കോഴിക്കോട്: ഓണം ആഘോഷങ്ങളെ കൂടുതൽ വർണ്ണാഭമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ‘പൊന്നോണം നെസ്റ്റോടൊപ്പം’ മെഗാ ക്യാമ്പയിന് തുടക്കമായി. ടിയാരാ ബൈ എം പി എസിൽ നടന്ന ചടങ്ങിൽ മന്ത്രി ടി. സിദ്ധീഖ് മൂന്ന് ടൊയോട്ട ഗ്ലാൻസ കാറുകളുടെ അനാച്ഛാദനം നിർവ്വഹിച്ചുകൊണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കൾക്ക് മറക്കാനാവാത്ത ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് നെസ്റ്റോ മാനേജ്മെന്റ് വ്യക്തമാക്കി.
ഈ മാസം 24-ന് ആരംഭിച്ച് സെപ്റ്റംബർ 21 വരെ നീണ്ടുനിൽക്കുന്ന മേളയിൽ 10 കോടിയിലധികം രൂപയുടെ ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കാറുകൾക്ക് പുറമെ ടെലിവിഷൻ, ഫ്രിഡ്ജ്, എയർ കണ്ടീഷണർ, സ്വർണ്ണനാണയങ്ങൾ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ വിജയികൾക്ക് നേടാം. 500 രൂപയുടെ ഓരോ പർച്ചേസിനും ലഭിക്കുന്ന കൂപ്പണുകൾ വഴി നറുക്കെടുപ്പിൽ പങ്കെടുക്കാവുന്നതാണ്. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും പ്രത്യേക വിലക്കിഴിവുകളും ഈ കാലയളവിൽ ലഭ്യമാക്കിയിട്ടുണ്ട്.
യു.എ.ഇ ആസ്ഥാനമായുള്ള വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കീഴിലുള്ള നെസ്റ്റോ, രാജ്യത്തിനകത്തും പുറത്തുമായി 150-ലധികം ഔട്ട്ലെറ്റുകളുമായി അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലയാണ്. കേരളത്തിൽ നിലവിലുള്ള 12 ശാഖകൾക്ക് പുറമെ സംസ്ഥാനത്ത് നാല് പുതിയ ഹൈപ്പർമാർക്കറ്റുകളും കോയമ്പത്തൂരിൽ ഒരെണ്ണവും ഉടൻ ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. വിപുലമായ വികസന പദ്ധതികളിലൂടെ ഷോപ്പിംഗ് രംഗത്ത് കൂടുതൽ സേവനങ്ങൾ എത്തിക്കാനാണ് നെസ്റ്റോ ലക്ഷ്യമിടുന്നത്.