മുംബൈ: ഇന്ത്യയുടെ ട്രേഡിങ്, ഇൻവെസ്റ്റ്മെന്റ് രംഗം അതിവേഗം വളർച്ചയിലേക്ക് നീങ്ങുകയാണ്. ഒരുകാലത്ത് മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ മേഖല ഇന്ന് ടയർ-2, ടയർ-3 നഗരങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. വർധിച്ചുവരുന്ന സാമ്പത്തിക അവബോധം, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ, സമ്പത്ത് വർധിപ്പിക്കാൻ താൽപ്പര്യമുള്ള പുതുതലമുറ നിക്ഷേപകർ എന്നിവയാണ് ഈ വിപ്ലവകരമായ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആധികാരികമായ ട്രേഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എക്സ്പോകളുടെ പ്രസക്തി ഏറുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എക്സ്പോ ആയ മണി എക്സ്പോയുടെ അഞ്ചാം പതിപ്പിന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്റർ വേദിയാകുന്നു. ഓഗസ്റ്റ് 29, 30 തീയതികളിൽ നടക്കുന്ന ഈ പ്രദർശനത്തിന്റെ മീഡിയ പാർട്ണറായി മൈഫിൻ ടിവി പ്രവർത്തിക്കും. ട്രേഡിങ് രംഗത്തെ അറിവുകൾ പങ്കുവെക്കുന്നതിനും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും ബിസിനസ് നെറ്റ്വർക്കിംഗിനും എക്സ്പോ വലിയ അവസരമാണ് ഒരുക്കുന്നത്. ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ, ഫിൻടെക് കമ്പനികൾ, ധനകാര്യ വിദഗ്ധർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന എക്സ്പോയിൽ പ്രമുഖ ഇന്നവേറ്റർമാരും ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമുകളും പങ്കാളികളാകും.
വിദഗ്ധർ നയിക്കുന്ന കോൺഫറൻസുകൾ, ഉൽപ്പന്ന പ്രദർശനങ്ങൾ എന്നിവയും എക്സ്പോയുടെ ഭാഗമായി നടക്കും. ആഗോള ഫിനാൻഷ്യൽ ബ്രാൻഡുകൾ, മാർക്കറ്റിംഗ് വിദഗ്ധർ, നൂതന സാങ്കേതികവിദ്യകൾ എന്നിവയുമായി നിക്ഷേപകരെയും ട്രേഡർമാരെയും നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ധനകാര്യ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങൾ അടുത്തറിയാനും പഠിക്കാനും സ്റ്റോക്ക് ബ്രോക്കർമാർ, നിക്ഷേപകർ, വ്യവസായികൾ എന്നിവർക്ക് ഈ വേദി പ്രയോജനപ്പെടും. കൂടുതൽ വിവരങ്ങൾക്ക് https://moneyexpoindia.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.