കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫിന് ലീഡ്. ആദ്യ ആറ് റൗണ്ടുകളിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ടിൽ മുന്നിലെത്തി. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദിനെക്കാൾ 1536 വോട്ടുകളുടെ ലീഡാണ് നിലവിൽ ഉള്ളത്.
ആദ്യ ആറ് റൗണ്ടുകളും വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 647 വോട്ടുകൾക്ക് പിന്നിലായിരുന്നു. സി.പി.എമ്മിന്റെ കോട്ടകളിൽ അടക്കം മേധാവിത്വം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്.
ആദ്യ റൗണ്ടിൽ തന്നെ പിണറായി വിജയനെ മറികടന്ന് അബ്ദുൽ റഷീദ് ലീഡ് നേടി. ആദ്യ റൗണ്ടിൽ പിണറായി 5008 വോട്ടുകൾ നേടിയപ്പോൾ അബ്ദുൽ റഷീദ് 5741 വോട്ടുകൾ നേടി. ആദ്യ റൗണ്ടിലെ ലീഡ് 733 വോട്ടുകൾ ആയിരുന്നു. രണ്ടാം റൗണ്ടിൽ അബ്ദുൽ റഷീദ് ലീഡ് 2523 വോട്ടുകളായി ഉയർത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ലീഡ് 2077 ആയി. നാലാം റൗണ്ടിലും അബ്ദുൽ റഷീദ് ക്രമാനുഗതമായി ലീഡ് ഉയർത്തി. നാലാം റൗണ്ട് കഴിയുമ്പോൾ അബ്ദുൽ റഷീദിന്റെ ലീഡ് 2812 വോട്ടുകളാണ്. ആറാം റൗണ്ട് വരെ ലീഡ് നിലനിർത്തിയെങ്കിലും ഏഴാം റൗണ്ടിൽ പിണറായി ലീഡ് നേടുകയായിരുന്നു. ഇനി 8 റൗണ്ടുകൾ എണ്ണാനുണ്ട്.