കോഴിക്കോട്: വെള്ളയിൽ ജോസഫ് റോഡിലുള്ള ‘റെഡ് സ്റ്റാർ’ എന്ന സ്വകാര്യ പ്രസ്സിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ടം സംഭവിച്ചു. നാലുനിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയുടെ പിൻവശത്താണ് അഗ്നിബാധയുണ്ടായത്. ഇവിടെ പ്രിന്റിംഗ് മെഷീനുകളും പേപ്പറുകളും സൂക്ഷിച്ചിരുന്നത്.
തീപ്പിടുത്തത്തിൽ പ്രസ്സിലെ മെഷീനുകൾക്കും പ്രിന്റ് ചെയ്യാനായി എത്തിച്ചിരുന്ന വലിയ അളവിലുള്ള കടലാസ് റീലുകൾക്കും ബണ്ടിലുകൾക്കും നാശനഷ്ടമുണ്ടായി. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന പേപ്പർ റീലുകൾ മാത്രം നശിച്ചതായി കണക്കാക്കുന്നു.
ഇലക്ട്രിക് ഉപകരണങ്ങൾ, ബാറ്ററികൾ, എ.സി. ഔട്ട്ഡോർ യൂണിറ്റുകൾ എന്നിവയും കത്തിനശിച്ചിട്ടുണ്ട്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.