കണ്ണൂർ: തലശ്ശേരി തിരുവങ്ങാട് ശ്രീപാർവതിയിൽ ആർ.കെ. രാംദാസ് അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. ഭാര്യ: സാവിത്രി. ആർ.എസ്.എസ്. പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് ആർ. ജയപ്രകാശ്, വിജ്ഞാൻ ഭാരതി അഖില ഭാരതീയ സഹസംഘടന സെക്രട്ടറി പ്രവീൺ രാംദാസ്, പ്രമീള എന്നിവർ മക്കളാണ്.
രാംദാസിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
സംസ്കാര ചടങ്ങുകൾ വൈകുന്നേരം 6.30-ന് കണ്ടിക്കൽ ശ്മശാനത്തിൽ നടക്കും.