തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് അനുകൂലമായ തരംഗം ദൃശ്യമാകുന്നു. 97 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിട്ടുനിൽക്കുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമാകുന്നത്.
എൽഡിഎഫ് മന്ത്രിമാരടക്കം പിന്നോട്ട് പോകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പിന്നിലേക്ക് പോകുന്നത് എൽഡിഎഫിന് പ്രതിസന്ധിയുണ്ടാക്കുന്നു. പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമ്പോൾ തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം നടത്തുകയാണ്.
ബംഗാളിൽ ഭരണമാറ്റത്തിന്റെ സൂചനകളാണ് പുറത്തുവരുന്നത്. അസമിൽ ബിജെപിക്കാണ് ലീഡ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നിടത്തും ഭരണമാറ്റമുണ്ടാകുമെന്നാണ് സൂചന.