തിരുവനന്തപുരം: വി ഡി സതീശന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. ഇന്നലെ വൈകുന്നേരം ഏഴുമണിക്ക് ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു.
യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തില്ല. വി ഡി സതീശന് പിന്തുണ നൽകുന്നതായി കാണിച്ച് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം വി ഡി സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും അദ്ദേഹം കൈമാറി.
മുഴുവൻ മന്ത്രിമാരും ഒന്നിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനം. എംഎൽഎമാർ ഈ മാസം 21ന് നിയമസഭയിൽ ചേരുമ്പോൾ സത്യപ്രതിജ്ഞ ചെയ്യും.