കൊല്ലം: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 52-കാരൻ അറസ്റ്റിൽ. അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദാണ് പോക്സോ കേസിൽ പിടിയിലായത്. 2022 മുതൽ പലയിടങ്ങളിൽ വെച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.
പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ പ്രതി അതിക്രമം നടത്തി. സ്വന്തം വീട്ടിലും മറ്റ് പലയിടങ്ങളിലും കൊണ്ടുപോയും പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം വീണ്ടും ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചപ്പോൾ കുട്ടി എതിർത്തതിനെ തുടർന്ന് മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.
മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോകാൻ ശ്രമിച്ച ഷാഹുലിനെ അഞ്ചലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.