കണ്ണൂർ: പയ്യന്നൂരിൽ ലൈസൻസില്ലാത്ത സ്ഥാപനം നഗരസഭ പൂട്ടി സീൽ ചെയ്തു. നഗരസഭയുടെ അനുമതിയില്ലാതെ പ്രവർത്തിച്ച ‘നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്’ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.
പയ്യന്നൂർ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥാപനം പൂട്ടി സീൽ ചെയ്തു. കുറച്ചു കാലങ്ങളായി നഗരസഭയുടെ ലൈസൻസില്ലാതെയാണ് നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് പ്രവർത്തിച്ചു വന്നിരുന്നത്. ഇത് സംബന്ധിച്ച് കെട്ടിട ഉടമ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.