രാജ്യത്ത് അക്രമങ്ങൾ അഴിച്ചുവിടാൻ ലക്ഷ്യമിട്ട് അതിർത്തി കടക്കാൻ ശ്രമിച്ച ഖാലിസ്ഥാൻ വിഘടനവാദ സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’യിലെ സജീവ അംഗം ബിക്രംജിത് സിംഗ്, യുഎസ് പൗരനായ മൻബീർ സിംഗ് ധില്ലൺ എന്നിവരെ സുരക്ഷാസേന പിടികൂടി. നേപ്പാളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരെ സഹായിച്ച മൂന്ന് പ്രാദേശിക സംഘങ്ങളെയും സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, സശസ്ത്ര സീമാ ബൽ (എസ്എസ്ബി) 42-ാം ബറ്റാലിയനും പ്രാദേശിക പോലീസും സംയുക്തമായി റുപൈദിഹ അതിർത്തിയിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്. വിസ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മൻബീർ സിംഗ് ധില്ലൺ, നിലവിലെ സാമൂഹിക സാഹചര്യങ്ങൾ മുതലെടുത്ത് രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. 2023 ഫെബ്രുവരിയിൽ പഞ്ചാബിലെ അജ്നാല പോലീസ് സ്റ്റേഷനിൽ നടന്ന ആക്രമണക്കേസിലും വധശ്രമക്കേസിലും പ്രതിയായ ബിക്രംജിത് സിംഗ് ഏറെ നാളായി ഒളിവിലായിരുന്നു. കാഠ്മണ്ഡുവിൽ വ്യാജ തിരിച്ചറിയൽ രേഖകൾ…

Read More

ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ ശക്തമായ മലയിടിച്ചിലിൽ ടാക്സി മണ്ണിനടിയിലായി 13 പേർ മരിച്ചു. ലാഹോൾ-സ്പിതി ജില്ലയിലെ ഉദയ്പുർ-പംഗി റോഡിൽ കാഡു നാളയ്‌ക്ക് സമീപമാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകടസമയത്ത് ടാക്സിയിൽ 15 യാത്രക്കാരുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന ടാക്സിയുടെ മുകളിലേക്ക് മലയുടെ വലിയൊരു ഭാഗം പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. പാറക്കല്ലുകളും മണ്ണും വാഹനത്തിന് മുകളിലേക്ക് പതിച്ചതോടെ ടാക്സി പൂർണമായും മണ്ണിനടിയിലായി. യാത്രക്കാർക്ക് പുറത്തുകടക്കാൻ അവസരം ലഭിക്കും മുൻപേ വാഹനം മണ്ണിനടിയിലായെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് നേരത്തെ അടച്ചിട്ടിരുന്ന ഈ റോഡ് വെള്ളിയാഴ്ചയാണ് ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തത്. റോഡ് അടച്ചിരുന്നതിനാൽ ടിൻഡിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രാസംഘം പംഗി താഴ്വരയിലേക്ക് യാത്ര പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ദുരന്തം സംഭവിച്ചത്. മരിച്ചവരും പരിക്കേറ്റവരും പംഗി താഴ്വരയിലേക്ക് പോകുകയായിരുന്നവരാണെന്നാണ് അധികൃതർ നൽകുന്ന വിവരം. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ…

Read More

ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ബെൻ സ്റ്റോക്സ് വിരമിച്ചതിന് പിന്നാലെ, ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് ജോ റൂട്ട് തിരിച്ചെത്താൻ ഒരുങ്ങുന്നു. പാകിസ്താനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയോടെ റൂട്ട് വീണ്ടും ക്യാപ്റ്റൻസി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 19-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള നായകനായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അടുത്ത വർഷം നടക്കാനിരിക്കുന്ന ആഷസ് പരമ്പരയിലും റൂട്ട് തന്നെ ടീമിനെ നയിക്കാനാണ് സാധ്യത. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ബെൻ സ്റ്റോക്സ് വിരമിക്കൽ പ്രഖ്യാപിച്ചത്. പരിശീലകൻ ബ്രെൻഡൻ മക്കല്ലത്തിനൊപ്പം ചേർന്ന് ആക്രമണാത്മകമായ ‘ബാസ്ബോൾ’ ശൈലിയിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റിന് പുതിയ ദിശാബോധം നൽകിയ നായകനായിരുന്നു സ്റ്റോക്സ്. നേരത്തെ 2017 മുതൽ 2022 വരെ ടീമിനെ നയിച്ച പരിചയസമ്പത്തുമായാണ് റൂട്ട് വീണ്ടും ചുമതലയേൽക്കുന്നത്. അന്ന് 64 ടെസ്റ്റുകളിൽ ടീമിനെ നയിച്ച റൂട്ട്, 27 വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. എന്നാൽ ഓസ്‌ട്രേലിയയിലും വെസ്റ്റ് ഇന്ഡീസിലും നേരിട്ട പരാജയങ്ങളെത്തുടർന്ന്…

Read More

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ തകർക്കപ്പെട്ട ടാക്സി വാഹനത്തിന് ഇഡി നഷ്ടപരിഹാരം നൽകി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഏകദേശം ഒന്നര ലക്ഷം രൂപ കൈമാറിയത്. വീണ വിജയന്റെ ബേക്കറി ജംഗ്ഷന് സമീപമുള്ള വസതിയിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പ്രതിഷേധമുണ്ടായപ്പോഴാണ് ടാക്സി ആക്രമിക്കപ്പെട്ടത്. കല്ലേറിലും അക്രമത്തിലും വാഹനത്തിന്റെ ചില്ലുകളും ബോഡി ഭാഗങ്ങളും പൂർണമായും തകർന്നിരുന്നു. ഈ സംഭവം ഡ്രൈവർക്ക് വലിയ സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. വാഹനത്തിനുണ്ടായ മുഴുവൻ നാശനഷ്ടങ്ങളും കണക്കാക്കിയ ശേഷമാണ് ഇഡി നഷ്ടപരിഹാരത്തുക കൈമാറിയത്. സംഭവത്തിന് പിന്നാലെ ടാക്സി ഡ്രൈവർക്കുണ്ടായ നഷ്ടം പാർട്ടി വഹിക്കുമെന്ന് സിപിഎം നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഈ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. അതേസമയം, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നിരവധി പ്രവർത്തകർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാൽ പാളയം ലോക്കൽ…

Read More

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് കനത്ത തിരിച്ചടി. ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ ജൂഡോ താരം തുലിക മാനെ ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) താത്കാലികമായി സസ്‌പെൻഡ് ചെയ്തു. ഇതോടെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കി. 12 മാസത്തിനിടെ മൂന്ന് തവണ ‘വെയർഎബൗട്ട്സ്’ ചട്ടം ലംഘിച്ചതിനെ തുടർന്നാണ് നടപടി. ലോക ഉത്തേജകവിരുദ്ധ ഏജൻസിയുടെ ചട്ടപ്രകാരം ഈ കുറ്റത്തിന് രണ്ട് വർഷം വരെ വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്. 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ +78 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ തുലിക, ഗ്ലാസ്‌ഗോയിൽ ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷകളിലൊന്നായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഒരു ഇന്ത്യൻ ജൂഡോ താരം ഗെയിംസിൽ നിന്ന് പുറത്താകുന്നത്. നേരത്തെ, പുരുഷ വിഭാഗം 73 കിലോഗ്രാം താരം അരുൺ കുമാറിനെ മത്സരത്തിന് പുറത്തുള്ള പരിശോധനയിൽ അനാബോളിക് സ്റ്റിറോയിഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.…

Read More

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിനും തിരുവിതാംകൂർ രാജകുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശി ഗൗതം അറസ്റ്റിലായി. ചരിത്രകാരൻ എം.ജി. ശശിഭൂഷണിന്റെ മകനായ ഗൗതമിനെതിരെ പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനെ തുടർന്നാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു. ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗൗതമിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് അധികൃതർ വ്യക്തമാക്കി.

Read More