മുംബൈ: 2026 വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. റിച്ച ഘോഷും യസ്തിക ഭാട്ടിയയുമാണ് വിക്കറ്റ് കീപ്പർമാർ. 15 അംഗ ടീമിൽ മലയാളി താരങ്ങൾക്കാർക്കും ഇടം ലഭിച്ചില്ല.
പരിക്കേറ്റ അമൻജ്യോത് കൗർ ടീമിലില്ല. ബാബർ ഹർലിൻ ഡിയോൾ, ഓൾറൗണ്ടർ സ്നേഹ് റാണ എന്നിവർക്കും ഇടം ലഭിച്ചില്ല. അമൻജ്യോതിന് പകരമാണ് ഭാരതി ഫുൽമാലി ടീമിലെത്തിയതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് ഭാരതിയെ ലോകകപ്പ് ടീമിലെത്തിച്ചത്. വനിതാ ലീഗിൽ 10 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റുകൾ വീഴ്ത്തിയ പേസർ നന്ദിനി ശർമയും ലോകകപ്പ് കളിക്കും.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ, റിച്ച ഘോഷ്, ശ്രീലക്ഷ്മി, യസ്തിക ഭാട്ടിയ, നന്ദിനി ശർമ, അരുന്ധതി റെഡ്ഡി, രേണുക സിങ്, പൂജ വസ്ത്രാകർ, ശ്രേയങ്ക പാട്ടീൽ, രാധ യാദവ് എന്നിവരാണ് ടീമിലുള്ളത്.